കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി; കുറ്റക്കാരിയെങ്കിൽ തൂക്കിക്കൊല്ലൂവെന്ന് സിയയുടെ അമ്മ

  പുണെ∙ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂവെന്ന്, കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ (20) അമ്മ. പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ (26) കാമുകൻ ചേതൻ ചൗധരിക്കൊപ്പം ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗാഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സിയയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ‘അവൾ കുറ്റക്കാരിയാണെങ്കിൽ അവൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കിട്ടണം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവളെ തൂക്കിക്കൊല്ലൂ. ഒരമ്മയാണ് ഇതു പറയുന്നത്.’–സിയയുടെ മാതാവ് പറഞ്ഞു. തെറ്റു ചെയ്തത്…

Read More

കോഴിക്കോട് ജില്ലയില്‍ 149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;സമ്പര്‍ക്കം വഴി 113 പേര്‍ക്ക് രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) 149 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 113 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1000 ആയി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 21 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട് വിദേശത്ത് നിന്ന് എത്തിയവര്‍ –…

Read More

ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 10 മരണം; 14 പേര്‍ ചികിത്സയില്‍; പലരുടെയും നില ഗുരുതരം

പറ്റ്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യദുരന്തമുണ്ടായത്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണെന്ന്  ജില്ലാ മജിസ്‌ട്രേറ്റ്‌ ഡോക്ടര്‍ നവല്‍ കിഷോര്‍ ചൗധരി പറഞ്ഞു. മദ്യം കഴിച്ചവര്‍ ഏതാനും സമയത്തിനകം കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് മദ്യത്തില്‍ നിന്നുള്ള വിഷാംശമേറ്റതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലും വെസ്റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു. 2015ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനം…

Read More

കോഴിക്കോട് കൊളത്തറയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

  കോഴിക്കോട് കൊളത്തറയിൽ റഹ്മാൻ ബസാറിൽ വൻ തീപിടിത്തം. കൊളത്തറയിലെ ചെരുപ്പുകടക്കാണ് പുലർച്ചെയോടെ തീപിടിച്ചത്. അഗ്നിശമന സേനയെത്തി രാവിലെ ആറ് മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ആറ് യൂനിറ്റ് ഫയർ എൻജിനുകളുടെ നീണ്ട ശ്രമത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പുകട പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

Read More

അമേരിക്കയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി, പാരീസ് ഉടമ്പടിയിൽ അംഗമാകും; ട്രംപിനെ തിരുത്തി ബൈഡന്റെ ഉത്തരവുകൾ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തിരുത്തി ഡോ ബൈഡന്റെ ഉത്തരവുകൾ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ് ഹൗസിൽ എത്തിയ ബൈഡൻ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ ഒപ്പിട്ടു 17 ഉത്തരവുകളിലാണ് ബൈഡന്റെ ഒപ്പിട്ടത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുകയും, പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാകുകയും ചെയ്യുന്നതടക്കമുള്ള ഉത്തരവുകളാണിത്. വിസ നിയമങ്ങളിലും അഭയാർഥി പ്രശ്‌നത്തിലും കൂടുതൽ ഉദാര നടപടികളുണ്ടാകും ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും, സർക്കാർ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മാസ്‌ക് നിർബന്ധമാക്കും,…

Read More

ദുഷ്‌പേരിൽ നിന്നും കേരളത്തിന്റെ യശസ്സുയർത്തി നമ്പർ വൺ സംസ്‌ഥാനമാക്കി: മുഖ്യമന്ത്രി

ദുഷ്‌പേരില്‍ നിന്ന് കേരളത്തെ യശസ്സുയര്‍ത്തി നമ്പര്‍വണ്‍ സംസ്ഥാനമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അവ തകർക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങൾ തകർക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സമരങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്ന് വരും. അതേസമയം രാജ്യത്ത് ഈ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് മേല്‍കൈയുള്ള എല്‍ഡിഎഫ് സര്‍ക്കാരണ് കേരളം ഭരിക്കുന്നത്. ദേശിയതലത്തിലും കേരളത്തിലെ തെരഞ്ഞടുപ്പിന് വലിയ പ്രാധാന്യമാണുള്ളതെന്ന് മാനന്തവാടിയില്‍ ചേര്‍ന്ന എൽഡിഎഫ്‌…

Read More

മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു

മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽ.ഡി.എഫ്. പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം കുഴഞ്ഞുവീണത്.ഇന്ന് രാവിലെയാണ് സംഭവം. ഉടൻ തന്നെ പ്രവർത്തകർ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ല.ബിപി കുറഞ്ഞതിന്റെ ഭാഗമായാണ് അദ്ദേഹം കുഴഞ്ഞുവീണതെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർഥി മനസ്സിൽ അബൂബക്കറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് അദ്ദേഹം പാലക്കാട് ഉണ്ട്.

Read More

അമീബിക് മസ്തിഷ്‌ക ജ്വരം: ഈ വര്‍ഷം ആകെയുണ്ടായത് 17 മരണങ്ങള്‍; രോഗം ബാധിച്ചത് 66 പേര്‍ക്ക്: ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്‌ക ജ്വരം കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ഈ വര്‍ഷം 17 മരണങ്ങള്‍ സ്ഥിരീകരിച്ചു. 66 പേര്‍ക്ക് രോഗം ബാധിച്ചെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ രോഗമുക്തി നേടി. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആരോഗ്യ വകുപ്പ് 2 മരണം മാത്രമാണ് നേരത്തെ സ്ഥിരീകരിച്ചത്. കൃത്യമായ കണക്ക് ആരോഗ്യ വകുപ്പ് പുറത്തുവിടുന്നില്ലെന്ന വിമര്‍ശനം ഇതിനു പിന്നാലെ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രോഗവുമായി…

Read More

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ; കൊട്ടിക്കലാശം നാളെ

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് മുന്നണികൾ. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം നടക്കുക. ന​ഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് യുഡിഎഫ് – എൽ ഡി എഫ് സ്ഥാനാർഥികൾ മണ്ഡലത്തിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കും. പി വി അൻവറും അവസാന ലാപ്പിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്….

Read More

‘വിഡി സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രം: തിരഞ്ഞെടുപ്പിൽ എല്ലാം ചെയ്തത് കെസി വേണുഗോപാൽ’; വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണ്. വി ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷനിൽ മാത്രമെന്നും വിമർശനം. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാൻ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. ആരാണ് യോഗ്യൻ എന്നും പറയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ‌ പറഞ്ഞു. കോൺഗ്രസിന്റെ അത്യുന്നത പദങ്ങളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് രമേശ് ചെന്നിത്തല….

Read More