Headlines

24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 72,39,390 ആയി ഉയർന്നു. 8,26,876 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 63,01,928 പേർ രോഗമുക്തി നേടി. 730 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,10,586 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ ചികിത്സയിലിരിക്കുന്നവരിൽ 12 ശതമാനത്തോളം പേർ കേരളത്തിലാണ്. അടുത്തിടെയായി സംസ്ഥാനത്ത് രോഗികളുടെ…

Read More

വഖ്ഫ് ബോര്‍ഡ് നിയമനം; ലീഗിന്റേത് അപകടകരമായ രാഷ്ട്രീയക്കളി: എ പി അബ്ദുല്‍ വഹാബ്

  കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയെ മുസ്ലിം ലീഗ് വര്‍ഗീയവത്ക്കരിക്കുകയാണെന്ന് ഐ എന്‍ എല്‍. അപടകരമായ രാഷ്ട്രീയ കളിയാണ് ലീഗ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്, വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പാണ് ലീഗിന്റെ ലക്ഷ്യം. അനാവശ്യ പ്രചാരണമാണ് ലീഗ് നടത്തുന്നത്. ലീഗിന്റെ വര്‍ഗീയ നീക്കങ്ങളെ ഐ എന്‍ എല്‍ പ്രതിരോധിക്കുകുയും ചെറുത്ത്‌തോല്‍പ്പിക്കുകയും ചെയ്യുമെന്ന് ഐ…

Read More

സംസ്ഥാനത്ത് കൊവിഡ് പരിശോധനാ ക്യാമ്പുകൾ വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി

  സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. ടെസ്റ്റിംഗ് ക്യാമ്പയിൻ ആരംഭിക്കും. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. വാക്‌സിനേഷൻ ക്യാമ്പയിൻ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണം. പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണം. വാക്‌സിൻ കിട്ടുന്ന മുറയ്ക്ക് വാക്‌സിൻ ക്യാമ്പയിനുകൾ ഊർജിതമാക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Read More

ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പെരുമാറ്റ ചട്ടലംഘനം; സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് ടിഎൻ പ്രതാപൻ

ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ച് കോൺഗ്രസ്. മുൻ എം പി ടി എൻ പ്രതാപനാണ് ഹർജി സമർപ്പിച്ചത്. പ്രധാനമന്ത്രിക്ക് എതിരെ നടപടി എടുക്കുന്നതിൽ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടു, പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യം. ഏപ്രിൽ 18 നായിരുന്നു വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ദൂരദർശനിലൂടെ നടത്തിയ പ്രസംഗം. പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ചുകൊണ്ടായിരുന്നു വിമർശനം. അതിൽ തന്നെ…

Read More

മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍; ശിവസേന ഉദ്ധവ് വിഭാഗത്തിലെ 9ല്‍ 6പേരും വിമതപക്ഷത്തേക്ക്? പാര്‍ട്ടി മാറാന്‍ 15 കോടി വരെ നല്‍കിയെന്ന് ആരോപണം

  മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ അവസാന ഘട്ടത്തിലേക്ക്. ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിലെ 9 ല്‍ ആറുപേര്‍ വിമത പക്ഷത്ത് എന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വിടുന്നവര്‍ എംപി സ്ഥാനം രാജിവെച്ച് പോകണമെന്ന് സഞ്ജയ് റൗട്ട് ആവശ്യപ്പെട്ടു. ഉദ്ധവ് വിഭാഗം നാളെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു. ലോക്‌നാഥ് ഷിന്റേയുടെ നേതൃത്വത്തില്‍ വിമത യോഗവും നാളെ ഡല്‍ഹിയില്‍ നടക്കും. (Operation Tiger rattles Uddhav’s Sena in maharashtra)     വീണ്ടും ഒരു പിളപ്പിന്റെ ഭീഷണിയിലാണ് ശിവസേന…

Read More

മണിപ്പൂർ ഭീകരാക്രമണം; ചൈനീസ് സഹായം ലഭിച്ചതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: വടക്ക് -കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ചൈനയെന്ന് സൂചന. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ കേണലും കുടുംബവും കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ ചൈനയാണെന്ന് വ്യക്താകുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ മേഖലയിലെ സായുധ സംഘടനകള്‍ക്ക് മ്യാന്‍മറിലെ അരാകന്‍ സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സംഘടനകള്‍ വഴിയാണ് വടക്ക് കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ്…

Read More

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. ആദ്യ പട്ടികയിൽ 284 പേരുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. ബഹ്റാംപുർ മണ്ഡലത്തിൽ നിന്ന് അധിർ രഞ്ജൻ ചൗധരി ജനവിധി തേടും.ഭബാനിപൂരിൽ മമത ബാനർജിയ്ക്കെതിരെ മത്സരിക്കുന്നത് പ്രദിപ് പ്രസാദ് ആണ്. മമത ബാനർജിയുടെ ടിഎംസിയും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്ന ഈ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് കോൺഗ്രസ് തീരുമാനം. 294 സീറ്റിലും മത്സരിക്കും.പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 23 നും രണ്ടാം…

Read More

ദിലീപ് മൊബൈൽ ഫോൺ കോടതിക്കു കൈമാറാൻ സാധ്യത

കൊച്ചി: വധശ്രമ ഗൂഢാലോചനക്കേസിൽ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ നടന്ന വാദങ്ങൾക്കൊടുവിൽ മൊബൈൽ ഫോൺ കോടതിക്കു മുന്പാകെ ഹാജരാക്കാൻ തയാറാണെന്ന നിലപാടിലേക്ക് ദിലീപിന്‍റെ അഭിഭാഷകർ. ഇന്നു ഉച്ചയ്ക്കു കേസ് വാദത്തിന് എടുത്തപ്പോൾ മൊബൈൽ ഫോൺ കൈമാറാൻ കഴിയില്ലെന്ന നിലപാടായിരുന്നു ആദ്യം ദിലീപ് സ്വീകരിച്ചിരുന്നത്.  

Read More

മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബ; NSS പരിപാടിയിൽ നിന്ന് ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു

തൃശൂർ മാള കുഴൂരിൽ എൻഎസ്എസ് സംഘടിപ്പിച്ച യോഗാദിന പരിപാടിയിലും ഭാരതാംബ വിവാദം. സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ചതാണ് എതിർപ്പിന് ഇടയാക്കിയത്. മാള കുഴൂർ 2143 -ാം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു. തുടർന്ന് മാള പൊലിസെത്തി പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ആർഎസ്എസിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി എൻഎസ്എസിനെ മാറ്റാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് പരിപാടി തടസ്സപ്പെട്ടത്. അതേസമയം…

Read More

ടാറ്റ ഔദ്യോഗികമായി പ്രതികരിക്കാതിരുന്നത് സർക്കാരിന് തിരിച്ചടി ഉണ്ടാകാതിരിക്കാൻ; മുഖ്യമന്ത്രി കുറച്ച് കൂടി പഠിച്ച് പ്രതികരിക്കണമായിരുന്നു, പി മനോജ്

  കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടി രൂപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് തോന്നിയെന്ന് ആദ്യമായി ടാറ്റാ ഗ്രൂപ്പിന്റെ പ്രതികരണം തേടിയ എക്കണോമിക് ടൈസ് ഷിപ്പിങ്‍ അഫയേഴ്സ് എഡിറ്റർ പി മനോജ് .വാർത്ത കേട്ടപ്പോൾ തന്നെ ആധികാരികത അറിയാൻ ടാറ്റ ഗ്രൂപ്പിലെ സീനിയർ എക്സിക്യൂട്ടിവിനെയാണ് ബന്ധപ്പെട്ടത്. കേരള സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് വിഷയത്തിൽ ടാറ്റ ഔദ്യോഗികമായി പ്രതികരിക്കാതിരുന്നത്. ഇത്തരം വിഷയങ്ങളിൽ സർക്കാരിൽ നിന്നുള്ളവർ കുറച്ച് കൂടി ആധികാരകതയോടെ പ്രതികരിക്കണമെന്നും പി മനോജ് .കേരളത്തിൽ പതിനായിരം കോടി…

Read More