‘കെഎസ്ആർടിസി നേടിയ വരുമാനം 13.01 കോടി, ഇത് പൊതുഗതാഗതം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടി’; മുഖ്യമന്ത്രി

കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് കെഎസ്ആർടിസി കൈവരിച്ച സർവ്വകാല പ്രതിദിന റെക്കോഡ് വരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവകേരള നിർമിതിയുടെ പാതയിൽ മറ്റൊരു ഉജ്ജ്വലമായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നമ്മുടെ കെഎസ്ആർടിസിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.2026 ജനുവരി അഞ്ചിന് കെഎസ്ആർടിസി നേടിയ വരുമാനം 13.01 കോടി രൂപയാണ്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം 12.18 കോടി രൂപ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുന്നു. 2025 സെപ്റ്റംബർ എട്ടിന് കൈവരിച്ച 10.19 കോടി രൂപ…

Read More

‘ഇൻഡ്യ തോറ്റുപോയതല്ല, ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു’; പി. സരിന്‍

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് പി. സരിന്‍. കോണ്‍ഗ്രസ് ഇനി സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനത്തെ അറിയാത്ത കോണ്‍ഗ്രസ് ഭൂതകാലകുളിരിന്‍റെ പേരില്‍ നയിക്കാന്‍ മുന്നില്‍ നില്‍ക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യ തോറ്റുപോയതല്ല, ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും തോല്‍പ്പിക്കുകയാണെന്നാണ് പി സരിന്‍ പറയുന്നത്. ഇന്ത്യയിലൊരിടത്തും നിയമസഭ കാണാൻ യോഗ്യതയില്ലാത്ത കോൺഗ്രസ് ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാൻ നിൽക്കരുതെതെന്നും പകരം പ്രാദേശിക മതേതര ശക്തികള്‍ക്ക് വഴിമാറികൊടുക്കുകയാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ള മാന്യമായ രാഷ്ട്രീയമെന്നും…

Read More

ബംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡ് മർകുറി ഹൗസിൽ റഷീദ് മുനഫറിന്റെയും ഹൗലത്ത് ബീവിയുടെയും മകൻ മബ്നാൻ (16) ആണ് മരിച്ചത്. ബംഗളൂരു ലിംഗരാജപുരം ജ്യോതി ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. 20 വർഷമായി റഷീദ് മുനഫറും കുടുംബവും ബംഗളൂരു ഖാണറി റോഡിലെ വസതിയിലാണ് താമസം. പരീക്ഷ കഴിഞ്ഞ് മബ്നാൻ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. സഹപാഠിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വൈറ്റ്ഫീൽഡിൽവെച്ച് ബി.എം.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

Read More

മുട്ടിൽ മരം മുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: വി ഡി സതീശൻ

മുട്ടിൽ മരം മുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ സത്യസന്ധമായ നിലപാടെടുത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥരെ നിയമസഭയിൽ ഞങ്ങൾ സല്യൂട്ട് ചെയ്തു. കാരണം സർക്കാരിന്റെ ഉത്തരവ് മരംമുറിക്ക് അനുകൂലമായിട്ടാണ് മരം സംരക്ഷിക്കുന്നതിന് വേണ്ടി ധീരമായ നിലപാടെടുത്തത ഉദ്യോഗസ്ഥരുള്ളതിനാലാണ് കള്ളക്കച്ചവടം കണ്ടുപിടിക്കാൻ സാധിച്ചത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനാണ് മരംമുറി ബ്രദേഴ്‌സിന്റെ ഏറ്റവുമടുത്ത ഉദ്യോഗസ്ഥൻ. ഇയാൾ പരസ്യമായി നിലപാട് എടുത്തിട്ടും അയാൾക്കെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി…

Read More

ഐപിഎല്‍ ലേലം 16ന്; വെറും 77 സ്ലോട്ടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് 1355 താരങ്ങള്‍, വെങ്കിടേഷ് അയ്യരും കാമറൂണ്‍ ഗ്രീനുമടക്കം നിശ്ചയിച്ച അടിസ്ഥാനവില 2 കോടി

2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി ട്വന്റി ടൂര്‍ണമെന്റിനുള്ള താരലേലം ഡിസംബര്‍ 16 ന് അബുദാബിയില്‍ നടക്കാനിരിക്കെ വെറും 77 ഒഴിവുകള്‍ നികത്താന്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ എണ്ണം 1355. പുതിയ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ തങ്ങളുടെ ടീമുകളില്‍ ഒഴിവ് വന്നിട്ടുള്ളത് നികത്താന്‍ ആയിരിക്കും പ്രധാനമായിരിക്കും ലേലം. ഇതിനായി ആകെയുള്ള പത്ത് ഫ്രാഞ്ചൈസികളും ബിഡ്ഡിംഗ് ടേബിളില്‍ എത്തും. രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 45 കളിക്കാര്‍ അവരുടെ അടിസ്ഥാന വിലയായി കാണിച്ചിരിക്കുന്നത്…

Read More

‘പ്രതിപക്ഷം പ്രവർത്തിക്കുന്നത് നുണകളെ ആശ്രയിച്ച്; വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ’; മുഖ്യമന്ത്രി

പ്രതിപക്ഷത്തെയും വിഡി സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ആകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. പ്രൊഫഷണൽ ഏജൻസികളെ വെച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു.തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള നിയമസഭാ സമ്മേളനങ്ങൾ സാധാരണ എരി പിരികൊള്ളിക്കാറുണ്ട്. എന്നാല് പ്രതിപക്ഷം കാര്യമായ എതിർപ്പ് ഉന്നയിച്ചില്ല….

Read More

ഹാജിമാർക്ക് കല്ലേറ് കർമം നിർവഹിക്കാൻ  ജംറയിൽ മൂന്നു നിലകൾ

  മക്ക: ഹാജിമാർക്ക് കല്ലേറ് കർമം നിർവഹിക്കാൻ ഇത്തവണ ജംറ കോംപ്ലക്‌സിൽ മൂന്നു നിലകൾ ഹജ്, ഉംറ മന്ത്രാലയം നീക്കിവെച്ചു. സുരക്ഷിതമായ ശാരീരിക അകലം ഉറപ്പുവരുത്തുന്ന നിലയ്ക്ക് മണിക്കൂറിൽ 2500 തീർഥാടകരെ വീതമാണ് കല്ലേറ് കർമം നിർവഹിക്കാൻ ജംറയിലേക്ക് കടത്തിവിടുക. ജംറ കോംപ്ലക്‌സിൽ കൂറ്റൻ തണൽ കുടകൾ വിരിച്ച ടെറസ് അടക്കം ആകെ അഞ്ചു നിലകളാണുള്ളത്. സാമൂഹിക അകലം ഉറപ്പുവരുത്താൻ ഇത്തവണ 16 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള തമ്പുകളിൽ നാലു തീർഥാടകർക്കു വീതമാണ് താമസം അനുവദിക്കുകയെന്ന് ദേശീയ…

Read More

പട്ടിക വർഗ്ഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തിക ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീയർ തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് സിവിൽ എൻജീയനീയറിങ്ങിൽ ബി.ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ള പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 19നു വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.stdd.kerala.gov.in

Read More

തിരുവമ്പാടിയിലും എൽ ഡി എഫ് ജയം; ഉടുമ്പൻചോലയിൽ എംഎം മണി വിജയമുറിപ്പിച്ചു

  സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ എൽ ഡി എഫിന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച രണ്ട് മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയിച്ചു. പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലാണ് എൽ ഡി എഫ് വിജയിച്ചത്. പേരാമ്പ്രയിൽ മന്ത്രി ടിപി രാമകൃഷ്ണൻ ആറായിരത്തോളം വോട്ടുകൾക്കും തിരുവമ്പാടിയിൽ ലിന്റോ ജോസഫുമാണ് വിജയിച്ചത്. ഫലസൂചനകൾ പ്രകാരം 90 സീറ്റുകളിൽ എൽ ഡി എഫും 48 സീറ്റുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. ഉടുമ്പൻചോലയിൽ മന്ത്രി എം എം മണി വിജയമുറപ്പിച്ചു. 23,000ത്തിലധികം…

Read More

പരീക്ഷയും കല്യാണവും ഒരുദിവസം; മണവാട്ടിയായി ശാഹിന കോളേജിലെത്തി

  മാവൂർ: മംഗല്യ ദിനം ആർക്കും അങ്ങനെ മറക്കാനാകില്ല. ഓരോരുത്തരും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമകളുടെ ദിനമാണത്. എന്നാൽ, ശാഹിനയുടെ കല്യാണം മാവൂരിലെ നാട്ടുകാരും ബന്ധുക്കളും കോളജ് അധികൃതരും ഒരിക്കലും മറക്കാനിടയില്ല. മഹ്‌ളറ ആർട്‌സ് കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയായ ശാഹിനയുടെ കല്യാണവും രണ്ടാം സെമസ്റ്റർ ഹിന്ദി പരീക്ഷയും ഒരു ദിവസമായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പെട്ടെന്നുള്ള പരീക്ഷാ പ്രഖ്യാപനം വന്നപ്പോൾ ശാഹിനയുടെ കല്യാണ ദിനവും അതിൽ ഉൾപ്പെട്ടു. നേരത്തെ തീരുമാനിച്ച് നാട്ടുകാരെ വിളിച്ച കല്യാണമായതിനാൽ അത്…

Read More