ലൈംഗിക അതിക്രമണ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിക്കെതിരെ കുടുംബം പരാതി നൽകിയേക്കും

ബസ്സിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ ഇന്ന് കുടുംബം പരാതി നൽകിയേക്കും. ഗോവിന്ദപുരം സ്വദേശി ദീപക്കിനെ ഇന്നലെ രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബസിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസറുടെ ആരോപണം. ദീപക്കിന്റെ ആത്മഹത്യക്ക് പിന്നാലെ യുവതിക്കെതിരെ സൈബർ ആക്രമണം ശക്തമാണ്.ബസിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസറുടെ ആരോപണം. സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ…

Read More

ഹരിയാനയിലെ ഹൈവേയിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

യന്ത്രത്തകരാറിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്റർ നടുറോഡിൽ ഇറക്കി. ഹരിയാനയിലെ ഹൈവേയിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിർമിത ചീറ്റ ഹെലികോപ്റ്ററാണ് സോനിപത് കെഎംപി എക്‌സ്പ്രസ് വേയിൽ ഇറക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് പോലീസ് വ്യക്തമാക്കി. വ്യോമസേനാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്ത് എത്തി ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ച് ഹെലികോപ്റ്റർ റോഡിൽ നിന്ന് മാറ്റുകയും ചെയ്തു.

Read More

കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് ഹൈവേയിൽ കയറിയ വെള്ളം ഇറങ്ങി;ഗതാഗതം പുന:സ്ഥാപിച്ചില്ല

സുൽത്താൻ ബത്തേരി:കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് കയറിയ വെള്ളം ഇറങ്ങി. പക്ഷെ ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല. ദേശീയപാതയിൽ വെള്ളം കയറിയ വെള്ളിയാഴ്ച പുലർച്ചെ സംസ്ഥാനത്തേക്ക് എത്തിയ ചരക്കുലോറികളും യാത്രാ വാഹനങ്ങളും വെള്ളം കയറിയതിനെ തുടർന്ന് പൊൻകുഴിക്ക് സമീപം ദേശീയപാതയിൽ തന്നെ നിറുത്തിയിട്ടതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്തതാണ് ഗതാഗതം പുന:സ്ഥാപിക്കാൻ പറ്റാത്തതിന് കാരണം. ചരക്ക് ലോറികളും യാത്രാ വാഹനങ്ങളും ഉൾപ്പടെ 35 വാഹനങ്ങളാണ് ദേശീയ പാതയിൽ നിറുത്തിയിട്ടിരിക്കുന്നത്. വാഹനങ്ങളുടെ ഡ്രൈവർമാർ സുൽത്താൻ…

Read More

കോഴിക്കോട് ജില്ലയില്‍ 526 പേര്‍ക്ക് കോവിഡ് രോഗമുക്തി 638, ടി.പി.ആര്‍ 9.16% 

ജില്ലയില്‍ ഇന്ന് 526 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാൾക്കും ,ഒരു ആരോഗ്യ പ്രവർത്തകയ്ക്കും, സമ്പര്‍ക്കം വഴി 517പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 5844 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 638 പേര്‍ കൂടി രോഗമുക്തി നേടി. 9.16ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്…

Read More

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

  ഡോ.വന്ദനാദാസ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ജി.സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിചാരണക്കോടതിയിലെ രേഖകള്‍ വിളിച്ചുവരുത്താന്‍ രജിസ്ട്രിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.     സന്ദീപിന്റെ അപ്പീലിനെ എതിര്‍ത്ത് വന്ദന ദാസിന്റെ കുടുംബവും കക്ഷിചേര്‍ന്നു. അപ്പീല്‍ ജൂലൈ ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നിയമപരമായി സ്വീകരിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നാണ്…

Read More

കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി

സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി സൊമാനി പറഞ്ഞു. ഗുരുതര കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ റിലീസ് സിന്‍ഡ്രോമിനെ…

Read More

വയനാട് മുത്തങ്ങയിൽ വൻ സ്പിരിറ്റ്‌ വേട്ട

  വയനാട്‌ മുത്തങ്ങ എക്സൈസ്‌ ചെക്പോസ്റ്റിൽ 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി.ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ്‌ ഇന്ന് ഉച്ചയോടെയാണ്‌ എക്സൈസ്‌ സ്പെഷ്യൽ സ്ക്വാഡ്‌ പിടിച്ചെടുത്തത്‌.

Read More

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു

രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 993 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071. 50 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വില വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇപ്പോള്‍ മാറ്റമില്ല. (Commercial LPG cylinder price hiked by Rs 993) പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം…

Read More

സംസ്ഥാനത്ത് ഇന്നും പവർ കട്ട്; അറിയിപ്പുമായി KSEB

  ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ…

Read More