Headlines

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം: നാല് മരണം

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം. വഡോദരയിലുണ്ടായ തീപിടിത്തത്തിൽ 15 പേർക്ക് പരിക്കേറ്റു. കാന്റൺ ലബോറട്ടറിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തീപിടിത്തം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Read More

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ

ഡോ ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ. യുഡിഎഫിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ശശി തരൂരിനാണ്. 28 ശതമാനം പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ശശി തരൂർ പറഞ്ഞു. അദ്ദേഹം തന്നെയാണ് വാർത്ത എക്‌സിലൂടെ പങ്കുവച്ചത്. കേരള വോട്ട് വൈബ് നടത്തിയ സർവേയിലാണ് ശശി തരൂരിന് പിന്തുണ ലഭിച്ചത്. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ റിപ്പോർട്ടാണ് ശശി തരൂർ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ…

Read More

അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കും അടിയന്തര വാക്‌സിന്‍ ഉപയോഗം; ഫൈസറിന് അംഗീകാരം

ന്യൂയോര്‍ക്ക്: അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അംഗീകാരം. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കയത്. നിലവില്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസിന്റെ മൂന്നിലൊന്ന് ഉപയോഗിച്ചാല്‍ കുട്ടികളിലെ രോഗലക്ഷണങ്ങള്‍ക്കെതിരെ വാക്‌സിന്‍ 90 ശതമാനത്തിലധികം സംരക്ഷണം നല്‍കുമെന്ന് ക്ലിനിക്കല്‍ ട്രയല്‍ തെളിയിച്ചതായി ഫൈസര്‍ വെളിപ്പെടുത്തി. അതോടൊപ്പം തന്നെ കുറഞ്ഞ ഡോസ് രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 12 വയസോ അതില്‍…

Read More

എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ്; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കണം, സര്‍ക്കാര്‍ അപ്പീലിന്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ പരിഗണിക്കുന്നു. വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിജിലന്‍സ് കോടതി ഉത്തരവ് വിജിലന്‍സ് മാന്വവലിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ. വിജിലന്‍സ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കം ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കും. സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടാൽ അന്തിമ റിപ്പോര്‍ട്ടിൽ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നാണ് നിലപാട്. വിജിലന്‍സ് കോടതിയുടെ…

Read More

വയനാട് ചുരത്തിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗത തടസ്സം

  വയനാട് ചുരത്തിൽ വൻ ഗതാഗത തടസ്സം നേരിടുന്നു. ഇരുവാഗത്തേക്കും ഉള്ള വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ഒൻപതാം വളവിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്.ബത്തേരി വാഗത്തേക്കു വരുന്ന KSRTC ബസും ചരക്ക് ലോറിയും തമ്മിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല എന്നാണ് പ്രാഥമിക വിവരം. പോലീസും ഫയർഫോഴ്സും നാട്ടുകാരുകാരും ചേർന്ന് ക്രൈനിന്റെ സഹായത്താൽ അപകടത്തിൽപെട്ട വാഹനങ്ങൾ മാറ്റാനുള്ള ശ്രമത്തിലാണ്.

Read More

കൊടകര കുഴൽപ്പണ കേസ്: നാളെ ഹാജരാകില്ല, എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ

  കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജാരാകാൻ സാധിക്കില്ലെന്നും എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം സുരേന്ദ്രന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു ചൊവ്വാഴ്ച കാസർകോട് ബിജെപി നേതൃയോഗം ചേരുന്നുണ്ടെന്നൊക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ സുരേന്ദ്രൻ പറയുന്ന ന്യായം. സ്വർണക്കടത്ത് കേസിൽ സിപിഎം നേതാക്കൾ പ്രതിരോധത്തിലായതിനാൽ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ നീക്കമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടിരുന്നു.

Read More

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

  മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. യുഡിഎഫ് കണ്ണൂർ ജില്ലാ കൺവീനറാണ്. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനാണ്. നാല് പതിറ്റാണ്ടായി ഭാരവാഹിത്വത്തിൽ ഉള്ള നേതാവാണ്. ദീർഘകാലം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

Read More

ശബരിമല യുവതീ പ്രവേശനം; ഒൻപത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീംകോടതി

ശബരിമല യുവതീ പ്രവേശനത്തിൽ ഒൻപത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് ബെഞ്ചിന്റെ പരിഗണയിൽ വരികയെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റീസ് പറഞ്ഞു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുള്ള 2018 ലെ സുപ്രീംകോടതി 5 അംഗ ഭരണഘടന ബെഞ്ചിന്റെ വിധി സമാനതകൾ ഇല്ലാത്ത പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. വിധി പുനപരിശോധിക്കണം എന്ന് ആവിശ്യപ്പെട്ട് നിരവധിപേർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതോടെ വിഷയം വിശാല…

Read More

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞ് കൊന്നോളൂ;പീഡനക്കേസ് പ്രതി അഞ്ജലിയുടെ പുതിയ വീഡിയോ

  കൊച്ചി നമ്പർ 18 പീഡനക്കേസ് പ്രതി അഞ്ജി റീമാ ദേവ് ന്യായീകരണ വീഡിയോയുമായി വീണ്ടും രംഗത്തുവന്നു. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇതു തന്റെ മൊഴിയായി കണക്കാക്കണമെന്നുമാണ് വീഡിയോയിലെ ആവശ്യം. രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറ് പേർക്കെതിരെ ആരോപണവും പീഡനക്കേസ് പ്രതി ഉന്നയിക്കുന്നുണ്ട് സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീയായി എന്നെ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് കാരണം ഒരു സ്ത്രീ ഉന്നയിച്ച ആരോപണങ്ങൾ മാത്രമാണ്. ബോയ് ഫ്രണ്ട് ഇല്ലാത്തവർക്ക് ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ…

Read More