പനമരത്ത് കോവിഡ് വ്യാപനം രൂക്ഷം: കണ്ടൻമെൻറ് സോണിൽ കടകളടച്ചു : ബീവറേജ്സ് ഔട്ട്ലെറ്റിൽ ആൾക്കൂട്ടം

കൽപ്പറ്റ: പനമരത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ട്യ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച ടൗണിൽ പച്ചക്കറികൾ ,മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സേവനം ഒഴികെയുള്ള കടകളെല്ലാം അടച്ചു . പോലീസും ആരോഗ്യവകുപ്പും നിർദേശിച്ചതിനെ തുടർന്നാണ് കടകൾ അടച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ രോഗവ്യാപനം രൂക്ഷമാണ്. പ്രതിരോധ നടപടികളുടെ ഭാഗമായാണ് കടകൾ അടപ്പിച്ചത്. എന്നാൽ ബിവറേജ് ഔട്ട്ലെറ്റ് തുറന്നു പ്രവർത്തിക്കുന്നതിനാൽ പരിസരത്ത് വൻ ആൾക്കൂട്ടമാണ്. മദ്യ വില്പന ശാല അടക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയെങ്കിലും ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേക നിർദ്ദേശം…

Read More

പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യ; ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർ

  ലക്നൗ∙ പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്തതിന്റെ പേരിൽ ഒരേ യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ. ഉത്തർ പ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലാണ് സംഭവം. സഹോദരിമാരായ സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് ഖടക്‌വംശി (18) എന്നിവരാണ് തങ്ങളുടെ ക്യാമറാമാനായ വികാസ് ഖടക്‌വംശി (20) വിവാഹം കഴിച്ചത്.   സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് മൂന്ന് യുവതികളും. ഇവരുടെ വിഡിയോകൾ പകർത്തിയിരുന്നത് വികാസാണ്. യുവതികളുടെ ഭർത്താവായി ഇടയ്ക്ക് ചില വിഡിയോകളിൽ വികാസ് അഭിനയിക്കുകയും…

Read More

എസ് ഐ ആര്‍ സമയപരിധി അപ്രായോഗികം; വേട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം എ ബേബി

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എസ്‌ഐആർ ഭരണഘടനാ തത്വങ്ങൾക്കെതിരാണ് വോട്ടർമാരെ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാകുന്നുവെന്നും സമയപരിധി അപ്രായോഗികമാണ് അതുകൊണ്ടുതന്നെ നടപടി ക്രമങ്ങൾ ബിഎൽഒമാർക്ക് സമ്മർദ്ദം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു. എസ്‌ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ല. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത്. എസ്ഐആർ ജനങ്ങൾക്ക് എതിരെയുള്ള യുദ്ധമാണെന്നും എം എ ബേബി വ്യക്തമാക്കി. അതേസമയം,…

Read More

ഇൻഡിഗോ പ്രതിസന്ധി; മറുപടികളിൽ പാർലമെൻററി സമിതിക്ക് അതൃപ്തി

വിമാന പ്രതിസന്ധിയിൽ, ഇൻഡിഗോയുടെ മറുപടികളിൽ പാർലമെൻററി സമിതിക്ക് അതൃപ്തി. പ്രതിസന്ധിക്ക് കാരണം സാങ്കേതിക തകരാറും പ്രതികൂല കാലാവസ്ഥയും എന്ന് ഇൻഡിഗോയുടെ വിശദീകരണം. ഇൻഡിഗോ സിഇഒ അടക്കമുളള ഉദ്യോഗസ്ഥരെ വീണ്ടും പാർലമെൻററി സമിതി വിളിച്ചുവരുത്തിയേക്കും. അതേസമയം ഇൻഡിഗോ വിമാനസർവീസ് പ്രതിസന്ധികാരണം ദുരിതത്തിലായ യാത്രക്കാർക്ക് കൂടുതൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് നൽകിയ പൊതുതാത്‌പര്യഹർജി സുപ്രീംകോടതി തള്ളി. യാത്രക്കാർക്ക് ടിക്കറ്റുനിരക്കിന്റെ നാലിരട്ടി തുക നഷ്ടപരിഹാരമായി നൽകാൻ കേന്ദ്രസർക്കാരിനും ഇൻഡിഗോയ്ക്കും നിർദേശംനൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സമാനവിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും അതിൽ കക്ഷിചേരാനും ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാർ…

Read More

തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആറ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ വ്യാഴാഴ്ച വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Read More

ഇന്ന് പുതുതായി 8 ഹോട്ട് സ്‌പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഇരുമ്പിലിയം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 3), മറക്കര (സബ് വാർഡ് 1, 11), വാളാഞ്ചേരി മുൻസിപ്പാലിറ്റി (സബ് വാർഡ് 27), ഇടുക്കി ജില്ലയിലെ ഇരട്ടയാർ (സബ് വാർഡ് 7), തൃശൂർ ജില്ലയിലെ പനച്ചേരി (19), കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ (സബ് വാർഡ് 4), കാസർഗോഡ് ജില്ലയിലെ മീഞ്ച (7), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (15, 17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 9 പ്രദേശങ്ങളെ ഹോട്ട്…

Read More

സംസ്ഥാനത്ത് ഇന്ന് 2653 പേർക്ക് കൊവിഡ്, 15 മരണം; 2039 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2653 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂർ 170, കാസർഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

കാഞ്ഞിരപ്പള്ളിയിൽ ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കൽ സുരേന്ദ്രൻപിള്ളയുടെ മകൻ അഭിലാഷ് എം.എസ്. (38) ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരം 5.10ന് കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷന്റെ സമീപത്തായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തു നിന്നു വരികയായിരുന്നു ഇരു വാഹനങ്ങളും. സൈഡിലേക്ക് ബൈക്ക് തിരിഞ്ഞപ്പോള്‍ പെട്ടെന്ന് ഓട്ടോറിക്ഷ ബ്രേക്ക് ചെയ്യുകയും ബൈക്കിന്റെ പിന്നില്‍ ഇടിച്ച് മലക്കം മറിയുകയായിരുന്നു. അഭിലാഷും ഭാര്യയും മക്കളും സഹോദരിയും ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തിൽ സഹോദരിയുടെ മകൾ നിവേദിയ (ഏഴ്) ക്കും പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെയാണ് അഭിലാഷ്…

Read More

തൃശ്ശൂരിൽ വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം

തൃശ്ശൂർ പാലപ്പിള്ളിയിൽ വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപത്തു വച്ചാണ് കാട്ടാനക്കൂട്ടം വഴിയാത്രക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഓടിച്ചത്. കാട്ടാനക്കൂട്ടം ജനങ്ങളെ ആക്രമിക്കാൻ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് ശ്രമിക്കുന്നതിനിടെയാണ് ആനക്കൂട്ടത്തിന്റെ പ്രകോപനം. വനംവകുപ്പ് ജീപ്പിനു നേരെയും കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. നിരവധിയാളുകൾക്ക് ആനയെ കണ്ട് ഓടുന്നതിനിടെ പരുക്കേറ്റു. കുറച്ചുനാളുകളായി പാലപ്പിള്ളി ഉൾപ്പെടുന്ന മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

Read More

സ്വർണക്കടത്ത്: സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ് കസ്റ്റഡിയിൽ 15 ദിവസം ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് സ്വപ്‌ന ഹർജിയിൽ വ്യക്തമാക്കുന്നത്. സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകിയാൽ ഇവർ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കേരളാ പോലീസിലും സ്വപ്നക്ക് സ്വാധീനമുണ്ട്. നേരത്തെ എൻഐഎ സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനമുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു എൻഐഎയുടെയും കസ്റ്റംസിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാകും ജാമ്യഹർജിയിൽ…

Read More