Headlines

പ്രധാനമന്ത്രി തെലങ്കാനയിൽ; വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്താതെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

  തെലങ്കാനയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എത്തിയില്ല. തുടർച്ചയായ രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരുന്നത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി, മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. 11ാം നൂറ്റാണ്ടിലെ ഭക്ത സന്ന്യാസിയായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ അനാവരണം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്. അതേസമയം…

Read More

32 ജീവനക്കാര്‍, 74 ടയറുകള്‍; ഈ വാഹനം മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ട് ഒരു വര്‍ഷം

തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാതയില്‍ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി പണി പൂര്‍ത്തിയാക്കിയ അയണിമൂട്ടിലെ നെയ്യാര്‍ കനാലിന് കുറുകെയുള്ള പുതിയ പാലത്തിലൂടെ ആദ്യം കടന്നുപോയ വാഹനത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളതാണ്. ഒരു വര്‍ഷം മുന്നേ മുംബൈയില്‍ നിന്നും പുറപ്പെട്ട വാഹനമാണ് പുതിയ പാലത്തിലൂടെ ആദ്യം കടന്നുപോയത്. മുംബൈയില്‍ നിന്ന് വട്ടിയൂര്‍ക്കാവ് വിഎസ്എസ്സിയിലേക്കുള്ള ഭീമന്‍ യന്ത്രവും അനുബന്ധ വാഹനങ്ങളും കൊണ്ടുവന്ന വാഹനത്തിന് 74 ടയറുകള്‍ ഉണ്ട്. 32 ജീവനക്കാര്‍ ചേര്‍ന്നാണ് വാഹനത്തിന് വഴി ഒരുക്കുന്നത്. 70 ടണ്‍ ഭാരമുള്ള…

Read More

സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷം സെൻട്രൽ സ്റ്റേഡിയത്തിൽ; ഗവർണർ ആരിഫ് ഖാൻ ദേശീയ പതാക ഉയർത്തും

സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ ഒൻപതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എൻ.സി.സി പരേഡുകളും ചടങ്ങിൽ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട 100 പേർക്കായിരിക്കും പ്രവേശനം. ജില്ലാതല പരിപാടികളിൽ മന്ത്രിമാർ പതാക ഉയർത്തും. പരമാവധി 100 പേർക്കായിരിക്കും പ്രവേശനം. സബ് ജില്ലാ തലത്തിൽ സബ് ജില്ലാ മജിസ്‌ട്രേറ്റുമാരും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമാണ് പതാക ഉയർത്തുക

Read More

വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ

പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി രാംനാരായണിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി.വിനോദ്, ജഗദീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാംനാരായണിന്റെ മൃതദേഹം ജന്മനാടായ ഛത്തീഗ്സഗിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ബുധനാഴ്ചയാണ് ആൾക്കൂട്ടത്തിന്റെ അതിക്രൂരമർദ്ദനത്തിന് ഇരയായി രാംനാരായൺ കൊല്ലപ്പെട്ടത്. ആദ്യദിവസങ്ങളിൽ പിടികൂടാൻ കഴിയാത്തതിനെ തുടർന്ന് പലരും രക്ഷപ്പെട്ടെന്നാണ് സംശയമാണ് ഉയരുന്നത്. ഇവർക്കായി തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്താനാണ് തീരുമാനം. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാൻ കഴിയാത്തതും വീഴ്ചയായി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകൾ ഇതിനകം നശിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് നിഗമനം….

Read More

വയനാട് തിരുന്നെല്ലിപഞ്ചായത്തിലെ പനവല്ലിയിൽ കടുവ വിലസുന്നു .നാട്ടുകാർ പ്രതിഷേധത്തിൽ .വനപാലകരെ രാത്രിയിൽ മണിക്കൂറുകളാളം തടഞ്ഞു വച്ചു

വയനാട് തിരുന്നെല്ലിപഞ്ചായത്തിലെ പനവല്ലിയിൽ കടുവ വിലസുന്നു .നാട്ടുകാർ പ്രതിഷേധത്തിൽ .വനപാലകരെ രാത്രിയിൽ മണിക്കൂറുകളാളം തടഞ്ഞു വച്ചു. കാട്ടിക്കുളം പനവല്ലി മേഖലയിൽ ദിവസങ്ങളായി നാട്ടുകാരുടെ ജീവന് ഭീഷണി ഉയർത്തുന്ന കടുവ ശല്യത്തിന് പരിഹാരംകാണണമെന്ന് ആവശ്യപെട്ട് നാട്ടുകാർകഴിഞ്ഞദിവസം രാത്രി.വനപാലകരെ തടഞ്ഞുവെച്ചത് .കഴിഞ്ഞ അഞ്ച് ‘ ദിവസ ത്തിലധികമായി ‘ഏതാനും ദിവസമായി കടുവ യുടെ പ്രദേശത്തെ സാന്നിധ്യം എല്ലാവരും തിരിച്ചറിഞ്ഞതാണ്. നിരവധി വളർത്തുമൃഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമിക്കപ്പെട്ടത്. കൂടാതെ ഇന്ന് വാഹനങ്ങൾക്ക് മുൻപിൽ കടുവ പല പ്പോഴും റോഡിൽ പ്രത്യക്ഷപ്പെട്ടതായും നാട്ടുകാർ…

Read More

സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം അനുവദിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതി ജാമ്യം അനുവദിച്ചു . കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വർണക്കടത്തിൽ പ്രധാന ആസൂത്രകനാണെന്ന് എൻഐഎ കണ്ടെത്തിയ പ്രതിയാണ് കെ ടി റമീസ്. റമീസിന്‍റെ ജാമ്യത്തെ കസ്റ്റംസ് കോടതിയിൽ എതിർത്തിട്ടില്ല. രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 മണിയ്ക്കിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. ഏഴ്…

Read More

മുനമ്പം ഭൂസമരസമിതി പിളര്‍ന്നു; സമരം അസാനിപ്പിക്കുന്നത് വഞ്ചനയെന്ന് ഒരു വിഭാഗം; പുതിയ പന്തലില്‍ സമരം ആരംഭിച്ചു

മുനമ്പം ഭൂസമരസമിതി പിളര്‍ന്നു. സമരം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പള്ളിമുറ്റത്തെ സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. ബദല്‍ സമരക്കാര്‍ റോഡരികില്‍ പുതിയ സമരപ്പന്തല്‍ കെട്ടി. സമരം അസാനിപ്പിക്കുന്നത് വഞ്ചനയെന്നാണ് ഇവരുടെ ആരോപണം. റവന്യു അവകാശങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നത് വരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്. സുപ്രീംകോടതി വരെയെത്തിയ കേസാണ്. ഇതിന് എപ്പോള്‍ വേണമെങ്കിലും സ്‌റ്റേ വരാം. ഡിസംബര്‍ 17ാം തിയതി ഫൈനല്‍ ഹിയറിംഗ് ഉണ്ടെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. സമരമവസാനിപ്പിക്കുന്നതില്‍ കൂടിയാലോചനയുണ്ടായില്ല. അഞ്ച് പേരടങ്ങുന്ന കോര്‍ കമ്മറ്റിയാണ്…

Read More

തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രത്യേക സംഘം അന്വേഷിക്കും

പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഒളിവിലുള്ള നാല് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പൊലീസുകാർ ആരെങ്കിലും സ്പായിൽ നിന്ന് പണം മാസപ്പടിയായി വാങ്ങിയിട്ടുണ്ടോയെന്നും പ്രത്യേകസംഘം അന്വേഷിക്കും.കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് സുബിൻ അലക്സാണ്ടർ അടക്കം ആറ് പേർ. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത്…

Read More

യുപിയിൽ പത്ത് ദിവസത്തിനിടെ 45 കുട്ടികളടക്കം മരിച്ചത് 53 പേർ; ഡെങ്കി വ്യാപനമെന്ന് സംശയം

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേർ മരിച്ചത് ഡെങ്കി വ്യാപനത്തെ തുടർന്നെന്ന് സംശയം. മരിച്ചവരിൽ 45 പേരും കുട്ടികളാണ്. ഇതോടെ സെപ്റ്റംബർ ആറ് വരെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. ഫിറോസാബാദ് മെഡിക്കൽ കോളജിൽ 180ലധികം പേരെയാണ് രോഗബാധിതരായി പ്രവേശിപ്പിച്ചത്. പനിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും തുടർന്ന് നിരവധി കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലർക്ക് പരിശോധനയിൽ ഡെങ്കി സ്ഥിരീകരിച്ചതായും ആശുപത്രി അധികൃതർ പറയുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം…

Read More

തൃശ്ശൂരിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ. വരന്തരപ്പിള്ളി സ്വദേശി അർച്ചനയാണ് ഇന്നലെ മരിച്ചത്. അർച്ചനയുടെ അച്ഛൻറെ പരാതിയിലാണ് അറസ്റ്റ്. ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല. കോളജിനു മുന്നിൽവെച്ച് ഒരിക്കൽ അർച്ചനയെ മർദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്. വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നുവെന്നും…

Read More