Headlines

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,00,55,560 ആയി ഉയർന്നു. 333 പേർ ഇന്നലെ മരിച്ചു. 1,45,810 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,709 പേർ രോഗമുക്തി നേടി.

Read More

ബാലമുരുഗൻ രക്ഷപെട്ടത് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ?; ഉദ്യോഗസ്ഥരുടെ മൊഴിയിൽ വ്യക്തതക്കുറവ്

തൃശൂർ വിയ്യൂർ ജയിലിലേക്ക് എത്തിക്കുന്നതിനിടെ, തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി വ്യാപക തിരച്ചിൽ. 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ വിയ്യൂർ ജയിൽപരിസരത്ത് തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് കേരളാ പൊലീസ്. പ്രതി രക്ഷപെട്ടത് തമിഴ്നാട് പൊലീസ് സഹായത്തോടെയാണോ എന്ന സംശയവും ഉയരുന്നു. തമിഴ്നാട് പൊലീസ് സംഘം മദ്യപിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. ആലത്തൂരിൽ നിന്ന് ഭക്ഷണം വാങ്ങി നൽകിയ ശേഷം പ്രതിയുടെ കൈവിലങ്ങ് മാറ്റിയിരുന്നെന്ന് തമിഴ്നാട് പൊലീസ് പറയുന്നു. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർ വിയ്യൂർ പോലീസിന് നൽകിയ…

Read More

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക; കരാറില്‍ ഒപ്പുവച്ച് ഒരു ദിവസം തികയുന്നതിന് മുമ്പ് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം

  പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശങ്ങളാണ് അമേരിക്ക ആക്രമിച്ചത്. തെക്കന്‍ ലെബനോണിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുരക്ഷാ കരാറില്‍ ഒപ്പുവെച്ച് ഒരു ദിവസം തികയും മുന്‍പേയാണ് ലെബനോണിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. (U.S. strikes multiple targets in Iran in retaliation for oil tanker attack)     തെക്കന്‍ ലെബനോണിലെ നബാത്തിയ മേഖലയിലാണ് സുരക്ഷ കരാറിലൊപ്പ് വെച്ച്…

Read More

ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലൈ 29ന് ആരംഭിക്കും; അപേക്ഷ ഓണ്‍ലൈനായി മാത്രം

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലൈ 29ന് ആരംഭിക്കും. നേരത്തെ ജൂലൈ 24ന് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് 29ലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നടപടികള്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കും. ഓഗസ്റ്റ് 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് താമസ സ്ഥലത്തിന് സമീപമുള്ള സ്‌കൂളിലെ സഹായ കേന്ദ്രത്തിലെത്തി…

Read More

യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസിൽ പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തൽ

  പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് മോഷണക്കേസിൽ പിടിയിലായത്. ഇതിൽ ചോദ്യം ചെയ്യുമ്പോഴാണ് യുവാവിനെ കൊലപ്പെടുത്തിയ കാര്യവും പ്രതി വെളിപ്പെടുത്തിയത് പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് പ്രതി മൊഴി നൽകി. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയാണ്.

Read More

ഇടുക്കിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് പരുക്ക്

  ഇടുക്കി ആനയിറങ്കലിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് പരുക്കേറ്റു. കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന സ്ത്രീകൾക്കാണ് പ്രകോപിതനായ കാട്ടാനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരുക്കേറ്റത്. വെൺമണി സ്വദേശികളായ ഷൈജാമോൾ, അമ്മിണി കൃഷ്ണൻ, സന്ധ്യ ടി എസ് എന്നിവർക്കാണ് പരുക്കേറ്റത്. ആന കാല് കൊണ്ട് തട്ടിമാറ്റിയതിനെ തുടർന്ന് അമ്മിണിയുടെ കൈയിലും കാലിലും പരുക്കേറ്റു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഷൈജക്കും സന്ധ്യക്കും പരുക്കേറ്റത് ഏലത്തോട്ടത്തിലേക്ക് ജോലി പോകുന്നതിനിടെയാണ് സംഭവം. കാട്ടാന ഇവരെ പിന്തുടർന്നെങ്കിലും മുമ്പേ പോയ രണ്ട്…

Read More

‘ഹോർമുസിലെ അവസ്ഥ പഴയ നിലയിലേക്ക് പോകില്ല; ഞങ്ങൾക്ക് എണ്ണ വിൽക്കാനായില്ലെങ്കിൽ മറ്റാരേയും അനുവദിക്കില്ല’

  ടെഹ്റാൻ∙ ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ്. എണ്ണ വിൽക്കാൻ ഇറാനെ അനുവദിച്ചില്ലെങ്കിൽ മറ്റൊരു ഗൾഫ് രാഷ്ട്രത്തേയും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്തൊരു പ്രദേശത്ത് ആരെയും എണ്ണ വിൽക്കാൻ അനുവദിക്കില്ല. ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അവിടെ യുഎസ് സൈന്യം…

Read More

സുഹാന ഖാൻ ബോളിവുഡിലേക്ക്; ഒപ്പം ഖുശിയും ഇബ്രാഹിം അലി ഖാനും

  മുംബൈ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഒറ്റയ്ക്കല്ല സുഹാനയുടെ അരങ്ങേറ്റം. അന്തരിച്ച നടി ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുശി കപൂർ, സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ എന്നിവർക്കൊപ്പമാണ് സുഹാനയുടെ ബോളിവുഡ് പ്രവേശനം സോയ അക്തർ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മൂന്ന് പേരും അഭിനയിക്കുന്നത്. ആർച്ചി എന്ന കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. നെറ്റ് ഫ്‌ളിക്‌സിലൂടെയാണ് റിലീസ്. സിനിമ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഖുശി…

Read More

ഗജരാജ സ്ലീപ്പർ ബസ് വീണ്ടും ദിവസേന സർവീസ് തുടങ്ങി; തലസ്ഥാനത്ത് നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിൽ എത്താം

തിരുവനന്തപുരത്ത് നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി എസി ഗജരാജ സ്ലീപ്പർ ബസ് പ്രതിദിന സർവീസ് പുനരാരംഭിച്ചു. തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെ എസ് ആർ ടി സി എസി ഗജരാജ സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. നാല് മാസം മുമ്പ് സേലത്തിനു സമീപം അപകടത്തിൽപെട്ടതോടെ ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് പുനഃക്രമീകരിച്ചിരുന്നു. ഇതാണ് വീണ്ടും സർവീസ് തുടങ്ങിയത്. കണിയാപുരം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന സർവീസ്…

Read More

ദീര്‍ഘകാലമായ ആവശ്യം: ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസി

  ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസി. ദീര്‍ഘകാലമായുള്ള ആവശ്യത്തിന്റെ ഫലമാണിതെന്ന് കെസിബിസി പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും മറ്റ് സഭാ നേതൃത്വങ്ങള്‍ അറിയിച്ചു ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നത്. ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലീം വിഭാഗം കവര്‍ന്നെടുക്കുകയാണെന്ന ആരോപണവുമായി സീറോ മലബാര്‍ സഭ അടുത്തിടെ രംഗത്തുവന്നിരുന്നു. വി അബ്ദുറഹ്മാന് ന്യൂനപക്ഷ വകുപ്പ് നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ മുഖ്യമന്ത്രി വകുപ്പ്…

Read More