Headlines

ദൃശ്യം 2 ചോർന്നു, ടെലിഗ്രാമിൽ വ്യാജപതിപ്പ്; ദൗർഭാഗ്യകരമെന്ന് ജീത്തു ജോസഫ്

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം 2 ചോർന്നു. റിലീസിന് രണ്ട് മണിക്കൂറിന് പിന്നാലെ ചിത്രം ടെലിഗ്രാമിൽ എത്തുകയായിരുന്നു. അതേസമയം ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയത് ദൗർഭാഗ്യകരമാണെന്നും ആമസോൺ തന്നെ ഇത് തടയുമെന്നാണ് പ്രതീക്ഷയെന്നും ജീത്തു ജോസഫ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കൊണ്ടാണ് ചിത്രം തീയറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാതെ വന്നത്. അതാണ് ഒടിടി റിലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു

Read More

റേഷന്‍ കടകളിലെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ നീക്കും; ഓണക്കിറ്റ് വിതരണത്തില്‍ ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി

തിരുവനന്തപുരം: ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കര്‍ശനമായി ഉറപ്പാക്കിയാകും ഓണം സ്‌പെഷ്യല്‍ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍. റേഷന്‍ കടകള്‍വഴി നല്‍കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കര്‍ശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുണന്മേയുള്ള ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നു കണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം…

Read More

‘ഗൂഗിള്‍ പേ’ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്

പ്രമുഖ യുപിഐ പണകൈമാറ്റ ആപ്പ് ‘ഗൂഗിള്‍ പേ’ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നാണ് ഈ പ്രശ്നം പൊതുവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനായി സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് “ഗൂഗിള്‍ പേ” ലഭിക്കുന്നില്ല എന്നതാണ് പരാതി. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉള്ളത്. നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവരം പങ്കുവച്ചിട്ടുണ്ട്. അതേസമയം, പ്ലേസ്റ്റോറിന്‍റെ മൊബൈല്‍ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റില്‍ നിന്ന് ഇപ്പോഴും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആപ്പിന്‍റെ പ്ലേസ്റ്റോര്‍…

Read More

കൊവിഡ് പടർത്തുന്നത് ഒരു വിഭാഗമാണെന്ന ആരോപണം ഉയരും; മുഹ്‌റം ഘോഷയാത്രക്ക് അനുമതിയില്ലെന്ന് ചീഫ് ജസ്റ്റിസ്

മുഹ്‌റം ഘോഷയാത്ര നടത്താൻ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഘോഷയാത്ര നടത്തിയാൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലർ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. അതേസമയം ലോക്ക് ഡൗൺ കാലത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്ര നടത്താനും മുംബൈ ജൈന ക്ഷേത്രങ്ങളിൽ പൂജ നടത്താനും ഇതേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുമതി നൽകിയിരുന്നു. ഇതെല്ലാം ഒരു പ്രത്യേക സ്ഥലത്ത് മാത്രമുള്ളതാണെന്നും എന്നാൽ മുഹ്‌റം ഘോഷയാത്ര രാജ്യവ്യാപകമായി നടത്താനാണ്…

Read More

ഇന്നും നാളെയും ബാങ്ക്​ പണിമുടക്ക്

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും ഒ​മ്പ​ത്​ സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സ്​ (യു.​എ​ഫ്.​ബി.​യു) ആ​ഹ്വാ​നം ചെ​യ്​​ത 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക്​ തു​ട​ങ്ങി. പാ​ർ​ല​മെൻറി​െൻറ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ പൊ​ത​ു​മേ​ഖ​ല ബാ​ങ്ക്​ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന്​ എ​തി​രെ​യാ​ണ്​ പ​ണി​മു​ട​ക്ക്. ബു​ധ​നാ​ഴ്​​ച ​ൈവ​കീ​ട്ട്​ ന​ട​ന്ന അ​നു​ര​ഞ്​​ജ​ന ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ണി​മു​ട​ക്കു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ച​ത്. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല ബാ​ങ്കു​ക​ളും ഗ്രാ​മീ​ണ ബാ​ങ്കു​ക​ളും നി​ശ്ച​ല​മാ​കും.

Read More

ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന നടത്തുന്നുവെന്ന വാർത്തയിൽ ഇടപെട്ട് ആരോഗ്യമന്ത്രി. വിഷയത്തിൽ കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുറിപ്പടിയില്ലാതെ മരുന്ന് വിതരണം ചെയ്യരുതെന്ന് ഡ്രഗ്സ് കൺട്രോൾ ബോർഡിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. ഒരു കാരണവശാലും അനുവദിക്കില്ല. നിയമപരമായി തെറ്റാണ്. അംഗീകരിക്കാൻ ആകില്ലെന്നും ഡ്രഗ് കൺട്രോൾ ബോർഡിന് നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അപകടകരമായ ഗർഭഛിദ്ര മരുന്നുകൾ വിതരണം ചെയ്യുന്ന അനധികൃത മരുന്നു ലോബിയെക്കുറിച്ചുള്ള വാർത്ത ട്വന്റിഫോർ പുറത്തുകൊണ്ടുവന്നിരുന്നു. കൃത്യമായ അനുപാതത്തിൽ…

Read More

‘ആർ ശ്രീലേഖയുടെ കഥയുമായി ഒരു സാമ്യവുമില്ല’; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

  ആർ ശ്രീലേഖക്ക് മറുപടിയും ആയി ദൃഢം സിനിമയുടെ സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല. യൂട്യൂബ് വീഡിയോ കണ്ടതും ആരോപണത്തിനുശേഷം. ശ്രീലേഖ പറയുന്നതുപോലെ കഥയുമായി യാതൊരു സാമ്യവും ഇല്ലെന്നും സംവിധായകൻ 24നോട് പറഞ്ഞു.     വര്‍ഷങ്ങള്‍ക്ക് മുമ്പ് താനെഴുതിയ കരിങ്കുടി പൊലീസ് സ്റ്റേഷന്‍ എന്ന ചെറുകഥ മോഷ്ടിച്ചാണ് ദൃഢം എന്ന ചിത്രമൊരുക്കിയതെന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. ശ്രീലേഖയുടെ കഥയുമായി തങ്ങളുടെ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മാര്‍ട്ടിന്‍ പറുന്നത്. എന്തുകൊണ്ടാണ് ഇങ്ങനൊരു ആരോപണമെന്ന് മനസിലാകുന്നില്ലെന്നും…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; 5 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് സംസ്ഥാനത്ത് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ തളിക്കുളം (കണ്ടൈൻമെന്റ് സോൺ വാർഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.   5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിനുള്ള വിലക്ക് തുടരും. ആദ്യത്തെ ലൈംഗിക പീഡനക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴ്ചത്തേക്ക് മാറ്റി. ഹർജി പരി​ഗണിക്കുന്നത് വരെ അറസ്റ്റിനുള്ള വിലക്ക് തുടരുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും. സർക്കാരിന് വേണ്ടി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഹാജരാകും. അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്നാണ് രാഹുലിന്റെ വാദം. പരാതിയിൽ കഴമ്പുണ്ടെന്നും രാഹുലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സർക്കാർ കോടതിയെ…

Read More

വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; മൈക്രോസോഫ്റ്റിൽ 9,000 ജീവനക്കാർക്ക് കൂടി തൊഴിൽ നഷ്ടമാകും

അമേരിക്കൻ ടെക് ഭീമൻ മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമ്പനിയിലെ ഏകദേശം നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് പുതിയ നീക്കം. ഇത് 9,000-ത്തോളം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ മൈക്രോസോഫ്റ്റ് വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനിടെയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ എന്നതാണ് ശ്രദ്ധേയം. മൈക്രോസോഫ്റ്റിന് 2024 ജൂണിലെ കണക്കനുസരിച്ച് ലോകമെമ്പാടും 228,000 ജീവനക്കാരുണ്ട്. കഴിഞ്ഞ മെയ് മാസത്തിലും മൈക്രോസോഫ്റ്റ് 6,000-ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സെയിൽസ് വിഭാഗത്തിലായിരുന്നു ഇത് കൂടുതലായി ബാധിച്ചത് . ഇതിന്…

Read More