ദേശീയ ഷൂട്ടിംഗ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു

  ഇന്ത്യൻ ഷൂട്ടിംഗ് താരം കൊണിക ലായക് ആത്മഹത്യ ചെയ്ത നിലയിൽ കൊൽക്കത്തയിലെ ഹോസ്റ്റൽ മുറിയിലാണ് 26കാരിയായ കൊണികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഷൂട്ടിംഗ് താരമാണ് കൊണിക റൈഫിൾ ഇല്ലാത്തതിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിൾ സമ്മാനിച്ചതോടെയാണ് കൊണിക വാർത്തകളിൽ ഇടം നേടിയത്. സംസ്ഥാനതലത്തിൽ നാല് സ്വർണം നേടിയ താരമാണ് ഇവർ

Read More

പാതയോരത്തെ കൊടിതോരണങ്ങള്‍: സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം

  പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്ന വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് ഹൈക്കോടതി. ഉത്തരവ് മറികടക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍. കോടതി ഉത്തരവുകളോട് ഇതാണോ സമീപനം എന്ന് ചോദിച്ച കോടതി ഇങ്ങനെയെങ്കില്‍ പുതിയ കേരളമെന്ന് പറയരുതെന്നും ആഞ്ഞടിച്ചു. കോടതി ഉത്തരവുകള്‍ ലംഘിക്കാനുള്ളതാണെന്ന് ഒരു വിഭാഗം കരുതിയാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നും ചോദിച്ചു. കോടതിയുടെ ഇടപെടലോടെ കൊച്ചിയുടെ മുഖച്ഛായ മാറ്റിയ പഴയ ഒരു സംഭവം കോടതി ചൂണ്ടിക്കാട്ടി. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം ഒരു വീട്ടില്‍പ്പോലും വെള്ളം…

Read More