പഹൽഗാം ഭീകരാക്രമണം; NIA ഇന്ന് കുറ്റപത്രം സമർപ്പിക്കും

പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജമ്മു പ്രത്യേക എൻഐഎ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിക്കുക. ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്. ജൂണിൽ മൂന്ന് പാകിസ്താൻ ഭീകരർക്ക് അഭയം നൽകിയതിന് രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തറും പഹൽഗാമിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തറും എന്നിവരാണ് അറസ്റ്റിലായത്. ഭീകരർക്ക് ഭക്ഷണം,…

Read More

തീയറ്ററുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ഉടമകൾ ഹൈക്കോടതിയിൽ

കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ച തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഇവർ ഹർജി നൽകിയത്. കൂടാതെ തിരുവനന്തപുരം ജില്ലയിൽ തീയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും തീയറ്റർ ഉടമകൾ ഉന്നയിക്കുന്നു മാളുകൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തീയറ്ററുകൾ അടച്ചിടാൻ നിർദേശിക്കുന്നത് വിവേചനപരമാണെന്ന് ഹർജിക്കാർ പറയുന്നു. 50 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഇന്നലെ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോൾ…

Read More

അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു

കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. അഴീക്കല്‍ തുറമുഖത്തു നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് തീപിടിത്തമുണ്ടായത്. ഒമ്പത് മത്സ്യത്തൊഴിലാളികളാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി. ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

തിരുവനന്തപുരത്തും വോട്ടർ പട്ടിക ക്രമക്കേട്; പരാതി നൽകി കുമ്മനം രാജശേഖരൻ

കേരളത്തിലെ വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച് പരാതി നൽകിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്തും വ്യാപകമായ ക്രമക്കേടുണ്ട്. ശാസ്ത്രീയ പരിശോധനയിൽ ഒരേ വോട്ടർ ഐഡിയിൽ തന്നെ പല പേര് ഉള്ളതായി കണ്ടെത്തി. എണ്ണം തിട്ടപ്പെടുത്തി പെൻഡ്രൈവ് അടക്കമാണ് പരാതി കൊടുത്തതെന്നും കുമ്മനംരാജശേഖരൻ പറഞ്ഞു. ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം. പാകപ്പിഴകൾ ഇല്ലാത്ത വോട്ടർ ലിസ്റ്റ് വേണം. വാർഡ് വിഭജനത്തിന് ശേഷം വോട്ടർമാരുടെ എണ്ണം വർധിച്ചുവെന്നും ഇതിലും അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ വയനാട്ടിൽ വ്യാജ…

Read More

കുടുംബ വഴക്ക്; ഛത്തീസ്ഗഡിൽ ഭാര്യയെ തലയറുത്ത് കൊന്ന് ഭർത്താവ്

ഛത്തീസ്ഗഡിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ തലയറുത്ത് ഭർത്താവ്. 48 കാരനായ സാലിക് റാം യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടി മാറ്റിയ തലയും പ്രദർശിപ്പിച്ച് പ്രതി പൊതുനിരത്തിലൂടെ സഞ്ചരിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലുള്ള ബുണ്ടേലി ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ക്രൂര കൃത്യം നടന്നത്. പരപുരുഷ ബന്ധം ആരോപിച്ചാണ് പ്രതിയും ഭാര്യയും തമ്മിൽ വഴക്കിട്ടത്. തർക്കം നടക്കുമ്പോൾ ഇരുവരും മദ്യപിച്ചിരുന്നു. നാല് മക്കളുടെ മുന്നിൽ വെച്ച് സാലിക് റാം യാദവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു ….

Read More

ഇന്നത്തെ കോടി കാത്തിരിക്കുന്നതാരെ? സമൃദ്ധി ലോട്ടറി ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറി ഒന്നാം സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. ഒന്നും രണ്ടും മൂന്നും സമ്മാനം ഒന്ന് വീതവും നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 പേര്‍ക്കുമായും ലഭിക്കും. (kerala lottery samrudhi lottery result today).ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/,…

Read More

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70),…

Read More

ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല; കേരളത്തിൽ നേറ്റിവിറ്റി കാർഡ് നടപ്പിൽ വരും; മുഖ്യമന്ത്രി

കേരളത്തിൽ നേറ്റിവിറ്റി കാർഡ് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം അവസാനിച്ച നിയമസഭാ സമ്മേളനത്തിലാണ് നേറ്റിവിറ്റി കാർഡ് ബിൽ 2026 പാസ്സാക്കിയത്. ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും അത് കേരളം നൽകുന്ന ഉറപ്പാണെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽപങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ എന്നും അദ്ദേഹം പറഞ്ഞു. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ…

Read More

ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്, ഷൂ എറിഞ്ഞത് BJP മണ്ഡലം പ്രസിഡന്റ്

SIT കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്. ബിജെപി പ്രവർത്തകരാണ് ഉണ്ണികൃഷ്ണൻ നേരെ ചെരിപ്പറിഞ്ഞത്. ബിജെപി ആയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കർ ആണ് ചെരിപ്പെറിഞ്ഞത്. നിലവിൽ പോറ്റിയെ പത്തനംതിട്ട ഹെഡ്ക്വാർട്ടർ ക്യാംപിൽ എത്തിച്ചു. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലാകും ചോദ്യം ചെയ്യലിന് സാധ്യത. ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. അറസ്റ്റിനു ശേഷമുള്ള ആദ്യ പ്രതികരണമാണിത്. തന്നെ കുടുക്കിയവർ നിയമത്തിനു മുന്നിൽ വരും. അന്വേഷണം നടത്തുന്നവർ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിൽ…

Read More