സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5),…

Read More

‘1969ൽ ബിഎ വിദ്യാർത്ഥിയായിരിക്കെ ശ്രീനിവാസൻ കെഎസ്‌യു പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചു, വേർപാട് കേരളത്തിന് വലിയ നഷ്ടം’; കെഎസ്‍യു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ കെഎസ്‌യു അനുശോചിച്ചു. സിനിമ ലോകത്തെ ബഹുമുഖ പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ പറഞ്ഞു. മനുഷ്യ ജീവിതങ്ങളോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചും, അവതരിപ്പിച്ചും അദ്ദേഹം മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറി. പച്ചയായ ജീവിതങ്ങൾ വെള്ളിത്തിരയിൽ വരച്ചിട്ട് കാലത്തിനു മുന്നേ നടന്നുനീങ്ങിയ അതുല്യ വിസ്മയം ആയിരുന്നു ശ്രീനിവാസൻ. നിലപാടുകൾ ഉള്ള നടനായിരുന്നു അദ്ദേഹം. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ടു നീങ്ങിയ അദ്ദേഹത്തിന്റെ സംഭാവനകൾ കാലത്തിന് മറക്കാനാവുന്നതല്ല….

Read More

ലോകത്ത് 2.77 കോടി കൊവിഡ് ബാധിതര്‍; മരണം ഒമ്പത് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 2.45 ലക്ഷം പുതിയ രോഗികള്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,45,845 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,77,34,748 ആയി ഉയര്‍ന്നു. 4,475 പേരാണ് ഒറ്റദിവസം മരണപ്പെട്ടത്. ഇതുവരെ വിവിധ ലോകരാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. 1,98,28,485 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 70,04,405 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 60,389 പേരുടെ നില ഗുരുതരമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിന കൊവിഡ് ബാധയില്‍ അമേരിക്കയെയും ബ്രസീലിനെയും…

Read More

നിയമസഭ തെരഞ്ഞെടുപ്പ്;ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍

കൽപ്പറ്റ:തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന അന്തര്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ പറഞ്ഞു. അനധികൃതമായി പണം, സ്വര്‍ണം, മദ്യം, മയക്കുമരുന്ന് കടത്തുകള്‍ നിരീക്ഷിക്കും. എട്ട് അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും മൂന്ന് ജില്ലാ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുപരിപാടികള്‍, റാലികള്‍, മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം എന്നിവയ്ക്ക് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പൊതുപരിപാടിക്ക് പരമാവധി 200 പേരെ…

Read More

അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഇന്ത്യന്‍ കാറുകളെ പരിചയപ്പെടാം

ലോകത്തെ തന്നെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ. മറ്റെല്ലാ മേഖലയിലുമെന്നപ്പോലെ തന്നെ എന്‍ട്രി ലെവല്‍ സെഗ്മെന്‍റിനാണ് ഇന്ത്യന്‍ വാഹനവിപണിയിലും പ്രിയം. ടൂ വീലറില്‍ നിന്നും ഒരു കാറെന്ന സാധാരണക്കാരന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് ഈ സെഗ്മെന്‍റിലുള്ള കാറുകളാണ്. എന്നാല്‍ ഭീമമായ വിലയും പരിപാലന ചിലവുമാണ് അവര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളികള്‍. തങ്ങളുടെ‌ ചെറിയ സമ്പാദ്യത്തിന്‍റെ വലിയൊരു പങ്കും വാഹനത്തിനായി മുടക്കുകയെന്നത് പലരെയും കറെന്ന സ്വപ്നത്തില്‍ നിന്നും പിന്നേട്ടു നടത്തുന്നു. ഇവിടെയാണ് എന്‍ട്രി ലെവല്‍ കാറുകളുടെ പ്രസക്തി. താരതമ്യേന…

Read More

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 1, 16 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മേഖലയിൽ ബാധകമായിരിക്കും

Read More

ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു; 19 പേര്‍ മരിച്ചു

  ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു. പൂഞ്ചിലും രജൗരിയിലുമായി 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കനത്ത മഴയും പ്രളയ മുന്നറിയിപ്പും തുടരുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ ആശങ്കയില്‍. നാഗാലാന്‍ഡിലെ മോണ്‍ പട്ടണത്തില്‍ മണ്ണിടിച്ചിലില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു.     മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പെയ്ത കനത്ത മഴയാണ് ജമ്മു കശ്മീരില്‍ നാശം വിതച്ചത്. പൂഞ്ചില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനുണ്ട്. പൂഞ്ചിലും രജൗരിയിലുമായി ആറുപേരെയാണ് കാണാതായത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും നദീതീരങ്ങളില്‍നിന്നും നൂറുകണക്കിന് പേരെ ഇതുവരെ…

Read More

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

  കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പെട്രോള്‍ പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോനയെന്ന് സ്ഥിരീകരിക്കുന്നതാണ് ദൃശ്യങ്ങള്‍. കാറിനുള്ളില്‍ തീപിടിക്കാന്‍ കാരണം പെട്രോളെന്നും, കാറിലെ തീപിടുത്തം ആസൂത്രിതം എന്നും പൊലീസ് പറയുന്നു. മരിച്ച സോനയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. (Car fire death in Kozhikkode; Crucial CCTV footage)     ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവത്തുംചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപ്പിടിത്തത്തില്‍…

Read More

‘ഞങ്ങൾക്ക് 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ല; ചാക്കിട്ട് പിടിക്കാൻ LDF ഇല്ല; എംവി ​ഗോവിന്ദൻ

വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വന്ന വാർത്ത സംബന്ധിച്ച് പരിശോധിക്കും. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് എംവി ഗോവിന്ദൻ…

Read More

കാരക്കോണത്തു ത്രേസ്യാപുരം സ്വദേശി ശിഖകുമാരി (51) ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം : കാരക്കോണത്തു ത്രേസ്യാപുരം സ്വദേശി ശിഖകുമാരി (51) ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ (28) കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. ശാഖയെ രണ്ടുമാസം മുന്‍പാണ് അരുണ്‍ വിവാഹം ചെയ്‌ത‌ത്. ഷോക്കടിപ്പിച്ചു കൊന്നുവെന്ന് അരുണ്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പുലര്‍ച്ചെയാണ് ശിഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ…

Read More