ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം

തിരുവനന്തപുരം : കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിൽ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാന നിമിഷം വരെയും മേയറായേക്കുമെന്ന പ്രതീക്ഷ വെച്ചാണ് അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാൽ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാർട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ…

Read More

വയനാട്ടിൽ 114 പേര്‍ക്ക് കൂടി കോവിഡ്; 118 പേര്‍ക്ക് രോഗമുക്തി,110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (19.11.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല്് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9180 ആയി.8118 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1000 പേരാണ്…

Read More

ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ; യാത്രക്കാർ സുരക്ഷിതർ

ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ. ലക്നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചക്രത്തിൽ നിന്ന് പുക ഉയരുകയും തീപ്പൊരി ഉണ്ടാവുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന 250 യാത്രക്കാരും സുരക്ഷിതർ. ജിദ്ദയിൽ നിന്ന് ഇന്നലെ രാവിലെ 6:30ന് ലക്നൗവിൽ ലാൻഡ് ചെയ്ത സൗദി എയർലൈൻ വിമാനമാണിത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര നടപടികൾ അഗ്നിശമന സേന അധികൃതർ സ്വീകരിക്കുകയായിരുന്നു. വിമാനത്തിൽ നിന്ന് പുക ഉയർന്ന ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതരാക്കിയിരുന്നു. എന്നാൽ വിമാനത്തിന് തകരാർ സംഭവിക്കാനുള്ള കാരണം…

Read More