ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് നീട്ടി

  ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വൈകും. വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് തീരുമാനം. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. ഇതുപ്രകാരം ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്കുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിട്ടുള്ളത് വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാൽ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സര്‍വീസുകള്‍ക്ക് അനുവദിക്കുന്നതാണ്.  

Read More

63 ദശലക്ഷം ദിർഹം വിലവരുന്ന 153 കിലോഗ്രാം മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തിയ 58 ഏഷ്യൻ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു

ഷാർജ പോലീസ് ജനറൽ ഡയറക്ടറേറ്റിന്റെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് ലഭിച്ച സൂചന പ്രകാരം ഷാർജ പോലീസിൻ്റെ ‘7/7’ വിഭാഗം പ്രവർത്തനം ആരംഭിക്കുകയും ദ്രാവക ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള അനധികൃത മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. രാജ്യത്ത് മയക്കുമരുന്ന് കടത്താനും പ്രോത്സാഹിപ്പിക്കാനും സംഘം സംഘടിത ശൃംഖല തീർത്ത് പ്രവർത്തിക്കുകയായിരുന്നു എന്നും അവരെ ചരക്ക് സ്വീകരിക്കുന്നതിനിടെ പിടികൂടുകയായിരുന്നു എന്നും ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സെരി അൽ ഷംസി പത്രസമ്മേളനത്തിൽ പറഞ്ഞു. വിമാനത്താവളവും ഒരു…

Read More

വയനാട്ടിൽ 145 പേര്‍ക്ക് കൂടി കോവിഡ്; 88 പേര്‍ക്ക് രോഗമുക്തി, 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (31.10.20) 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 88 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7075 ആയി. 6142 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 885 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 387 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

ക്വാറന്റൈനില്‍ കഴിയവെ പിഞ്ചു കുഞ്ഞ് മരണപ്പെട്ടു

കാസര്‍ഗോഡ്: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസ്സുള്ള മകന്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. കളനാട്ടെ ഹസന്‍-ജാസ്മിന്‍ ദമ്പതികളുടെ മകന്‍ ഖാസിം ആണ് മരിച്ചത്. മുംബൈയില്‍ വ്യാപാരിയായ ഹസനും കുടുംബവും നാലുദിവസം മുമ്പ് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടുന്ന് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

Read More

അബൂദാബി സ്‌ഫോടനം: മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി എംബസി

  തിങ്കളാഴ്ച അബൂദാബിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഇന്ത്യൻ എംബസി. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വരികയാണ്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ അഡ്‌നോക് അടക്കമുള്ള യുഎഇ അധികൃതരുമായി ചേർന്ന് നടപടികൾ പൂർത്തിയാക്കുമെന്നും എംബസി അറിയിച്ചു മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരും ഒരാൾ പാക്കിസ്ഥാൻ സ്വദേശിയുമാണ്. മുസഫയിൽ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. മൂന്ന് പേരും അഡ്‌നോക്കിലെ ജീവനക്കാരാണ്. ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരാണ്…

Read More

പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു

പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ഗ്രേസ് മാർക്കിന് പകരം അർഹരായ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള സർക്കാർ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു ഗ്രേസ് മാർക്ക് ഒഴിവാക്കിയതിനെതിരെ വിദ്യാർഥികളും കെ എസ് യുവുമാണ് ഹർജികൾ നൽകിയത്. ഈ ഹർജികൾ ഡിവിഷൻ ബെഞ്ച് തള്ളി. എട്ട്, ഒമ്പത് ക്ലാസുകളിൽ ലഭിച്ച ഗ്രേസ് മാർക്ക് ഇത്തവണയും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

Read More

കൊല്ലത്തെ കൂട്ടരാജിയിൽ ഞെട്ടി സിപിഐ; അടിയന്തര ഇടപെടലിന് സംസ്ഥാന നേതൃത്വം

പ്രവർത്തകരുടെയും നേതാക്കളുടെയും തുടർച്ചയായ രാജിയിൽ ഞെട്ടി സി പി ഐ കൊല്ലം ജില്ലാ നേതൃത്വം.രാജി വെച്ചവരെ തിരിച്ച് കൊണ്ടുവരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. പിന്നാലെ അടിയന്തര ഇടപെടലിന് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. സംസ്ഥാനത്ത് തന്നെ സി പി ഐ യുടെ കരുത്തുറ്റ കോട്ടകളിൽ ഒന്നാണ് കൊല്ലം. പക്ഷേ കഴിഞ്ഞ ഒരു വർഷമായി നടക്കുന്നത് അത്ര സുഖമുള്ള കാര്യങ്ങളല്ല. താഴെ തട്ടു മുതൽ നിഴലിക്കുന്ന ജില്ലയിലെ വിഭാഗീയത മുകൾ തട്ടുവരെ നില നിൽക്കുന്നു. പാർട്ടി സമ്മേളന കാലയളവിലാണ് നിലവിലെ പ്രശ്നങ്ങളുടെ…

Read More

മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം, മതേതര വിശ്വാസികൾ ആഹ്‌ളാദത്തിലാണ്, മുസ്ലിം യൂത്ത് ലീഗും പങ്കുചേരുന്നു; പി കെ ഫിറോസ്

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി പി കെ ഫിറോസ്. കന്യാസ്ത്രീകളുടെ ജാമ്യം മതേതര വിശ്വാസികൾ ആഹ്‌ളാദത്തിൽ ആണ്. മുസ്ലിം യൂത്ത് ലീഗും അവർക്കൊപ്പം പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യം തകർക്കാൻ ആര് ശ്രമിച്ചാലും അവരെ ഒറ്റപ്പെടുത്തും. മത ന്യുനപക്ഷങ്ങൾക്ക് എതിരെ നിരന്തരാമായ അക്രമണങ്ങൾ നടക്കുന്നു. രാജ്യത്തിന്റെ വളർച്ചയിൽ ക്രൈസ്തവ സഭകൾക്ക് വലിയ പങ്കുണ്ട്. അവർക്ക് എതിരെ മനുഷ്യക്കടത്ത് വരെ ആരോപിക്കുന്നു. കാരുണ്യം എത്താത്ത സ്‌ഥലത്ത് മനുഷ്യത്വം കൊണ്ട് ചെന്നവരാണ് നാട്ടിലെ ക്രൈസ്തവരെന്നും പി…

Read More

നാവിക സേനയുടെ അഭ്യാസത്തിനിടെ VIP പവലിയനിൽ അപകടം; ഇരുമ്പ് കമ്പി വീണ് ഒരാൾക്ക് പരുക്ക്

ശംഖുംമുഖത്ത് നാവിക സേനയുടെ അഭ്യാസത്തിനിടെ വി ഐ പി പവലിയനിൽ അപകടം. ഫ്ലാഗ് സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പി വീണ് ഒരാൾക്ക് പരിക്കേറ്റു.പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റി. തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്. അതേസമയം നാവികസേനയുടെ കരുത്തറിയിച്ച് ദിനാഘോഷത്തിന്റെ ഭാ​ഗമായ അഭ്യാസ പ്രകടനങ്ങൾക്കാണ് തിരുവനന്തപുരം ശംഖുമുഖത്ത് തുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പരേഡിനും ബാൻഡ് ഷോയ്ക്കും ശേഷമാണ് അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളാണ്….

Read More

വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമപെൻഷൻ 2500 രൂപയാക്കും, 40 ലക്ഷം തൊഴിലവസരങ്ങൾ: എൽ ഡി എഫ് പ്രകടന പത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽ ഡി എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പരഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആദ്യ ഭാഗത്ത് അമ്പതിന പരിപാടികലെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണുള്ളത്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്പ്രധാന വാഗ്ദാനങ്ങള് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും കാർഷിക…

Read More