Headlines

കഴിഞ്ഞ ദിവസം രാജിവെച്ചു, ഇന്ന് തീരുമാനം മാറ്റി; കോൺഗ്രസിനായി പ്രവർത്തിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ്

കഴിഞ്ഞ ദിവസം രാജിവെച്ച കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ഇന്ന് നടത്താനിരുന്ന പത്ര സമ്മേളനം മാറ്റിവെച്ചു. പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുമെന്നും കോൺഗ്രസ് വിജയത്തിനായി പ്രവർത്തിക്കുമെന്നും വിജയൻ തോമസ് പറഞ്ഞു നേമത്ത് സീറ്റ് നൽകാത്തതിലാണ് വിജയൻ തോമസ് രാജിവെച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ പാർട്ടിയുടെ ഗ്രൂപ്പ് കളിയിൽ അതൃപ്തിയുള്ളതിനാൽ രാജിവെക്കുന്നുവെന്നാണ് വിജയൻ തോമസ് അറിയിച്ചത്. മറ്റ് പാർട്ടിയിലേക്ക് പോകുമെന്ന വാർത്തകളും വിജയൻ തോമസ് നിഷേധിച്ചു. ബിജെപിയും സിപിഎമ്മും കോൺഗ്രസിന്റെ മുഖ്യ ശത്രുക്കളാണ്. കോൺഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമാണ്…

Read More

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വര്‍ധിപ്പിച്ചു

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും മൂന്നു ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതോടെ ഡിഎയും ഡിആറും 31 ശതമാനമായി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മനമായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 47.14 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും തീരുമാനത്തിന്റെ ഗുണം ലഭിക്കും. 2021 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ജൂലൈയില്‍ ക്ഷാമബത്തയും ആശ്വാസബത്തയും 17 ശതമാനത്തില്‍നിന്ന് 28 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.

Read More

തിരുവല്ലയിൽ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ കൈ കുഞ്ഞിനെ ഉപേക്ഷിച്ചനില്ലയിൽ കണ്ടെത്തി. തിരുവല്ല കുറ്റൂർ റെയിൽവേ ക്രോസിന് സമീപം വീടിനോട് ചേർന്ന ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കടയുടമ ജയരാജൻ രാവിലെ ചായക്കട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ജയരാജൻ സമീപവാസികളെ വിവരമറിയിക്കുകയും തിരുവല്ല പൊലീസ് എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ജനിച്ച് ദിവസങ്ങൾമാത്രം പ്രായമായ ആൺ കുഞ്ഞാണിത്.ജയരാജന്റെ കടയുടെ അകത്ത് തണുത്ത വിറച്ച നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. പുലർച്ചെ കടയിൽ ലൈറ്റ് ഇട്ടപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ…

Read More

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ല; പ്രഥമദൃഷ്ടിയാൽ തെളിവുകൾ ഒന്നുമില്ല, ജാമ്യ ഉത്തരവിന്റെ പകർപ്പ് പുറത്ത്

ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ ജാമ്യ ഉത്തരവ് ട്വന്റിഫോറിന് ലഭിച്ചു. അറസ്റ്റിലായി അൻപത് ദിവസത്തിനകമാണ് കൊല്ലം വിജിലൻസ് കോടതി ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പ്രഥമദൃഷ്ടിയാൽ ശ്രീകുമാറിനെതിരെ ഒരു തെളിവും SIT ക്ക് ഹാജരാക്കാനായില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു.ദ്വാരപാലക ശില്പങ്ങൾ കൊണ്ട് പോകാൻ എല്ലാം തയ്യാറായതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം. എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരം മഹസറിൽ ഒപ്പ് വെച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ല. മഹസറിൽ ഒപ്പ് വെച്ചതല്ലാതെ…

Read More

വനത്തിൽ നിന്നും നാട്ടിലിറങ്ങി ഭീതി പരത്തി കൊണ്ടിരിക്കുന്ന കടുവയെ ട്രാക്ക് ചെയ്തെന്ന് നിഗമനം

മാനന്തവാടി.വനത്തിൽ നിന്നും നാട്ടിലിറങ്ങി ഭീതി പരത്തി കൊണ്ടിരിക്കുന്ന കടുവയെ ട്രാക്ക് ചെയ്തെന്ന് നിഗമനം. കഴിഞ്ഞ അർധരാത്രിയിൽ പുതിയിടം റോഡിൽ കാർ യാത്രികർ കടുവയെ കണ്ടു. തുടർന്ന് വനം വകുപ്പധികൃതർ എത്തി കാൽപ്പാടുകൾ പരിശോധിച്ചു.ഇതിൻ്റെ പാത പിന്തുടർന്നാണ് അന്വേഷണം. ജനവാസ കേന്ദ്രത്തിൽ കടുവയുണ്ടന്നാണ് നിഗമനം. ഇതിനിടെ പ്രദേശത്ത് സംഘർഷമുണ്ടായി. വനപാലകരും നാട്ടുകാരും വാക്ക് തർക്കമുണ്ടാവുകയും സംഘർഷിത്തിലെത്തുകയും ചെയ്തു. 19 ദിവസത്തിനിടെ കുറുക്കന്മൂല, പാൽവെളിച്ചം, പയ്യമ്പള്ളി ഭാഗത്ത് നിന്ന് 18 വളർത്ത് മൃഗങ്ങളെയാണ് വന്യ ജീവി കൊന്നത്. നിസഹായരായ വനപാലകരും…

Read More

വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്;134 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 134 പേര്‍ രോഗമുക്തി നേടി. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26893 ആയി. 25270 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1362 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1223 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

രാജ്ഭവനിൽ വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബ; കേരളപ്പിറവി ദിനാഘോഷത്തിൽ വിവാദ ചിത്രം ഉപയോഗിച്ചു

രാജ്ഭവനിൽ വീണ്ടും വീണ്ടും ഭാരതാംബ. കേരളപ്പിറവി ദിനാഘോഷത്തിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചു. രാജ്ഭവനിൽ സംഘടിപ്പിച്ച ദിനാഘോഷത്തിലാണ് വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖർജി ദിനാചരണത്തിലും ചിത്രം ഒഴിവാക്കിയിരുന്നു. അടുത്തിടെ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും മുൻപിൽ വിളക്കു കൊളുത്തിയുമാണു തുടങ്ങാറുള്ളത്. സർക്കാർ പരിപാടികളിൽനിന്നു പ്രസ്തുത ചിത്രം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആദ്യം പറ്റില്ലെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. പിന്നീട് മുഖ്യമന്ത്രി പങ്കെടുക്കുന്ന…

Read More

വൈറല്‍ വീഡിയോ; കുട്ടിയെ ക്രൂരമായി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയിലെ പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാ(45)ണ് അറസ്റ്റിലായത്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പോലിസ് തേടിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയത്. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്‍കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ ആണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ആറ്റിങ്ങല്‍…

Read More

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പൂള്‍ എയില്‍ അര്‍ജന്റീനയെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പില്‍ രണ്ട് ജയത്തോടെയാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നത്.ഇന്ത്യയ്ക്കായി വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മല്‍സരം ജപ്പാനെതിരേയാണ്.

Read More

Airport Jobs in Dubai – UAE 2022

Jobs In Dubai Airport Here is the best chance to make you career in Dubai and find  Jobs In Dubai Airport with the help of this post so stick to this post and read carefully all information related to Jobs In Dubai Airport On the off chance that you are keen on Jobs In Dubai Airport…

Read More