Headlines

ചന്ദന മോഷണത്തെക്കുറിച്ച് വനംവകുപ്പിന് വിവരം നൽകിയെന്ന സംശയം ; മറയൂരിൽ യുവതിയെ വെടിവച്ചു കൊന്നു

മറയൂർ: ഇടുക്കി മറയൂർ പാണപ്പെട്ടി കുടിയിൽ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അതേസമയം, ചന്ദ്രികയുടെ സഹോദരീപുത്രൻ അടക്കം മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാളിയപ്പൻ, മണികണ്ഠൻ, മാധവൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരി പുത്രൻ. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നൽകിയെന്ന സംശയത്തിലാണ് പ്രതികൾ ഇവരെ വെടിവച്ചതെന്ന് പോലിസ് പറഞ്ഞു.

Read More

തൃശൂരിൽ KSRTC ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; ബസ് ഡ്രെെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരുക്ക്

തൃശൂർ പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ബസിലെ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ…

Read More

നാണംകെടുത്തി, ചെന്നൈയുടെ ‘പെട്ടിയില്‍ ആണിയടിച്ച്’ മുംബൈ; 10 വിക്കറ്റ് ജയം

ഷാര്‍ജ: പ്രതിരോധിക്കാന്‍ ഏറെ റണ്‍സുണ്ടായിരുന്നില്ല ചെന്നൈ സൂപ്പര്‍ കിങ്‌സിന്. വെച്ചുതാമസിപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സും ഉദ്ദേശിച്ചില്ല. ഷാര്‍ജ രാജ്യാന്തര സ്റ്റേഡിയത്തില്‍ ക്വിന്റണ്‍ ഡികോക്കും (46*) ഇഷന്‍ കിഷനും (68*) ‘നൃത്തമാടിയപ്പോള്‍’ ചെന്നൈയുടെ തോല്‍വി അതിവേഗത്തിലായി. 115 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച മുംബൈ 46 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ജയം കൈപ്പിടിയിലാക്കിയത്. മറുഭാഗത്ത് ചെന്നൈ നിരയില്‍ പന്തെടുത്തവര്‍ക്കാര്‍ക്കും മുംബൈയുടെ വിക്കറ്റ് വീഴ്ത്താനായില്ല. തോല്‍വിയോടെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ‘പെട്ടിയില്‍ ഒരാണിക്കൂടി’ തറയ്ക്കപ്പെട്ടു. സ്‌കോര്‍: ചെന്നൈ 114/9, മുംബൈ 12.2…

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപകുറഞ്ഞ് 36,640 രൂപയായി

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി. യുഎസിലെ പണപ്പെരുപ്പ ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് സ്വർണവിലയെ ബാധിച്ചത്.    

Read More

സൈനികരാണ് രാജ്യത്തിന്റെ സമ്പത്തെന്ന് പ്രധാനമന്ത്രി; ദീപാവലി ആഘോഷം രാജസ്ഥാനിൽ, പാക്കിസ്ഥാന് മുന്നറിയിപ്പ്

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിയാച്ചിനിൽ ദീപാവലി ആഘോഷിച്ച തന്നെ പലരും വിമർശിച്ചു. എന്നാൽ സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത് എന്നാണ് ഞാൻ കരുതുന്നത്. ജവാൻമാർക്കൊപ്പം ഉള്ളപ്പോഴാണ് തന്റെ ദീപാവലി ആഘോഷം പൂർണമാകുന്നതെന്നും മോദി പറഞ്ഞു മധുരത്തിനൊപ്പം രാജ്യത്തിന്റെ സ്‌നേഹവും അവർക്ക് കൈമാറുകയാണ്. സൈനികരുടെ സന്തോഷമുള്ള മുഖം കാണുമ്പോൾ തന്റെ സന്തോഷവും വർധിക്കുകയാണ്. പാക്കിസ്ഥാന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തു. രാജ്യസുരക്ഷയാണ് സർക്കാരിന് മുഖ്യം. അതിന് വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്ക് തക്കതായ മറുപടി നൽകും…

Read More

ലോ കോളജിലെ സംഘർഷം: നാല്​ എസ്​.എഫ്​.ഐ പ്രവർത്തകരെ​ സസ്​പെൻഡ് ചെയ്തു

    തിരുവനന്തപുരം: ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ നാല് എസ്.എഫ്.ഐ പ്രവർത്തകരെ​ സസ്​പെൻഡ് ചെയ്തു. അനന്തകൃഷ്ണന്‍, ശ്രീനാഥ്, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ്​​ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം ലോ കോളജിലുണ്ടായ സംഘര്‍ഷമുണ്ടായത്. യൂനിയന്‍ ഉദ്ഘാടന​ ശേഷമാണ്​ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിൽ കോളജില്‍ ഏറ്റുമുട്ടിയത്​. സംഭവത്തിൽ​ മ്യൂസിയം, മെഡിക്കൽ കോളജ്​ പൊലീസ്​ സ്​റ്റേഷനുകളിൽ ഇരുവിഭാഗത്തിൽനിന്നുമായി അമ്പതിലധികം വിദ്യാർഥികളെ പ്രതി ചേർത്തിട്ടുണ്ട്​. കെ.എസ്​.യു യൂനിറ്റ്​ പ്രസിഡന്‍റായ പെൺകുട്ടിയെ ഉൾപ്പെടെ എസ്​.എഫ്​.ഐ പ്രവർത്തകർ ആക്രമിച്ചു.

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4 പൂര്‍ണ്ണമായും വാര്‍ഡ് 1 ലെ കോളേരി പാടി, കോളേരി എസ്‌റ്റേറ്റ് ഇതിന് 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും വാര്‍ഡ് 2 ല്‍ മേലെ അരപ്പറ്റവയല്‍ ഭാഗവും വാര്‍ഡ് 3 ല്‍ റിപ്പണ്‍ 9 ശിവക്ഷേത്രം മുതല്‍ തലക്കല്‍ ടൗണ്‍ വരെയുള്ള പ്രദേശവും വാര്‍ഡ് 10 ല്‍ തലക്കല്‍ ഗ്രൗണ്ട് മുതല്‍ രണ്ടാം നമ്പര്‍ വരെയുള്ള പ്രദേശവും നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ലെ താഴത്തൂര്‍ മാടക്കര റോഡില്‍ കൊമ്മാട്…

Read More

‘ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയം അതിശയകരം; 2022-ല്‍ എക്കാലത്തെയും മികച്ച മത്സരം നടക്കും’: ഫിഫ പ്രസിഡന്റ്

ദോഹ: ഖത്തറില്‍ 2022-ല്‍ നടക്കാനൊരുങ്ങുന്ന ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നേരിട്ട് കണ്ടുമനസ്സിലാക്കുന്നതിന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്റ്റേഡിയം സന്ദര്‍ശിച്ചു. പരമ്പരാഗത അറബ് കൂടാരത്തിന് സമാനമായി രൂപകല്‍പ്പന ചെയ്ത 60,000 കാണികള്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള അല്‍ ബെയത് സ്റ്റേഡിയം ജിയാനി സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളെ ഫിഫ പ്രസിഡന്റ് അനുമോദിച്ചു. ”ഈ അതിശയകരമായ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നത് തികച്ചും സന്തോഷകരമാണ്. 2022 നവംബര്‍ 21-ന് ഞങ്ങള്‍ എക്കാലത്തെയും മികച്ച ഫിഫ ലോകകപ്പ് ആരംഭിക്കും,” ഇന്‍ഫാന്റിനോ…

Read More

യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലി; നോമിനികളെ മുന്നോട്ടു വച്ച് കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും

രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലി. കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും നോമിനികളെ മുന്നോട്ടു വച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ബിനു ചുള്ളിയിലിനെ നിയോഗിക്കണമെന്നാണ് കെ.സി വേണുഗോപാലിന്റെ ആവശ്യം. ബിനു ചുള്ളിയിലിനായി സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിനും ആരംഭിച്ചു. മുന്‍പ് പല സമയങ്ങളിലും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ത്യജിച്ചവനാണ് ബിനു ചുള്ളിയില്‍ എന്ന നിലയിലാണ് ക്യാമ്പയിന്‍. ഇതിന് പിന്നില്‍ കെ.സി…

Read More

സംസ്ഥാനത്ത് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ; പൊതുജനങ്ങൾ അറിയേണ്ടതെല്ലാം

  സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവക്ക് 24…

Read More