കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം കൂത്തുപറമ്പിൽ രണ്ട് സ്റ്റീൽ ബോംബുകൾ നേരത്തെ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ബോംബുകളാണ്…

Read More

പ്രമുഖ ബിസിനസ് സംരംഭകനും ,പരിസ്ഥിതി പ്രവര്‍ത്തകനുമായ വി . എന്‍. കെ അഹമ്മദ് അന്തരിച്ചു

പ്രമുഖ ബിസിനസ് സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനും നിരവധി ട്രസ്റ്റുകളിലെ അംഗവുമാണ്, കവത്തൂരിലെ വി.എന്‍.കെ അഹമ്മദ് (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യു.എ.ഇയിലെ അൽമദീന സൂപ്പർ മാർക്കറ്റ്, പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ പാണ്ട ഫുഡ്സ്, ജൂബിലി റസ്റ്റോറൻ്റ, ഹോട്ടൽ ഗ്രെയ്റ്റ് ജൂബിലി- സുൽത്താൻ ബത്തേരി എന്നിവയുടെ സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമാണ്. കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍, നാറോളിൽ അബ്ദുല്ലയുടെയും ന്തോലയിൽ ഫാത്വിമയുടെയും മകനായി 1928-ല്‍ ജനിച്ച വി. എന്‍….

Read More

മെബൈൽ ഓക്സിജൻ കോൺസെൻട്രാക്റ്റർ പാലോട് പി എച്ച് സിക്ക് കൈമാറി

  തിരുവനന്തപുരം: ശ്രീ സത്യസായി സേവാ സംഘടന നാഷണൽ ലെവലിൽ നിന്നും തിരുവനന്തപുരം ജില്ലക്കു നൽകിയ രണ്ടാമത്തെ മെബൈൽ ഓക്സിജൻ കോൺസെൻട്രാക്റ്റർ പാലോട് പി എച്ച് സിക്ക് കൈമാറി. സത്യസായി സേവാ സംഘടന സംസ്ഥാന കോർഡിനേറ്റർ വി ഉണ്ണികൃഷ്ണനിൽ നിന്നും വാമനപുരം ബ്ലോക്ക് പ്രസി: ജി കോമളവും മെഡിക്കൽ ആഫീസർ ഡോ: ജോർജ് മാത്യൂ എന്നി വർഏറ്റുവാങ്ങി. വാർഡ് മെമ്പർ രാജ് കുമാർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപാ മുരളി, മുൻ പഞ്ചായത്തംഗം നന്ദിയോട് സതീശൻ,…

Read More

ശബരിമല യുവതി പ്രവേശനം; സമവായം ഉണ്ടാക്കേണ്ടതുണ്ട്, വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം: എ വിജയരാഘവൻ

തൃശൂര്‍: ശബരിമല യുവതി പ്രവേശനത്തിൽ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സങ്കീർണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതു നിലപാടിൽ എത്തണമെന്നും എ വിജയരാഘവൻ പറഞ്ഞു. കോടതി ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാര്യം. വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ഒരു അഭിപ്രായം ഞാൻ പറയില്ല. വിശ്വാസികളുടെ കാര്യം പറയുമ്പോൾ കാണിക്കേണ്ട അവധാനതയുണ്ട്. വിശ്വാസികളേയും ഇടതുപക്ഷത്തെയും ഭിന്നിപ്പിക്കുന്ന തരത്തിലാണ്…

Read More

സൗദിയെ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകള്‍; തകര്‍ത്ത് സഖ്യസേന

റിയാദ്: സൗദി അറേബ്യയില്‍ ആക്രമണം നടത്താനുള്ള ശ്രമം അറബ് സഖ്യസേന തകര്‍ത്തു. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച, സ്‌ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് വെള്ളിയാഴ്ച സേന തകര്‍ത്തത്. ദക്ഷിണ സൗദിയിലും ഖമീസ് മുശൈത്തിലും ജിസാനിലും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകളാണ് അയച്ചത്. ഇവ മൂന്നും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചു.

Read More

ഒമിക്രോൺ പിടിമുറുക്കുന്നു; കൂടുതൽ രാജ്യങ്ങളിൽ രോ​ഗം സ്ഥിരീകരിച്ചു: വിവിധ രാജ്യങ്ങളിൽ യാത്രാനിയന്ത്രണം

കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിലെക്ക് വ്യാപിക്കുന്നു. ജർമനി, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറ്റലി, ഓസ്ട്രേലിയ, ഡെന്മാർക്ക്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ കൂടി രോ​ഗം സ്ഥിരീകരിച്ചു. നെതർലാൻഡ്സിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ മൂന്ന് പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. രോ​ഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈറസിൻറെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയിൽ നിന്നുള്ളവർക്ക കൂടുതൽ രാഷ്ട്രങ്ങൾ വിലക്ക് ഏർപ്പെടുത്തി. അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാൻ, ബ്രസീൽ,…

Read More

എളമരം കരീം CITU ദേശീയ ജനറൽ സെക്രട്ടറിയാകും; എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയാകും

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം സിഐടിയു ദേശീയ ജനറൽ സെക്രട്ടറിയാകും. ഇ ബാലാനന്ദന് ശേഷം സിഐടിയു തലപ്പത്തെത്തുന്ന ആദ്യ മലയാളി നേതാവാണ് എളമരം കരീം. എളമരം കരീമിനു പകരം എം വി ജയരാജൻ സിഐടിയു സംസ്ഥാന സെക്രട്ടറിയാകും.വിശാഖപട്ടണത്തു നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനമാണ് എളമരം കരീമിനെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുക. നിലവിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയായ എളമരം കരീം, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. എളമരം ദേശീയതലത്തിലെത്തുന്നതോടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം…

Read More

വെള്ളിയാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

  തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ഒക്ടോബര്‍ 01: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. ഒക്ടോബര്‍ 02: തിരുവനന്തപുരം,…

Read More

വയനാട് ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് ;282 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.83

  വയനാട് ജില്ലയില്‍ ഇന്ന് (12.07.21) 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 282 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.83 ആണ്. 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68735 ആയി. 64476 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3855 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2741 പേര്‍ വീടുകളിലാണ്…

Read More

കൊല്ലത്ത് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം; വിഡിയോ പകര്‍ത്തി പരാതി നല്‍കി യുവതി; അക്രമി മൈലക്കാട് സ്വദേശിയെന്ന് പൊലീസ്

കൊല്ലത്ത് ബസ്സില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കൊട്ടിയത്തുനിന്ന് മാവേലിക്കര വരെയുള്ള യാത്രയ്ക്കിടെയാണ് യുവാവ് പരസ്യമായി ലൈംഗിക വൈകൃതങ്ങള്‍ കാട്ടുന്നത്. ഇത് യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. മൈലക്കാട് സ്വദേശിയായ യുവാവാണ് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ലൈംഗിക അതിക്രമം കാട്ടിയയാള്‍ കൊല്ലത്താണ് ഇറങ്ങിയതെന്ന് യുവതി വ്യക്തമാക്കി. കണ്ടക്ടറോട് ആ സമയത്ത് പറയാന്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു. ശേഷം നീണ്ട തിരച്ചിലിനൊടുവില്‍…

Read More