പപ്പായ പറിച്ചതിന് ഭർതൃ മാതാവിനെ മരുമകൾ വെട്ടി പരിക്കേൽപ്പിച്ചു

പപ്പായ പറിച്ചതിന് മരുമകൾ ഭർതൃ മാതാവിനെ കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ കണ്ണപുരം പള്ളിച്ചാലിൽ ആണ് സംഭവം.സിന്ധു നട്ട പപ്പായയിൽ നിന്നും ഭർതൃ മാതാവായ സരോജിനി കായ പറിച്ചതാണ് പ്രകോപനത്തിന് കാരണം. മരുമകൾ സിന്ധുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 341,324,308 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Read More

തിരുവനന്തപുരത്ത് 200 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

  തിരുവനന്തപുരം ആക്കുളം റോഡിൽ 200 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടര കോടിയോളം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് വൻ തോതിൽ കഞ്ചാവ് കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

Read More

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ ടി കെ മോഹൻ ബഗാന് ജയം

ബംബോലിം: കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ.ടി.കെ മോഹൻ ബ​ഗാൻ ഒരു ​ഗോളിന് മുന്നിൽ. 67-ാം മിനിട്ടിൽ സൂപ്പർ താരം റോയ് കൃഷ്ണയാണ് എ.ടി.കെയ്ക്ക് വേണ്ടി ​ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് ​ഗോൾ പിറന്നത്. 4-3-3 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സിനെ കോച്ച് കിബു വികുന ഇറക്കിയത്. മറുവശത്ത് 3-5-2 എന്ന ഫോർമേഷനിലാണ് എ.ടി.കെ കളിച്ചത്. ആദ്യ മിനിട്ടുകളിൽ ഇരുടീമുകൾക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരങ്ങളായ പ്രശാന്തും സഹലും ടീമിലിടം നേടി. ഇത് തുടർച്ചായ അഞ്ചാം സീസണിലാണ്…

Read More