ലോകകപ്പ് ഫൈനൽ ആഘോഷം; വിജയാഘോഷങ്ങൾ അക്രമത്തിലേക്ക് പോകരുത്, നിർദേശവുമായി കൊച്ചി സിറ്റി പൊലീസ്

  ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പൊലീസ്. വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ (Fan Fights) നയിക്കരുത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.     2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി…

Read More

സംസ്ഥാനത്ത് ഇന്ന് 3277 പേർക്ക് കൊവിഡ്, 30 മരണം; 5833 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 3277 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂർ 267, തൃശൂർ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസർഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ…

Read More

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണം

  കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പൂവമൂല കോളനി അഞ്ചുകുന്ന്, കോട്ടനോട് കോളനി മൂലക്കാവ്, വെള്ളരിക്കുന്ന് കോളനി വെള്ളമുണ്ട, നാഗത്താൻകുന്ന് കോളനി അമ്പലവയൽ, ചിറമൂല കോളനി കോളനി, എടക്കുന്ന് കോളനി തോമാട്ടുചാൽ, ചാലിൽ പുത്തൻപുര കോളനി കാട്ടിമൂല, പുല്ലൂറിഞ്ഞി കോളനി കാട്ടിമൂല, വരടിമൂല പണിയ കോളനി, പാലേരി കോളനി തൊണ്ടർനാട്, കല്ലൂർകുന്ന് കോളനി വള്ളുവടി,കീഴയാറ്റുകുന്നു കോളനി,നാല് സെന്റ് കോളനി മഞ്ചാടി, നെന്മേനി നീലമാങ്ങ കോളനി, കുപ്പച്ചി കോളനി…

Read More

ശരണമന്ത്ര മുഖരിതമായി സന്നിധാനം; തങ്കയങ്കിചാർത്തി ദീപാരാധന പൂർത്തിയായി

ഭക്തി സാന്ദ്രമായി സന്നിധാനം. തങ്കയങ്കിചാർത്തിയുള്ള ദീപാരാധന പൂർത്തിയായി. ശരംകുത്തിയിൽ എത്തിച്ചേർന്ന ഘോഷയാത്രയെ ആചാരപരമായ വരവേൽപ്പ് നൽകിയാണ് ദേവസ്വം ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചത്. ഘോഷയാത്രയോടനുബന്ധിച്ചു പമ്പയിലും സന്നിധാനത്തും ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ദീപാരാധനയ്ക്ക് ശേഷമാണ് തീർത്ഥാടകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. നാളെയാണ് ശബരിമലയിൽ മണ്ഡല പൂജ. വിർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ രണ്ടായിരം പേർക്കുമാണ് നാളെ സന്നിധാനത്ത് പ്രവേശനമുണ്ടാവുക. ഇന്നത്തെ നെയ്യഭിഷകത്തിൻ്റ സമയം 10.30 വരെ മാത്രമായും ക്രമപ്പെടുത്തി. ഘോഷയാത്രയോടനുബന്ധിച്ചു പമ്പയിലും സന്നിധാനത്തും ഭക്തർക്ക് നിയന്ത്രണം…

Read More

സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി

സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റഷീദ് (ബിസിനസ്), ഡോ.സലിം (സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി),നസീമ. മരുമക്കള്‍: സെറീന, മുംതാസ്, അക്ബര്‍

Read More

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം. ആശങ്കകള്‍ ഇല്ലന്നും, 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പറഞ്ഞു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ദുര്‍ഗ ഉള്ളത്. നീരിക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റും. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ദുര്‍ഗ. ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ 72 മണിക്കൂര്‍ നിര്‍ണായകമാണ്. സങ്കീര്‍ണതകള്‍ സ്വഭാവികമാണെന്നും മറികടക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട് ആശങ്കയില്ല എന്നും ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പറഞ്ഞു. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കാലവർഷം അതീവ ശക്തിയിലേക്ക്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തുകൂടി കരയിലേക്കു കയറാൻ ഒരുങ്ങുന്ന ന്യൂനമർദം അടുത്ത 4 ദിവസം കേരളം മുതൽ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കും. അടുത്തയാഴ്ച ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടുമെന്നാണ് സൂചന. ഇതു തുടർമഴയ്ക്കും വഴിയൊരുക്കും. തുടർച്ചയായുള്ള ന്യൂനമർദ്ദങ്ങൾ കേരളത്തിലെ മഴക്കുറവ് നികത്തുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 20 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ…

Read More

ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട് ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ്(4), അഭിനവ്(1) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്ക ഗുളിക കഴിച്ചായിരുന്നു ദിവ്യ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതിനിടെ ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മ അമ്മിണിയും ആത്മഹത്യാ ശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചാണ് ഇവരും ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.

Read More

നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ; നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥി ചിത്രം തെളിയുന്നു

തിരുവനന്തപുരം: 15 നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥി ചിത്രം തെളിയുന്നു. സ്ഥാനാർഥി പട്ടികയിൽ ധാരണയായി എന്ന വിവരമാണ് പുറത്തുവരുന്നത്. രാജീവ് ചന്ദ്രശേഖർ നേമത്തും വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. എം.ടി. രമേശ് തൃശൂരിൽ നിന്നും കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്നും ജനവിധി തേടും. അതേസമയം, ചെങ്ങന്നൂർ, കായകുളം, പാലക്കാട് സീറ്റുകളിൽ ശോഭ സുരേന്ദ്രൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. പാലക്കാട്ടെ പട്ടികയിൽ സി. കൃഷ്ണകുമാറിൻ്റെ പേരില്ല. എ.എൻ. രാധാകൃഷ്ണന് സീറ്റ് നൽകിയേക്കില്ലെന്നും സൂചനയുണ്ട്.കാട്ടക്കടയിൽ പി.കെ. കൃഷ്ണദാസിന് പകരം പുതുമുഖം മത്സരിക്കുമെന്നാണ്…

Read More

ലോക ബയോമെഡിക്കൽ ദിനം ബയോവേഴ്സ് എക്സ്പോ 2025 മായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ ഉപകരണങ്ങളുടെ എക്സിബിഷൻ ശ്രദ്ധേയമായി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വെന്റിലേറ്റർ, ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങൾ, ഇ.ഇ.ജി, ഇ.സി.ജി, എം.ആർ.ഐ, എക്സ്-റേ തുടങ്ങിയ വിവിധ തരം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയത്. ഇത്തരം ബയോമെഡിക്കൽ ഉപകരണങ്ങളുടെ…

Read More