‘സിപിഐഎമ്മുമായി താരതമ്യം ചെയ്യേണ്ട; രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പായും രാജിവെക്കണം’; എംവി ​ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിൽ‌ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ‌. കോൺഗ്രസ് നേതാക്കൾ ആകെ ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്. എന്നാൽ രാജി ആവശ്യപ്പെടാൻ നേതൃത്വം തയ്യാറായില്ല. ‌‌ജനങ്ങളാകെ ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ജനങ്ങൾ ഉറ്റുനോക്കുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിന് അകത്തെ ജീർണ്ണതയെ പറ്റി രാഹുൽ മാങ്കൂട്ടത്തിലിന് അറിയാം. കോൺഗ്രസ് ചരിത്രത്തിൽ ഇത്രയും ജീർണമായ ഒരു അധ്യായം ഉണ്ടായിട്ടില്ല. അത്തരമൊരു വിഷയത്തെ വച്ച് സിപിഎമ്മുമായി താരതമ്യം ചെയ്യേണ്ടെന്ന് എംവി ​ഗോവിന്ദൻ…

Read More

വയനാട് മുത്തങ്ങ അതിർത്തി ചെക്ക് പോസറ്റിൽ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18500 പാക്കറ്റ് ഹാൻസ് പിടികൂടി; രണ്ട് പേർ പിടിയിൽ

സുൽത്താൻ ബത്തേരി:വയനാട് മുത്തങ്ങയിൽ 18500 പാക്കറ്റ് ഹാൻസ് പിടികൂടി . വയനാട് എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവര പ്രകാരം മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് KA 54 6866 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 18500 പാക്കറ്റ് ഹാൻസ് വയനാട് എക്സൈസ് ഇൻ്റലിജൻസും മുത്തങ്ങ എക്സൈസ് പാർട്ടിയും ചേർന്ന് പിടികൂടി. കർണ്ണാടകയിൽ നിന്നും ബത്തേരിയിലേക്ക് വിൽപ്പനക്ക് 14 ചാക്കുകളിലായി കൊണ്ടുവന്നതാണ് ഇത്. വിപണിയിൽ ഉദ്ദേശം കാൽക്കോടിയോളം രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്….

Read More

പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തുകയായി; ഇന്ന് അത്തം ഒന്ന്

മലനാടിന്റെ മണ്ണില്‍ മഴക്കാലം പെയ്തു തോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിന്റെ പൂക്കാലമായി. പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തുകയായി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ തുടക്കമാവുന്നത്. മഹാബലി ചക്രവര്‍ത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണദിനത്തിന്റെ മുന്നോടിയായുള്ള  ഒരുക്കങ്ങളുടെ തുടക്കം എന്ന നിലയ്ക്കും ഈ ദിവസം അടയാളപ്പെടുത്തുന്നു. ആളുകള്‍ ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ പൂക്കളം കൊണ്ട് അലങ്കരിക്കാന്‍ തുടങ്ങുന്നത് ഈ ദിവസം മുതല്‍ക്കാണ്. അത്തം മുതല്‍ പത്താം ദിനം വരെ, ഓരോ നിറങ്ങളില്‍ ഓരോ പൂക്കളാല്‍ അത്തപ്പൂക്കളം ഒരുക്കുന്നു. ഓണത്തിന്റെ…

Read More

ആഗസ്റ്റ് 20 മുതൽ ചീരാൽ വില്ലേജ് ഓഫീസ് സന്ദർശിച്ചിട്ടുള്ളവരും 28 ന് വൈകിട്ട് 4.30 നു ശേഷം ചീരാൽ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ പോയവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു

ആഗസ്റ്റ് 20 മുതൽ ചീരാൽ വില്ലേജ് ഓഫീസ് സന്ദർശിച്ചിട്ടുള്ളവരും 28 ന് വൈകിട്ട് 4.30 നു ശേഷം ചീരാൽ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ പോയവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗലക്ഷണങ്ങളുണ്ടെങ്കിൽ 04936 262 216 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ചീരാൽ മെഡിക്കൽ ഓഫീസർ കെ.പി.സനൽകുമാർ അറിയിച്ചു.

Read More

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറി

  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറി. വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. എയർപോർട്ട് ഡയറക്ടർ സി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവു കരാർ രേഖകൾ ഏറ്റുവാങ്ങി.കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനും പരിപാലന ചുമതലയ്ക്കുമുള്ള കരാര്‍ അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. കരാർ ഒപ്പിടത്തിന് ശേഷം ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി…

Read More

‘ ഹൃദയമില്ലാത്ത സര്‍ക്കാര്‍; വികസനത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ട് കൊള്ളയടിക്കുന്നു’; മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാളിലെ ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൃദയമില്ലാത്ത സര്‍ക്കാര്‍ വികസനത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ട് കൊള്ളയടിക്കുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രമെഴുതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. (Narendra Modi hits out at Mamata Banerjee government).ബംഗാളിലെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് വേണം. അര്‍ഹരായ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ ഉറപ്പാക്കണം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണങ്ങളും അവര്‍ക്ക് കിട്ടണം. സംസ്ഥാനതലത്തിലുള്ള അഴിമതി കാരണം ഈ ആനുകൂല്യങ്ങള്‍…

Read More

ശമ്പളം നൽകാതെ രണ്ടുവർഷമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് തൊഴിലാളിയെ ക്രൂരമായി മർദിച്ച മില്ലുടമ അറസ്റ്റിൽ

തിരുവനന്തപുരം വട്ടിയൂർക്കാവിൽ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ. തുഷാന്ത് എന്നയാളാണ് പിടിയിലായത്. തന്നെ മൺവെട്ടി കൊണ്ട് വെട്ടുകയും മില്ലിൽ ഉപയോഗിക്കുന്ന ബെൽറ്റ് കൊണ്ട് അടിച്ചെന്നും തമിഴ്നാട് സ്വദേശി ബാലകൃഷ്ണൻ തുറന്നുപറഞ്ഞിരുന്നു. ശമ്പളം നൽകാതെ രണ്ടുവർഷമായി സ്ഥാപനത്തിൽ നിന്ന് പുറത്തു വിടാതെ ക്രൂരമായി പീഡിപ്പിച്ചു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ ഇടപെട്ട് മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു. രണ്ടുവർഷം മുൻപാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണൻ വട്ടിയൂർക്കാവിലെ ഫ്ലോർമില്ലിൽ ജോലിക്ക് കയറുന്നത്. അന്നുമുതൽ തുടങ്ങിയ പീഡനമാണ്. ശമ്പളം നൽകാതെ…

Read More

എബിവിപിക്ക് പുതിയ ഭാരവാഹികൾ; സംസ്ഥാന അധ്യക്ഷനായി ഡോ വൈശാഖ് സദാശിവനെ തിരഞ്ഞെടുത്തു

എബിവിപിക്ക് പുതിയ ഭാരവാഹികൾ. സംസ്ഥാന അധ്യക്ഷനായി ഡോ വൈശാഖ് സദാശിവനെ തിരഞ്ഞെടുത്തു. യദു കൃഷ്ണൻ പുതിയ സെക്രട്ടറി. കോട്ടയത്ത് നടന്ന നാലാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംഘടന തിരഞ്ഞെടുപ്പ് വരണാധികാരി ഡോ. എം.നാഗലിംഗം തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് നേതൃത്വം നൽകി.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഡോ. വൈശാഖ് സദാശിവൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.നിലവിൽ ആലപ്പുഴ സനാതന ധർമ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസർ ആയി അധ്യാപനം നടത്തുന്നു. 2005 മുതൽ എബിവിപി യിൽ പ്രവർത്തിക്കുന്നു….

Read More

വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഹയര്‍ സെക്കന്ററി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം ബുധനാഴ്ച പ്രഖ്യാപിക്കുന്നത്. ഇതിനു പുറമെ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷിതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം വൈകുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫലംപ്രഖ്യാപിക്കുക. https://www.dhsekerala.gov.in, https://www.keralaresult.nic.in, https://www.prd.kerala.gov.in എന്നീ…

Read More

ഓക്‌സ്ഫോര്‍ഡ് കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്

ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് . വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആർജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്. മനുഷ്യരിലെ…

Read More