സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം കൂട്ടി കേന്ദ്രം

സംസ്ഥാനങ്ങൾക്ക് കൂടുതൽ വാണിജ്യ എൽ പി ജി അനുവദിച്ച് കേന്ദ്രസർക്കാർ. 20% കൂടിയാണ് അനുവദിച്ചത്. ഇതോടെ മൊത്തം വിതരണം 50% ആയി ഉയർന്നു. സംസ്ഥാനത്തെ ഹോട്ടൽ, കാന്റീനുകൾ, സമൂഹ അടുക്കള എന്നിവയ്ക്കാണ് സിലിണ്ടറുകൾ അനുവദിച്ചത്.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി ലഭ്യത ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ 13,700 പുതിയ പി.എൻ.ജി. (പൈപ്പ് ഗ്യാസ്) കണക്‌ഷനുകൾ നൽകി. എൽ.പി.ജി.യിൽ 7,300…

Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു . പ്രതിവാര റിപ്പോർട്ടിലാണ് ആരോഗ്യ വകുപ്പ് കോവിഡ് വ്യാപനം കുറയുന്നതായി വ്യക്തമാക്കിയത്. സംസ്ഥാനത്തെ 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഒക്ടോബർ-18 മുതൽ 24 വരെയുള്ള പ്രതിവാര കോവിഡ് വ്യാപന കണക്കുകളിലാണ് ആശ്വാസം നല്കുന്ന വിവരങ്ങള്‍ ഉള്ളത്. മലപ്പുറത്ത് 100 പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ഇത് 20 ആയി കുറഞ്ഞു തൃശൂരിൽ 17 ൽ നിന്ന് 14 ആയും കോഴിക്കോട് 13 ആയും കുറവ് രേഖപ്പെടുത്തി….

Read More

മാധ്യമപ്രവർത്തകക്ക് വാട്‌സാപ്പിൽ ആശ്ലീല ചുവയുള്ള സ്റ്റിക്കറുകൾ; എൻ പ്രശാന്ത് വിവാദത്തിൽ

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെ എസ് ഐ എൻ സി എംഡി എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകക്ക് വാട്‌സാപ്പിലൂടെ മറുപടി നൽകിയത് അശ്ലീല ചുവയുള്ള സ്റ്റിക്കർ വഴി. കൊച്ചി മാതൃഭൂമി യൂനിറ്റിലെ കെ പി പ്രവിതക്കാണ് മോശം അനുഭവമുണ്ടായത്. പ്രതികരണം തേടുമ്പോൾ ഇത്തരം സ്റ്റിക്കറുകൾ അയക്കുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോൾ സ്റ്റിക്കറുകൾ ഡിലീറ്റ് ചെയ്യുകയും ആള് മാറി പോയി, വാർത്ത കിട്ടാനുള്ള വഴി ഇതല്ലെന്നും ചില മാധ്യമപ്രവർത്തകർ ശുചീകരണ തൊഴിലാളികളേക്കാൾ താഴ്ന്നവരാണെന്നുമാണ് എൻ പ്രശാന്ത് നൽകിയ മറുപടി…

Read More

ഒഴിവാക്കിയ കൊവിഡ് മരണങ്ങൾ സർക്കാർ പട്ടികയിൽ; ഉൾപ്പെടുത്തിയത് 464 മരണങ്ങൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ച 464 പേരെ കൂടി സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളുമാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 99 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം…

Read More

24 മണിക്കൂറിനിടെ 4.01 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4187 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ ഇന്നും നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4187 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23,446 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 2,38,270 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം പതിനാറ് കോടിയിലേറെ പേർ ഇതിനോടകം കൊവിഡ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ ഇതിനോടകം 49 ലക്ഷത്തിലധികം പേർക്കാണ്…

Read More

ഓണാഘോഷത്തിനിടെ സ്‌കൂൾ വിദ്യാർത്ഥികളുടെ മദ്യപാനം! മദ്യപിച്ച് അവശനായി 17കാരൻ ബസ് സ്റ്റോപ്പിലെ തറയിൽ വീണുകിടന്നു; കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത് ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ചതോടെ വിദ്യാർത്ഥി അബോധാവസ്ഥയിലായി. വിദ്യാർത്ഥിയെ കൂടെ ഉള്ളവർ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു തുടർന്ന് ബസ് സ്റ്റോപ്പിലെ തറയിൽ അബോധാവസ്ഥയിൽ കണ്ട വിദ്യാർത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് വടകരയിലെ സ്വകാര്യ…

Read More

ഡുപ്ലെസിക്ക് രക്ഷിക്കാനായില്ല, ധോണിയുടെ തന്ത്രവും പാളി — രാജസ്ഥാന് ഉജ്ജ്വല ജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ രാജസ്ഥാൻ റോയൽസിന് ജയത്തോടെ തുടക്കം. കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് രാജസ്ഥാൻ കീഴടക്കിയത്. 16 റൺസിനാണ് രാജസ്ഥാൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ. 72 റൺസെടുത്ത ഫാഫ് ഡുപ്ലെസിസ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. പതിഞ്ഞ താളത്തിലാണ് ചെന്നൈ തുടങ്ങിയത്. ടോം കറൻ എറിഞ്ഞ പവർ പ്ലേയുടെ…

Read More

ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചു, ഒരു ക്രെഡിറ്റും തന്നില്ല: നെതന്യാഹുവിനോട് ട്രംപ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം അടക്കം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായി ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ളോറിഡയെ പാം ബീച്ചിലുള്ള വസതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.ഇത്രയൊക്കെ യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും തനിക്ക് ഒരു ക്രെഡിറ്റും ലഭിച്ചില്ലെന്ന നിരാശയും ട്രംപ് നെതന്യാഹുവിനോട് പങ്കുവെച്ചു. എട്ട് യുദ്ധങ്ങൾ പരിഹരിച്ചു. അതിലൊന്ന് അസർബൈജാൻ, അത് പറയാൻ കഴിയുന്നത് നല്ല…

Read More

പുതിയ വിദ്യാഭ്യാസ നയത്തില്‍ രാഷ്ട്ര ഭാഷയ്ക്കും മാതൃഭാഷയ്ക്കും ഒരു പോലെ പ്രാധാന്യം: ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ അവരുടെ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവരവരുടെ മാതൃഭാഷയില്‍ സംസാരിക്കുന്നതില്‍ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ നിങ്ങള്‍ നിങ്ങളുടെ കുട്ടികളോട് മാതൃഭാഷയില്‍ സംസാരിക്കുക. അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മാതൃഭാഷ നമ്മുടെ അഭിമാനമായിരിക്കണമെന്നും’, അമിത് ഷാ പറഞ്ഞു. മാതൃഭാഷയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യമാണെന്നും…

Read More

ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ്;206 പേര്‍ക്ക് രോഗമുക്തി,111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (4.02.21) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 206 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23820 ആയി. 20581 പേര്‍ ഇതുവരെ രോഗമുക്തരായി….

Read More