Headlines

സംസ്ഥാനത്ത് തുടർ ഭരണത്തിന് സാധ്യത; പി എസ് സി സമരം സർക്കാരിന് തിരിച്ചടിയാകില്ല: വെള്ളാപ്പള്ളി

സംസ്ഥാനത്ത് തുടർ ഭരണത്തിന് സാധ്യതയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെതിരെ നടക്കുന്ന പി എസ് സി സമരം തിരിച്ചടിയുണ്ടാക്കില്ലെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു മുന്നണികളുടെ സ്ഥാനാർഥി നിർണയം കഴിഞ്ഞ് എസ് എൻ ഡി പി യോഗം നിലപാട് പ്രഖ്യാപിക്കും. സ്ഥാനാർഥി നിർണയത്തിൽ സാമൂഹ്യനീതി പാലിച്ചോയെന്നത് കൂടി നോക്കിയ ശേഷമാകും നിലപാട് പ്രഖ്യാപനം മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തുന്ന സിപിഐ നിലപാട് നല്ലതാണ്. മാധ്യമങ്ങൾ എന്തൊക്കെ പ്രചാരണം…

Read More

തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി

കൽപ്പറ്റ | തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി. തിങ്കളാഴ്ച രാവിലെ എട്ടിന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് തിരൂരങ്ങാടി പാറക്കടവ് കുടുംബ ഖബർസ്ഥാനിൽ നടന്നു. അര നൂറ്റാണ്ടിലേറെ കാലം ആത്മീയ ചികിത്സാ രംഗത്ത് നിറഞ്ഞുനിന്ന തുറാബ് തങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശാകേന്ദ്രമായിരുന്നു. നീറുന്ന പ്രശ്‌നങ്ങളുമായി എല്ലാ വിഭാഗം ആളുകളും തങ്ങളെ സമീപിച്ചിരുന്നു. നിരവധി ശിഷ്യഗണങ്ങളുമുണ്ട്….

Read More

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ? വിശ്രമിക്കൂ’; പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി

ഡാഷ് മോനെ രേവന്താ വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നീ പോ മോനെ വിജയാ എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി എന്നും പ്രായമായില്ലേ വിശ്രമിക്കൂ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. യുവത്വം റെഡിയാണ് കേരളം ഭരിക്കാൻ. തെലങ്കാന കേരളത്തെ പിന്തുണയ്ക്കുമെന്ന് രേവന്ത് റെഡ്ഡി.പിണറായിയുടെ മൂത്ത സഹോദരനാണ് മോദി. പിണറായിയുടെ റോൾ മോഡൽ നരേന്ദ്രമോദിയാണ്. പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി എടുക്കുന്നു. വയസിനെയും പദവിയേയും മാനിക്കുന്നു….

Read More

ഒമിക്രോണിനെതിരെ പുതിയ വാക്‌സിന്‍; നൂറു ദിവസത്തിനുള്ളില്‍ വികസിപ്പിക്കുമെന്ന് ഫൈസറും ബയോഎന്‍ടെകും

  ന്യൂയോര്‍ക്ക്: കൊവിഡ്-19ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാകുമോയെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ പുതിയ വാക്‌സിനുകള്‍ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെകും അറിയിച്ചു. പുതിയ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സിന്‍ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും അതിനാല്‍ നൂറു ദിവസത്തിനുള്ളില്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കുമെന്നും കമ്പനികള്‍ പ്രസ്താവനയില്‍ പറയുന്നു. ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്. പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം കൊവിഡിന്റെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും മാരകമായ വകഭേദമാണ്. യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്നും വളരെയേറെ ജനിതകമാറ്റം…

Read More

പി.ടി തോമസിന്‍റെ കണ്ണുകള്‍ ദാനംചെയ്യും

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനംചെയ്യും. നേത്രദാനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് ഇന്ന് രാവിലെ 10.15ന് വെല്ലൂർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. അർബുദത്തെ തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യനില വഷളാവുകയും വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂര്‍ച്ഛിച്ച നിലയിലായിരുന്നു. ഇന്ന് രാത്രിയോടെ മൃതദേഹം കൊച്ചിയിലെത്തിക്കും….

Read More

പ്രഹരമായി രണ്ട് അറസ്റ്റുകൾ; സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് നടക്കും. ഇന്നും നാളെയുമായി രണ്ട് ദിവസമാണ് യോഗം ചേരുക. ഓൺലൈനായാണ് യോഗം ചേരുന്നത്. ബംഗാളിലെ കോൺഗ്രസ് സഖ്യം, കേരളത്തിലെ ശിവശങ്കറിന്റെ അറസ്റ്റ്, ബിനീഷിന്റെ അറസ്റ്റ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ കേന്ദ്ര കമ്മിറ്റിയിൽ ചൂടേറിയ ചർച്ചക്ക് സാധ്യതയുണ്ട്. ബിനീഷിന്റെ അറസ്റ്റ് പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് നേതാക്കൾക്കുള്ളത്. ഒപ്പം ശിവശങ്കറിന്റെ അറസ്റ്റും പ്രതിപക്ഷ പ്രതിഷേധത്തെ മറികടക്കാനുള്ള നീക്കവും യോഗം ചർച്ച ചെയ്‌തേക്കും മുഖ്യമന്ത്രിയുടെ രാജി ആവശ്യമില്ലെന്ന…

Read More

‘കേരള സര്‍വകലാശായുടെ സ്ഥലം കൈയ്യേറി’; പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയില്‍ ഹര്‍ജി

പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശായുടെ 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ ശശിധരനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിക്കുന്നതോടെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമുണ്ട്. പൊതുതാത്പര്യ സ്വഭാവമുള്ളതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിയിട്ടുണ്ട്. നേരത്തെ പുതിയ എകെജി സെന്ററുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെയെന്നതടക്കം മുന്‍പി പുറത്ത് വന്നിരുന്നു. ഭൂമി…

Read More

കോവിഡ് രൂക്ഷം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ഉന്നതതല യോഗം

  ന്യൂഡൽഹി: നിലവിലെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇതേത്തുടർന്ന് പ്രധാനമന്ത്രിയുടെ ബംഗാളിലെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി.

Read More

ശബരിമല സ്വർണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ .അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും SIT കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യo വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ഹർജിയെ പ്രോസിക്യൂഷൻ എതിർത്തില്ല. പക്ഷേ ശക്തമായ ജാമ്യവ്യവസ്ഥകൾ പ്രതിയ്ക്ക് മേൽ ചുമത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കട്ടിളപ്പാളി കേസിൽ റിമാൻ്റിൽ തുടരുന്നതിനാൽ ദ്വാരപാലക ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പുറത്ത് ഇറങ്ങാൻ…

Read More

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന് സിപിഐയുടെ ശാസന; തെറ്റ് തിരുത്താനും നിർദേശം

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന് സിപിഐയുടെ ശാസന. പാർട്ടിയുമായി ഒത്തുപോകുന്നതിൽ വീഴ്ച വരുത്തിയെന്നും തെറ്റ് തിരുത്തണമെന്നുമാണ് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന്റെ നിർദേശം പ്രാദേശിക ഘടകങ്ങളുമായി എംഎൽഎ സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പട്ടാമ്പി മണ്ഡലം യോഗത്തിലും ഒരു വിഭാഗം മുഹ്‌സിനെതിരെ രംഗത്തുവന്നു. മുഹ്‌സിന് പകരം ഒ കെ സെയ്തലവിയെ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം നിർദേശിച്ചു പട്ടാമ്പിയിൽ മുഹ്‌സിനൊപ്പം തന്നെ സെയ്തലവിയുടെ പേരും സാധ്യതാ പട്ടികയിലുണ്ട്. മണ്ണാർകാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ്,…

Read More