ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല; അർജുൻ ആയങ്കിയുമായി ബന്ധമില്ലെന്നും മുഹമ്മദ് ഷാഫി

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ന് ഹാജരാകുന്നില്ലെന്നും കസ്റ്റംസിന് മുന്നിൽ നാളെയെത്തുമെന്നും ഷാഫി പറഞ്ഞു. അർജുൻ ആയങ്കിയുടെ ഭാര്യ അമല, പ്രതികൾ ഉപയോഗിച്ച സിം കാർഡുകളുടെ ഉടമയായ സക്കീന എന്നിവരോടും ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂർ സ്വർണ്ണക്കത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് കണ്ടെത്തിയ അർജുൻ ആയങ്കിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ്…

Read More

പ്രളയത്തിൽ മുങ്ങി ജർമനിയും ബെൽജിയവും; മരണസംഖ്യ 180 കടന്നു

  ജർമനി, ബെൽജിയം അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 180 കടന്നു. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെയാണ് മേഖലകൾ വെള്ളത്തിനടിയിലായത്. ജർമനിയിലാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 150 പേർ ജർമനിയിൽ മരിച്ചു. ബെൽജിയത്തിൽ 30 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത കാലത്തൊന്നും അഭിമുഖീകരിക്കാത്ത വലിയ ദുരന്തമെന്നാണ് അധികൃതർ തന്നെ വിശേഷിപ്പിക്കുന്നത്. നദികളുടെ കരകളിൽ താമസിച്ചവരാണ് മരിച്ചവരിൽ ഏറെയും. പ്രതീക്ഷിക്കാതെയാണ് രാജ്യം പ്രളയത്തിൽ മുങ്ങിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഇത് സാരമായി…

Read More

നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ. ജയശങ്കർക്കെതിരെ കേസെടുത്തു

നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെയായിരുന്നു പരാതി എം ബി രാജേഷിനും ഭാര്യയുടെ സഹോദരൻ നിതിൻ കണിച്ചേരിക്കുമെതിരെയായിരുന്നു പരാമർശം. ചാനൽ ചർച്ചക്കിടെയാണ് ജയശങ്കർ അപകീർത്തികരമായ പരാമർശം നടത്തിയത്. നവംബർ 20ന് ജയശങ്കറോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Read More

കൊവിഡ് മൂന്നാം തരം​ഗം; കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത്…

ഇന്ത്യയിൽ കൊവിഡ് മൂന്നാം തരം​ഗം ഒക്ടോബറിൽ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വരും ദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രധാനമന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നത് മൂന്നാം തരംഗത്തിന്റെ ഭീതി വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നും എന്‍ഐഡിഎം ചൂണ്ടിക്കാട്ടുന്നു. ആശുപത്രികള്‍, ആംബുലന്‍സുകള്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ…

Read More

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തലസ്ഥാന നഗരിയില്‍ 12 വേദികളിലായാണ് കായിക മേള നടക്കുക. 39 ഇനങ്ങളില്‍ 9232 മത്സരങ്ങള്‍ നടക്കും. 25325 കായിക താരങ്ങള്‍ പങ്കെടുക്കും. 2000 ഭിന്നശേഷി കായിക താരങ്ങളും മേളയുടെ ഭാഗമാകും. സഞ്ജുവിന്റെ പ്രതികരണമുള്‍പ്പെടുന്ന വീഡിയോ വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചിട്ടുണ്ട്. ഒളിമ്പിക്‌സ്…

Read More

സൈനികര്‍ക്കായി വീട്ടില്‍ വിളക്ക് തെളിയിക്കൂ; മന്‍ കി ബാത്തില്‍ മോദി

ഡല്‍ഹി: ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തെ ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവങ്ങള്‍ ഈ വര്‍ഷം നടക്കുന്നുണ്ട്.അതിര്‍ത്തി സംരക്ഷിക്കുകയാണ് നമ്മുടെ സൈനികര്‍. ഈ വേളയിൽ നാം അവരെ ഓർക്കേണ്ടതുണ്ട്. ഇവരോടുള്ള ആദരസൂചകമായി ഈ ആഘോഷവേളകളില്‍ നാം വീടുകളിൽ വിളക്ക്…

Read More

‘പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?’ പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി

  പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എന്ന് ഹർജിക്കാരൻ വാദിച്ചു. വാക്കുപാലിച്ചതായി കണ്ടുകൂടെയെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക എന്ന് കോടതി ചോദിച്ചു. ഹർജി വിധി പറയാൻ മാറ്റി.     കർണാടകയിലും, തമിഴ്നാടിലും, പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കി എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീശാക്തികരണമാണ് ലക്ഷ്യമെന്നും സർക്കാർ പറഞ്ഞു. ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, തുച്ഛമായ…

Read More

” മാറിനിന്നേ…യോഗത്തിന് അച്ചടക്കം വേണ്ടേ?”; പുതുയുഗ യാത്ര വേദിയില്‍ തിക്കും തിരക്കും; നേതാക്കളോട് പിന്നോട്ട് മാറിനില്‍ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി വി ഡി സതീശന്‍

ഇടുക്കി അടിമാലിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ തിക്കും തിരക്കും. വേദിയില്‍ നേതാക്കളുടെ തിരക്ക് കാരണം പ്രതിപക്ഷ നേതാവിനെ കാണാനാകുന്നില്ലെന്ന് സദസ്സില്‍ നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു. ഇതോടെ നേതാക്കളോട് മാറി നില്‍ക്കാന്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടു. (vd satheesan direction to leaders about crowd in stage| puthuyuga yathra )താന്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ക്ക് വ്യക്തമായി കാണാനും കേള്‍ക്കാനും വേണ്ടി നേതാക്കളോട് വഴിമറഞ്ഞ് നില്‍ക്കരുതെന്നും പ്രവര്‍ത്തകര്‍ സദസ്സില്‍…

Read More

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

  കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി.കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃത‍ര്‍ അറിയിച്ചു.     നിലവിൽ‌ നാലാമത്തെ ട്രാക്കിലൂടെ മാത്രമായിരിക്കും ട്രെയിൻ ഗതാഗതം. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശദാബ്‌ദി എക്സ്പ്രസ് കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. കോഴിക്കോട് – ബെംഗളൂരൂ യശ്വന്ത്പുര…

Read More

വയനാട് മണ്ണിടിച്ചില്‍: ‘കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം’; പിണറായി വിജയന്‍

  തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സര്‍ക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.   ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും…

Read More