വെറ്റില മുറുക്കാൻ മാത്രം ഉള്ളതല്ല !!!

നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും.കൂടാതെ വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദനക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതച്ചു നീരെടുക്കുക. ഈ വെള്ളം ഒരു രാത്രി സൂക്ഷിച്ചു…

Read More

‘ആദ്യം രാഹുൽ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി മോദി നാടുവിട്ടു, ഫുട്ബോൾ സ്നേഹികൾ മോദിയോട് പൊറുക്കില്ല’; സന്ദീപ് വാര്യർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും തമ്മിലെ കൂടിക്കാഴ്ച ഇന്നലെ റദ്ദാക്കി. ന്യൂഡൽഹിയിൽ വച്ച് 21 മിനിറ്റ് നേരം ഇരുവരും തമ്മിൽ കാണാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, മെസ്സി തന്റെ ‘ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി മുംബൈയിൽ ആയിരിക്കേതന്നെ കൂടിക്കാഴ്ച റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. വിഷയത്തിൽ പ്രധനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. തന്നെ കാണുന്നതിനു മുന്നേ രാഹുൽ ഗാന്ധിയെ കണ്ടതിനു മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര…

Read More

ഇരട്ട വോട്ട്: കമ്മീഷൻ നൽകിയ വിവരങ്ങൾ തെറ്റ്; കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് ചെന്നിത്തല

ഇരട്ടവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,34,000 വ്യാജ വോട്ടുകളുണ്ടെന്നതിന്റെ തെളിവ് താൻ കോടതിയിൽ നൽകിയതാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് 38586 ഇരട്ട വോട്ടുകൾ മാത്രമാണെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. താൻ ഉന്നയിച്ച പരാതികളിൽ ഉറച്ച് നിൽക്കുന്നു. ഇരട്ടവോട്ട് സംബന്ധിച്ച് കൂടുതൽ തെളിവുകൾ നാളെ താൻ പുറത്തുവിടുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയെ പോലെയാണ് പിണറായി വിജയൻ കഴിഞ്ഞ അഞ്ച്…

Read More

ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി

ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഇറാനിലെ സെംനാനിൽ ആണ് ഭൂചലനമുണ്ടായത്. ആളപായമില്ലെന്ന് ഇറാൻ മാധ്യമങ്ങൾ. ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹവും ശക്തമാണ്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടോടെയാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സെംനാൻ, ടെഹ്‌റാൻ, അൽബോർസ് പ്രവിശ്യകളിലാണ് പ്രധാനമായും ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 9:19ന് സെംനാനിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ…

Read More

കേരളത്തിനും അഭിമാനിക്കാം: നാവിക സേനാ മേധാവിയായി ആർ ഹരികുമാർ ഇന്ന് ചുമതലയേൽക്കും

നാവിക സേന മേധാവിയായി വൈസ് അഡ്മിറൽ ആർ ഹരികുമാർ ഇന്ന് ചുമതലയേൽക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബീർ സിംഗിൽ നിന്ന് ഹരികുമാർ ചുമതലയേറ്റെടുക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹരികുമാർ. 2024 ഏപ്രിൽ മാസം വരെയാണ് അദ്ദേഹത്തിന്റെ കാലാവധി പശ്ചിമ നേവൽ കമാൻഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹമെത്തുന്നത്. 1983ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎൻഎസ് വിരാട്, ഐഎൻഎസ് റൺവീർ എന്നീ യുദ്ധക്കപ്പലുകളുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. പരം വിശിഷ്ഠ് സേവാ…

Read More

ശബരിമലയിൽ സുഖദർശനം വാഗ്ദാനം ചെയ്ത് പണം തട്ടി, ഭക്തർക്ക് നഷ്ടമായത് 10000 രൂപ; 2 ഡോളി തൊഴിലാളികൾ പിടിയിൽ

ശബരിമലയിൽ സുഖദർശനം വാഗ്ദാനം ചെയ്ത് പണം തട്ടി. ഡോളി തൊഴിലാളികളായ രണ്ടുപേർ പിടിയിൽ. ഇടുക്കി പീരുമേട് സ്വദേശികൾ കണ്ണൻ, ആർ രഘു എന്നിവരെ പമ്പ പൊലീസ് പിടികൂടി. കാസർഗോഡ് സ്വദേശികളായ ഭക്തരാണ് കബളിപ്പിക്കപ്പെട്ടത്. ഭക്തരിൽ നിന്ന് 10,000 രൂപ നഷ്ടമായി. വരിനിൽക്കാതെ ദർശനം സാധ്യമാക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇരുവരും പണം വാങ്ങിയത്. ഒക്ടോബർ മാസം 18 ന് ശബരിമലയിൽ തിരക്കുമൂലം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത് ഉച്ചക്ക് 12 മണിയോടുകൂടി മരക്കൂട്ടത്തു നിന്നും നടന്ന് വന്ന സംഘത്തെ ഡോളി…

Read More

ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദം: പാലാ ബിഷപിനെതിരെ വീണ്ടും മുഖ്യമന്ത്രി

  നാർകോട്ടിക് ജിഹാദ് പരാമർശം ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണ്. വസ്തുതാപരമായി കാര്യങ്ങൾ മനസ്സിലാക്കി വേണം പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ. ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദമാണ് നാർകോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നിർഭാഗ്യകരമാണ്. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന. പൊതുസമൂഹം ആ പ്രസ്താവനക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകർക്കാൻ ഏത് കേന്ദ്രത്തിൽ നിന്ന് ശ്രമമുണ്ടായാലും നമ്മുടെ നാട് അതിനെ ചെറുക്കും. നാടിനെ…

Read More

വയനാട് ചുരത്തിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗത തടസ്സം

  വയനാട് ചുരത്തിൽ വൻ ഗതാഗത തടസ്സം നേരിടുന്നു. ഇരുവാഗത്തേക്കും ഉള്ള വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ഒൻപതാം വളവിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്.ബത്തേരി വാഗത്തേക്കു വരുന്ന KSRTC ബസും ചരക്ക് ലോറിയും തമ്മിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല എന്നാണ് പ്രാഥമിക വിവരം. പോലീസും ഫയർഫോഴ്സും നാട്ടുകാരുകാരും ചേർന്ന് ക്രൈനിന്റെ സഹായത്താൽ അപകടത്തിൽപെട്ട വാഹനങ്ങൾ മാറ്റാനുള്ള ശ്രമത്തിലാണ്.

Read More

ഇനി കുതിക്കാം; ഒറ്റയടിക്ക് കൂടിയത് 4840 രൂപ, സ്വർണവിലയിൽ വർധന

സ്വർണ്ണത്തിന് വീണ്ടും വില കുതിച്ചു. പവന് 4840 രൂപ കൂടി, ഒരു പവന്റെ വില 1,17,720 രൂപയായി. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ ഇന്ന് വർധനവ് ഉണ്ടായത്. കഴിഞ്ഞമാസം 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്.ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറിയിരുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന…

Read More

തിരിച്ചടിച്ച് ഇറാൻ: അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം

അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന് മറുപടിയായാണ് ആക്രമണമെന്ന് ഇറാന്റെ അർദ്ധ സർക്കാർ വാർത്താ ഏജൻസി തസ്നിം. ആക്രമണത്തിൻ്റെ തോതോ എത്ര ഡ്രോണുകൾ ഉപയോഗിച്ചെന്നോ അതുണ്ടാക്കിയ ആഘാതമോ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ ഇല്ല. ആക്രമണം നടന്നതായി അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടൽക്കൊള്ളയെന്ന് ഇറാൻ സൈന്യം. കപ്പൽ ആക്രമണത്തിനെതിരെ ഉടനടി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. തൗസ്‌ക എന്ന ഇറാനിയൻ കപ്പലാണ് യു എസ് നേവിയുടെ കസ്റ്റഡിയിലെടുത്തത്. ചൈനയിൽ…

Read More