Headlines

ചീരാലിൽ നടന്ന കൊവിഡ് ആന്റിജൻ ടെസ്റ്റ് പരിശോധനയിൽ ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരികരിച്ചു

ചീരാൽ : ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊവിഡ് ആന്റിജൻ ടെസ്റ്റ് പരിശോധനയിൽ ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരികരിച്ചു.ഗുണ്ടൽപേട്ടയിൽ നിന്ന് പച്ചക്കറിയെടുത്ത് കടകളിൽ വിതരണം ചെയ്യുന്ന വ്യക്തിക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 67 പേരുടെ ശ്രവമാണ് ഇവിടെ പരിശോധനക്കായി എടുത്തത്. കൊവിഡ് ബാധിച്ച ആളിന്റെ സമ്പർക്കത്തിൽ വന്ന കടകൾ അടച്ചിടാനും.ഇയാളുമായി സമ്പർക്കം പുലർത്തിയ വ്യക്തികളോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നൂൽപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തി ആന്റിജൻ പരിശോധനയിലെ മുഴുവൻ പേരുടെയും ഫലം നെഗറ്റീവാണ്

Read More

ആലപ്പുഴയിൽ പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

  ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് സംഭവം. പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതൽ വിവരം ലഭ്യമായിട്ടില്ല

Read More

മഹസ്സറിൽ ഒപ്പിടാതെ ബിനീഷിന്റെ ഭാര്യ; വീട്ടിൽ തന്നെ തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ

ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനക്കിടയിൽ ഇ ഡി ഉദ്യോഗസ്ഥർ കണ്ടെത്തിയ രേഖകൾ അംഗീകരിക്കാൻ വീട്ടുകാർ തയ്യാറാകാത്തതിനെ തുടർന്ന് നാടകീയ രംഗങ്ങൾ. ബുധനാഴ്ച രാവിലെ പരിശോധനക്കെത്തി വൈകുന്നേരം ഏഴ് മണിയോടെ പൂർത്തിയാക്കിയെങ്കിലും രേഖകളിൽ ഒപ്പിട്ട് നൽകാതിരുന്നതോടെ ഇഡി ഉദ്യോഗസ്ഥർ ബിനീഷിന്റെ വീട്ടിൽ തന്നെ തുടരുകയാണ് ബീനിഷീന്റെ ഭാര്യ റിനീറ്റയും ഭാര്യാപിതാവുമാണ് വീട്ടിലുള്ളത്. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി ഉദ്യോഗസ്ഥർ കൊണ്ടുവെച്ചതാണെന്ന് ബിനീഷിന്റെ കുടുംബം ആരോപിച്ചു. അഭിഭാഷകനെ വീടിനകത്തേക്ക് കടക്കാനും ഉദ്യോഗസ്ഥർ അനുവദിച്ചില്ല…

Read More

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹമാണ് ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം മാവൂർ റോഡ് ശ്‌മശാനത്തിൽ സംസ്കരിക്കും. കണ്ണൂർ ലാമ്പിൽ നിന്ന് ഇന്നലെയാണ് പരിശോധനാഫലം പുറത്ത് വന്നത്. ഒരു മാസത്തിൽ അധികമായി ഡിഎൻഎ പരിശോധന ഫലം ലഭിക്കാതായതിനെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്കും,ഡിജിപിക്കും, ജില്ലാ പൊലീസ്…

Read More

സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിന്റെ സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും. പരാതികൾ പറയേണ്ട വേദിയിൽ പറയും. സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും രാമചന്ദ്രൻ പറഞ്ഞു യുഡിഎഫ് ഇത്തവണ നൂറ് സീറ്റെങ്കിലും നേടും. വടകരയിൽ രമയുടെ സ്ഥാനാർഥിത്വത്തിൽ ഒരു എതിർപ്പുമില്ല. രമയെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. രമ സ്ഥാനാർഥിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നതാണ്. സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു

Read More

കൂടുതൽ ആളുകൾ പിന്തുണച്ചു; സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ വിവിധ ജില്ലകളിൽ പഠനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഇടയിൽ അഭിപ്രായം തേടി.സ്കൂൾ സമയം വർധിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും റിപ്പോർട്ട്. ഭൂമിശാസ്ത്രവും സാംസ്കാരിക സാഹചര്യങ്ങളും പരിഗണിച്ച് 6 ജില്ലകളിലായിരുന്നു പഠനം. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടി. ശനിയാഴ്ച ഉൾപ്പെടെ…

Read More

അരിവില തിളയ്ക്കുന്നു; എരിതീയിൽ എണ്ണവിലയും; ഓണം പൊള്ളുമോ?

  തിരുവനന്തപുരം ∙ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ പ്രധാന നെല്ലുൽപാദന സംസ്ഥാനങ്ങളിൽ ഈ സീസണിൽ നെൽക്കൃഷി ഇറക്കുന്നതിലെ അനിശ്ചിതത്വം കാരണം ഓണത്തിനു മുന്നോടിയായി കേരളത്തിൽ അരിവില കുതിക്കുന്നു. തേങ്ങ ഉൽപാദനം കേരളത്തിൽ കുറഞ്ഞ സാഹചര്യത്തിൽ, വെളിച്ചെണ്ണ വിലയിലും 10 രൂപ വരെ വർധനയുണ്ട്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതുമാണ് നെൽക്കൃഷിയിലെ അനിശ്ചിതത്വത്തിനു കാരണം. സംസ്ഥാനങ്ങളിലെ പ്രധാന നെല്ലുൽപാദന മേഖലകളിൽ കർഷകർ കൃഷിയിറക്കാതെ മാറിനിൽക്കുകയാണ്. സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് കേരളത്തിൽ അരിവില ഇനിയും ഉയർന്നേക്കുമെന്നാണു…

Read More

എന്റെ ഹീറോ ഇനിയില്ലെന്ന് ഗാംഗുലി; നഷ്ടപ്പെട്ടത് മികച്ച താരത്തെയെന്ന് സച്ചിൻ

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ അന്ത്യത്തിൽ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകവും. എന്റെ ഭ്രാന്തൻ പ്രതിഭ സമാധനത്തോടെ വിശ്രമിക്കുന്നു. നിങ്ങൾ കാരണമാണ് ഞാൻ ഫുട്‌ബോൾ കണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. എന്റെ ഹീറോ ഇനിയില്ലെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു   ഫുട്‌ബോളിനും ലോക കായികമേഖലക്കും ഏറ്റവും മികച്ച താരത്തെ നഷ്ടപ്പെട്ടുവെന്ന് സച്ചിൻ തെൻഡുൽക്കർ പറഞ്ഞു. മറഡോണയുടെ വേർപാടിൽ ഏറെ ദു:ഖമുണ്ടെന്ന് യുവരാജ് സിംഗ് ട്വീറ്റ് ചെയ്തു. നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലും ഓർമകളിലും ജീവിക്കുമെന്ന് സുരേഷ്…

Read More

120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജം; റഷ്യയെ ഭീഷണിപ്പെടുത്തി നാറ്റോ

  യുക്രൈനിലെ സൈനിക നടപടി റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് നാറ്റോ. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തിരിക്കുകയാണെന്നും ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നൽകി 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ സ്‌റ്റോൾട്ടൻ ബർഗ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടുമെന്നും കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്. കീവിൽ അതിരൂക്ഷമായ യുദ്ധം മൂന്നാം ദിവസം തുടരുകയാണ്. കീവ്…

Read More