സംവിധായകൻ എസ് എസ് രാജമൗലിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു

ബാഹുബലി സിനിമയുടെ സംവിധായകൻ എസ്. എസ് രാജമൗലിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററീലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ഹോം ക്വാറന്റീനിൽ ആണെന്നും സംവിധായകൻ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പനി വന്നിരുന്നുവെന്നും അതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. നിലവിൽ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും എല്ലാവിധ മുൻകരുതലുകൾ എടുക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയുമാണ്. ആന്റിബോഡീസ് ഡെവലപ് ചെയ്യുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്നും അങ്ങനെയെങ്കിൽ…

Read More

തമിഴ്‌നാട് പോരാടുന്നത് ആര്‍ക്കെതിരെയെന്ന് പരിഹസിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവി; തലച്ചോറില്‍ മതഭ്രാന്തുള്ളവര്‍ക്കെതിരെയെന്ന് തിരിച്ചടിച്ച് സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്. സര്‍ക്കാരിന്റെ തമിഴ്‌നാട് പൊരുതും, തമിഴ്‌നാട് ജയിക്കും ക്യാംപെയ്‌നെതിരെ ഗവര്‍ണര്‍ ആര്‍ എന്‍ രവി വിമര്‍ശനമുന്നയിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍- ഗവര്‍ണര്‍ ബന്ധം വഷളാക്കിയിരിക്കുന്നത്. നിങ്ങള്‍ ആരോടാണ് പൊരുതുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. അധികാരത്തിന് അപ്പുറത്തേക്ക് കടന്നുകയറുന്ന ഗവര്‍ണര്‍ക്കെതിരെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തിരിച്ചടിച്ചു. പൊരുതാന്‍ തമിഴ്‌നാടിന് ശത്രുവോ സംഘര്‍ഷമോ ഇല്ലല്ലോ എന്നായിരുന്നു സര്‍ക്കാര്‍ ക്യാംപെയ്‌നെതിരെ ഗവര്‍ണറുടെ പരിഹാസം. താന്‍ നാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഉടനീളം തമിഴ്‌നാട് പൊരുതും എന്ന് എഴുതിയിരിക്കുന്ന പോസ്റ്ററുകളാണെന്നും ആരോടാണ്…

Read More

24 മണിക്കൂറിനിടെ 54,069 പേർക്ക് കൂടി കൊവിഡ്; 1321 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഇന്നലത്തെ അപേക്ഷിച്ച് നാലായിരത്തോളം കേസുകളുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. രാജ്യത്ത് ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,00,82,778 ആയി ഉയർന്നു 1321 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 3,91,981 ആയി. 68,885 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടുകയും ചെയ്തു. ഇതിനോടകം 2,90,63,740 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്. നിലവിൽ 6,27,057 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

കൊവിഡ് വാക്സിൻ എത്തിക്കുവാനും കൈമാറാനുമുള്ള എല്ലാ തയ്യാറെപ്പുകളും പുർണമാണെന്ന് സൗദിയ കാർഗോ സർവ്വീസ്

  റിയാദ്:കൊറോണ വൈറസ് വാക്‌സിന്‍ എത്തിക്കുന്നതിനായുള്ളഎല്ലാ ക്രമീകരണങ്ങളും ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെ ഏര്‍പ്പെടുത്തിയതായി സൗദിയ കാര്‍ഗോ സിഇഒയും സൗദി അറേബ്യന്‍ ലോജിസ്റ്റിക്‌സ് കമ്പനി ചെയര്‍മാനുമായ ഒമര്‍ ഹരിരി പറഞ്ഞു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മോഡല്‍ കാര്‍ഗോ വില്ലേജും, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്ക് സൗകര്യങ്ങളും, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതീകരിച്ച കൊറോണ വൈറസ് വാക്‌സിന്‍ മെഡിക്കല്‍ സാമഗ്രികളും വാക്സിൻ സ്വീകരിക്കാന്‍ തയ്യാറാണ്.“വാക്‌സിൻ കയറ്റുമതി മികച്ച രീതിയിലും സുരക്ഷിതമായും…

Read More

‘RSS ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടന ലംഘിച്ചത്; മന്ത്രി ശിവൻകുട്ടിയുടെ നടപടി ശരി’, എം വി ഗോവിന്ദൻ

മന്ത്രി വി ശിവൻകുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രി നമ്മുടെ നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ഉയർത്തി പിടിക്കുകയാണ് ചെയ്തത്. എന്നാൽ മന്ത്രി വി ശിവൻകുട്ടി ഭരണഘടനാപരമായ രീതി ലംഘിച്ചുവെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടത്. ഔദ്യോഗിക ചടങ്ങിൽ ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടനാപരമായ രീതികളെ ലംഘിച്ചിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. സർക്കാർ പരിപാടികളിൽ പൊതുവിൽ അംഗീകരിച്ച ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഗവർണർ നടത്തുന്ന പരിപാടികളിലോ പൊതുപരിപാടികളിലോ ഏതെങ്കിലും…

Read More

ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കട്ടപ്പുറത്തുള്ള ബസുകൾ നിരത്തിലിറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്നാണ് കെ എസ് ആർ ടി സി സർവീസുകൾ നിർത്തിവെച്ചത്. കെ എസ് ആർ ടി സി ബസുകളിൽ പതിനഞ്ച് ആളുകൾക്ക് വരെ നിന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതിയുണ്ടായിരുന്നില്ല. ക്രിസ്മസ്, പുതുവത്സരം പ്രമാണിത്ത്…

Read More

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചു കൊന്നു; തിരുവനന്തപുരത്ത് നഗരസഭാ ജീവനക്കാരൻ പിടിയിൽ

  മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ. 41കാരനായ സുരേഷാണ് സഹോദരി നിഷയുടെ(37) കൊലപാതകത്തിൽ അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് നിഷയെ പൂജപ്പുരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടി സുരേഷ് സുഹൃത്തുക്കളെ വിളിച്ചിരുന്നു. ആംബുലൻസുമായി സുഹൃത്തുക്കൾ എത്തുമ്പോൾ നിഷ തറയിൽ കിടക്കുന്നതാണ് കണ്ടത്. കുളിമുറിയിൽ വീണ് പരുക്കേറ്റതായാണ് ഇയാൾ പറഞ്ഞത്. പ്രാഥമിക ചികിത്സക്ക് ശേഷം നിഷയെ തിരികെ വീട്ടിലെത്തിച്ചു. ഇതിന് പിന്നാലെയാണ് നിഷ മരിച്ചത്. പോസ്റ്റുമോർട്ടം…

Read More

ഐ പി എല്‍; ആദ്യ ഡബിള്‍ സൂപ്പര്‍ ഓവറില്‍ മുംബൈയെ വീഴ്ത്തി പഞ്ചാബ്

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി വന്ന രണ്ട് സൂപ്പര്‍ ഓവറില്‍ ജയം കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം. മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ചരിത്ര മല്‍സരത്തില്‍ വിജയികളായത്. മല്‍സരവും ആദ്യ സൂപ്പര്‍ ഓവറും സമനിലയിലയിലായതിനെ തുടര്‍ന്നാണ്് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് മല്‍സരം നീങ്ങിയത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 11 റണ്‍സ് നേടുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത പഞ്ചാബ് രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. പഞ്ചാബിനായി ക്രിസ്…

Read More

മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. കഴിഞ്ഞ രാത്രിയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ‍ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ‍ഡ്രോണുകളെ തകർത്തെന്നാണ് റിപ്പോർട്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഡ്രോൺ ആക്രമണത്തിന് പിന്നിലാരെന്ന് വ്യക്തമല്ല. മോസ്കോയിലേക്ക് പറന്നുയർന്ന ഒരു ഡ്രോൺ റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടു. തകർന്നുവീണ ഭാഗങ്ങൾ…

Read More

വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങ് ഇന്ന്

മക്ക: വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകൽ ചടങ്ങുകൾ ഇന്ന് നടക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കഴുകൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കൊറോണ വ്യാപനം തടയുന്നതിന് ശക്തമായ മുൻകരുതൽ നടപടികൾ പാലിച്ചാണ് ഈ വർഷം കഴുകൽ ചടങ്ങുകൾ നടത്തുക. പനിനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് വിശുദ്ധ കഅ്ബാലയത്തിന്റെ ഉൾവശം കഴുകുക. കൊറോണ വ്യാപനം സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിനിടെയും ഈ വർഷം വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകൽ ചടങ്ങുകൾ…

Read More