അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് കണ്ടെത്തല്‍

  അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള സംബന്ധിച്ച് ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ട്രസ്റ്റ് അംഗങ്ങള്‍ കേസില്‍ പ്രതിയായ അവിനാഷ് ശുക്ലയുടെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭാവന കൊള്ളക്കേസിലെ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന നിലപാടിലാണ് അയോധ്യയിലെ അഭിഭാഷകര്‍ സംഭാവന ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും പരാമര്‍ശിക്കും.     അതിനിടെ, അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അയോധ്യയിലെ അഭിഭാഷകര്‍ അറിയിച്ചു. അഭിഭാഷകര്‍ ഇന്ന് യോഗം…

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 47,074 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,704 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 14.83 ലക്ഷം പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 654 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 33,425 ആയി ഉയർന്നു. 9,52,744 പേർ രോഗമുക്തി നേടിയപ്പോൾ 4,96,988 പേരാണ് ചികിത്സയിൽ കഴിയുന്നത്. 64.24 ശതമാനമാണ് രോഗമുക്തി നിരക്ക് മഹാരാഷ്ട്രയിൽ 1,47,896 പേർ നിലവിൽ ചികിത്സയിലുണ്ട്….

Read More

പരുക്കേറ്റ ജഡേജ ടി20 പരമ്പരയിൽ തുടർന്ന് കളിക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന്റെ മധുരം മാറും മുമ്പേ ഇന്ത്യക്ക് തിരിച്ചടി. പരുക്കേറ്റ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഉണ്ടാകില്ല. മികച്ച ഫോമിലായിരുന്ന ജഡേജയുടെ ബാറ്റിംഗ് മികവിലാണ് ആദ്യ ടി20യിൽ ഇന്ത്യ 161 റൺസ് അടിച്ചുകൂട്ടിയത്. ജഡേജക്ക് പകരക്കാരനായി ഷാർദൂൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ 23 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 44 റൺസാണ് ജഡേജ എടുത്തത്….

Read More

ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു; നടി മിനു മുനീർ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ

നടി മിനു മുനീറിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. ഇന്നലെ രാത്രി ആലുവയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ മിനു മുനീറിനെ ചെന്നൈയിൽ എത്തിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട് തിരുമംഗലം പൊലീസ് ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ബന്ധുവായ യുവതിയെ തമിഴ്നാട്ടിലേക്ക് വിളിച്ചുവരുത്തി സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണ് പരാതി. ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന മിനു മുനീർ…

Read More

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്;180 പേര്‍ക്ക് രോഗമുക്തി ,235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (16.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 180 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20020 ആയി. 16979 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 121…

Read More

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെന്നാര്‍ഘട്ടയില്‍; ഉച്ചയ്ക്ക് 2 വരെ പൊതുദര്‍ശനം

ബെംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ ‘കോണ്‍ഫിഡന്റ്’ ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് 3.30 ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടില്‍ നടക്കും. ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു റോയിയുടെ ആഗ്രഹം.രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദര്‍ശനം നടത്തും. 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷമാകും സംസ്‌കാരം നടക്കുക. ഇന്നലെ സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍…

Read More

ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ്;206 പേര്‍ക്ക് രോഗമുക്തി,111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (4.02.21) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 206 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23820 ആയി. 20581 പേര്‍ ഇതുവരെ രോഗമുക്തരായി….

Read More

തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു; കോൺഗ്രസിന് വോട്ട് ചെയ്ത് ലാലി ജെയിംസ്

തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു.മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കിയ ലാലിയുടെ വോട്ട് കോൺഗ്രസിന് ലഭിച്ചു. ലാലി ജെയിംസ് കോൺഗ്രസിന് വോട്ട് ചെയ്തു. കോൺഗ്രസിന്റെ രണ്ടു വിമതരും കോൺഗ്രസിന് വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് 35, എൽഡിഎഫ് 13, ബിജെപി .8 സീറ്റുകളുമാണ് നേടിയത്. മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്നയിരുന്നു ​ഗുരുതര ആരോപണ. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും…

Read More

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

  ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെൽ അഡീഷണൽ എസ് പി ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂർ സ്വദേശിനിയായ യുവതിയുടേതാണ് പരാതി പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. 2011 ഡിസംബറിലാണ് സംഭവം. ഹോം നഴ്‌സായി ജോലി ചെയ്യുന്ന…

Read More

ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുമെന്ന് മുഖ്യമന്ത്രി

  ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകും. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം എത്തിച്ചു നൽകും ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണമെത്തിക്കാൻ കഴിയും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ആരംഭിക്കും. ലോക്ക് ഡൗൺ സമയത്ത് അത്യാവശ്യ സമയത്ത് പോലീസിൽ നിന്ന് പാസ് വാങ്ങി പുറത്തിറങ്ങാം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ…

Read More