ശരീരത്തിൽ പച്ച കുത്താൻ നിർബന്ധിച്ചു, സ്ത്രീധനം ആവശ്യപ്പെട്ട് മർദനം: മൊഫിയ നേരിട്ടത് വലിയ പീഡനങ്ങൾ

ഗാർഹിക പീഡന പരാതി നൽകിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത മൊഫിയ പർവീൺ കൊടിയ പീഠനങ്ങൾക്ക് ഇരയായിരുന്നുവെന്ന് സഹപാഠിയായ ജോവിൻ. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സുഹൈലും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. സുഹൈലിന് ഗൾഫിൽ ജോലിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. വിവാഹശേഷം ഗൾഫിലെ ജോലി ഒഴിവാക്കിയെന്ന് പറഞ്ഞു. സിനിമക്ക് തിരക്കഥ എഴുതാൻ പോകുകയാണെന്ന് പറഞ്ഞപ്പോഴും മൊഫിയ പിന്തുണച്ചു. എന്നാൽ ഒരു ജോലിക്കും ഇയാൾ പോയിരുന്നില്ല മൊഫിയയുടെ ശരീരത്തിൽ പച്ച കുത്തണമെന്ന് ഇയാൾ നിർബന്ധിച്ചു. പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നുവെന്നും…

Read More

സർക്കാർ ആക്ഷൻ; ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി

      വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ സർക്കാർ റദ്ദാക്കി തുടങ്ങി. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു. വിരമിച്ചവരുടെ പുനർ നിയമനം പരിശോധിച്ച് നീങ്ങാനാണ് സർക്കാർ ശ്രമം. ഇന്നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയത്. നേരത്തെ ഇക്കാര്യത്തിൽ പരിശോധനകൾ നടത്തുമെന്ന് അധികാരത്തിലേറിയ സമയത്ത് തന്നെ സർക്കാർ…

Read More

‘തിരുവനന്തപുരത്തെ ബി.ജെ.പി. വിജയം ശ്രദ്ധേയം’; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എം പി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം എം.പി. ശശി തരൂർ. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ ബിജെപിയെ അദ്ദേഹം അഭിനന്ദിച്ചു തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബി.ജെ.പി.ക്ക് വിനയത്തോടെയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ഇത് അടയാളപ്പെടുത്തുന്നത്, 45 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിലെ തെറ്റായ നയങ്ങളിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ വ്യക്തമായ മാറ്റം തേടിയ മറ്റൊരു പാർട്ടിക്കാണ് വോട്ടർമാർ പ്രതിഫലം നൽകിയിരിക്കുന്നതെന്നും അദ്ദേഹം…

Read More

സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപ വർധിച്ച് 38,160 രൂപയിലെത്തി. 4770 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസമായി 38,080 രൂപയിൽ തുടർന്ന ശേഷമാണ് സ്വർണവില ഉയർന്നത്. ഡോളറിന്റെ തകർച്ചയാണ് സ്വർണവില വർധനവിന് കാരണമായത്.

Read More

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

  ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാന്‍ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. വിമാനത്താവളം തീര്‍ഥാടക ടൂറിസത്തിന് വളര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ലമെന്ററി സമിതി വിലയിരുത്തി. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കെ.എസ്.ഐ.ഡി.സിയുമായും ചേര്‍ന്ന് പ്രധാന തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ ശബരിമല വിമാനത്താവളത്തിന്റെ വിഷയം വ്യേമയാന മന്ത്രാലയം ഏറ്റെടുക്കണമെന്നും തിങ്കളാഴ്ച പാര്‍ലമെന്ററിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു. വികസിത വിനോദ സഞ്ചാര സര്‍ക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാല്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്‍ന്ന് ശബരിമലയെയും ഈ…

Read More

മൊബൈൽ ഫോൺ കയ്യിലുണ്ടൊ ഇനി നിങ്ങൾക്കും നാട്ടിലെ റിപ്പോർട്ടറാകാം

മൊബൈൽ ഫോൺ കയ്യിലുണ്ടൊ ഇനി നിങ്ങൾക്കും നാട്ടിലെ റിപ്പോർട്ടറാകാം ഇതിനായി മെട്രോ മലയാളയം ദിനപത്രം വെബ് പോർട്ടൽ നിങ്ങൾക്ക് അവസരമൊരുക്കുന്നു. നിങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങൾ, ഉദ്ഘാടനം, വിവാഹം, മരണ വാർത്തകൾ തുടങ്ങിയവ ഇനി നിങ്ങൾക്ക് അയക്കാം കച്ചവടക്കാർ, സർക്കാരിതര ജീവനക്കാർ, ഡിഗ്രി വിദ്യാത്ഥികൾ, വീട്ടമ്മമാർ തുടങ്ങിയവർക്കെല്ലാം ഇതിൽ പങ്കുചേരാം ഇതിനായി നിങ്ങൾ ചെയ്യേണ്ടത് പ്രദേശത്തെ അഡ്മിനാകാനും, റിപ്പോർട്ടറാകാനുമായി താഴെ കാണുന്ന ലിങ്കിൽ കയറി ഗ്രൂപ്പിൽ ജോയിൻ്റ് ചെയ്യേണ്ടതാണ്. അഡ്മിനാകാനും , റിപ്പേർട്ടറാകാനും താൽപര്യമുള്ളവർ മാത്രമേ ഗ്രൂപ്പിൽ ജോയിൻ്റ്…

Read More

മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ പുഴയരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  മൃതദേഹം കണ്ടെത്തി മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ പുഴയരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല    

Read More

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ജോസ് കെ മാണി വിഭാഗം മടിച്ചതിനെ തുടർന്നാണ് നാടകീയ നീക്കം. പലതവണ സമവായ ചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം നോക്കുന്നില്ലെന്നും പലതവണ ചർച്ച…

Read More

തിരുവമ്പാടിയിലും എൽ ഡി എഫ് ജയം; ഉടുമ്പൻചോലയിൽ എംഎം മണി വിജയമുറിപ്പിച്ചു

  സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ എൽ ഡി എഫിന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച രണ്ട് മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയിച്ചു. പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലാണ് എൽ ഡി എഫ് വിജയിച്ചത്. പേരാമ്പ്രയിൽ മന്ത്രി ടിപി രാമകൃഷ്ണൻ ആറായിരത്തോളം വോട്ടുകൾക്കും തിരുവമ്പാടിയിൽ ലിന്റോ ജോസഫുമാണ് വിജയിച്ചത്. ഫലസൂചനകൾ പ്രകാരം 90 സീറ്റുകളിൽ എൽ ഡി എഫും 48 സീറ്റുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. ഉടുമ്പൻചോലയിൽ മന്ത്രി എം എം മണി വിജയമുറപ്പിച്ചു. 23,000ത്തിലധികം…

Read More

കോളേജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്

ബെംഗളൂരു: നഗരത്തിലെ ഒരു കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ ക്വാറന്റെയ്ൻ ചെയ്‌തിരിക്കുകയാണ്. കോവിഡ് പൊസീറ്റിവായ വിദ്യാർഥികളിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്നാഴ്‌ച മുൻപാണ് ഇവിടെ ക്ളാസ് തുടങ്ങിയത്. നേരത്തെ കേരളത്തിൽ കോവിഡ് വ്യാപനം കൂടിയതിന് ശേഷം സംസ്‌ഥാനത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണമാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്. ഇടക്കാലത്ത് ബെംഗളൂരുവിൽ എത്തുന്ന…

Read More