അറസ്റ്റിലായ പ്രതിക്ക് കൊവിഡ്; അങ്കമാലി സ്റ്റേഷനിലെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ

പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അങ്കമാലി പോലീസ് സ്‌റ്റേഷനിലെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ പോയി. തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ തുറവൂർ സ്വദേശിയാണ് ഇയാൾ തുറവൂർ സ്വദേശിയെ മറ്റ് രണ്ട് പേർക്കൊപ്പം കഴിഞ്ഞ ദിവസമാണ് അങ്കമാലി പോലീസ് പിടികൂടിയത്. തുടർന്ന് പ്രതികളുടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഫലം വന്നപ്പോൾ തുറവൂർ സ്വദേശിക്ക് പോസിറ്റീവാകുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാളുമായി സമ്പർക്കത്തിൽ വന്ന പോലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചത്.

Read More

മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ പോലീസുകാരന് സസ്‌പെൻഷൻ; ഡിസിപി ഐശ്വര്യ ഡോംഗ്ര വീണ്ടും വിവാദത്തിൽ

കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും മാധ്യമങ്ങൾക്ക് മേലുദ്യോഗസ്ഥരെ അറിയിക്കാതെ അഭിമുഖം നൽകുകയും ചെയ്ത പോലീസുകാരന് സസ്‌പെൻഷൻ. കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രയുടേതാണ് നടപടി. വിശദമായ അന്വേഷണം നടത്താൻ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട് അതേസമയം നടപടി വിവാദമായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാത്തതിന്റെ വൈരാഗ്യം തീർക്കലാണ് സസ്‌പെൻഷന് പിന്നിലെന്ന് പോലീസുകാർ ആരോപിക്കുന്നു. പോലീസ് സ്‌റ്റേഷനിലെത്തുന്നവർക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതിയാണ് കളമശ്ശേരിയിൽ നടപ്പാക്കിയത്. ഇതിൽ സംസ്ഥാന വ്യാപാകമായി അഭിനന്ദനങ്ങൾ…

Read More

Jumeirah Group job opportunities in UAE 2022

Jumeirah Group Careers To find hotel jobs in Dubai is  not easy in UAE while your are not in UAE so  if your want to find 5 star hotel jobs in Dubai then be ready to grab these amazing opportunity In Jumeirah Group Careers In hotel that may take your career beyond your expectation in case you…

Read More

എൽ ഡി എഫ് ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്ത; മാതൃഭൂമിക്കെതിരെ പാർവതി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നടി പാർവതി തിരുവോത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്ന് മാതൃഭൂമി ഇംഗ്ലീഷിനെ ടാഗ് ചെയ്ത് പാർവതി ട്വീറ്റ് ചെയ്തു അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ വാർത്ത നൽകുന്നത് നാണക്കേടാണ്. ഒരു പാർട്ടിയും എന്നെ സമീപിച്ചതായി ഞാൻ പറഞ്ഞിട്ടില്ല. ഈ വാർത്തയിൽ തിരുത്തൽ ആവശ്യമാണ് എന്നായിരുന്നു പാർവതിയുടെ ട്വീറ്റ്‌

Read More

‘ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകം; ഇത് എന്ത് തരം നീതി?’ രാഹുൽ ഗാന്ധി

ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു. ഇത് എന്ത് തരം നീതിയെന്നും രാഹുൽ ഗാന്ധി. മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ്ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചുിരുന്നു. “ബലാത്സംഗം ചെയ്തവർക്ക് ജാമ്യം, അതിജീവിച്ചവരെ കുറ്റവാളികളെപ്പോലെ പരിഗണിക്കുക – ഇത് എന്ത് നീതിയാണ്?” ഇത്തരം നടപടികൾ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുവിശ്വാസം തകർക്കും” രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. 15…

Read More

വെറുതെ ഒരു ജയം പോരാ; ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

  ടി20 ലോകകപ്പിൽ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അബൂദാബിയിൽ വൈകുന്നേരം ഏഴരക്കാണ് മത്സരം. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാകൂ. സെമി പ്രതീക്ഷകൾ വിദൂരമായെങ്കിലും നിലനിർത്തണമെങ്കിൽ സാധാരണ വിജയമല്ല, വമ്പൻ മാർജിനിൽ തന്നെ ജയിക്കണം ബാറ്റിംഗും ബൗളിംഗും ഇന്ത്യയെ ഒരുപോലെ വലക്കുകയാണ്. രണ്ട് കളികളിൽ നിന്നായി മികച്ച സ്‌കോർ കണ്ടെത്താൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതുപോലെ തന്നെ രണ്ട് കളികളിൽ നിന്നായി ഇന്ത്യൻ ബൗളർമാർ ആകെ വീഴ്ത്തിയത് വെറും…

Read More

ദുർമന്ത്രവാദികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടു കൊന്നു

ബിഹാറിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടു കൊന്നു. ബീഹാർ പൂർണിയയിൽ ആണ് കൊലപാതകം. ദുർമന്ത്രവാദികളെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം അഞ്ചു പേരെ മർദിച്ച് തീ കൊളുത്തിയത്. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. അഞ്ച് പേരിൽ ഒരാളായ 45 വയസ്സുള്ള ഒരു സ്ത്രീ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ ചുട്ടുകൊന്നതെന്ന് ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബാബു ലാൽ ഒറാവോൺ (50), അമ്മ കാന്റോ ദേവി (70), ഭാര്യ സീതാ ദേവി…

Read More