Headlines

6000 രൂപ കൈക്കൂലി; ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ

തലശ്ശേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ ലൈസൻസിനായി ഓൺലൈനായി നൽകിയ അപേക്ഷയിൽ ഫയൽ വേഗത്തിൽ നീക്കാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു വിജിലൻസ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പണം കൈമാറുകയായിരുന്നു….

Read More

ദുബൈയില്‍ പ്രവാസി വനിത ബാത്ത്‌റൂമില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

ദുബൈ: പ്രവാസി വനിത 17 മണിക്കൂര്‍ ബാത്ത്‌റൂമില്‍ കുടുങ്ങി. പാക്കിസ്ഥാനി പ്രവാസിയായ 33കാരി എമ്മ കൈസറിനാണ് ഈ ദുരനുഭവം. ദേരയിലെ ഒറ്റമുറി അപാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിക്കുന്നവരാണ് ഇവര്‍. മൊബൈല്‍ ഫോണ്‍ എടുക്കാത്തതിനാല്‍ ആരെയും വിളിക്കാന്‍ സാധിക്കാതെ തണുത്ത് വിറച്ചാണ് ഇവര്‍ ബാത്ത്‌റൂമില്‍ ഇത്രനേരം പേടിയോടെ കഴിഞ്ഞത്. ആരെങ്കിലും തന്നെത്തേടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. സമയമെന്തെന്നോ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ അറിയാതെ തറയില്‍ ഇരിക്കേണ്ടിവന്നു. രാത്രി 7.15നാണ് ബാത്ത്‌റൂമില്‍ കയറി പതുക്കെ വാതിലടച്ചത്. എന്നാല്‍ ആവശ്യം നിര്‍വ്വഹിച്ച്…

Read More

‘യുക്രെയ്നിലെ കുട്ടികൾ ഇരുട്ടിലാണ്, അവരുടെ ചിരി തിരിച്ചു കൊണ്ടുവരാൻ താങ്കൾക്ക് സാധിക്കും’; പുടിന് കത്തയച്ച് മെലാനിയ ട്രംപ്

യുക്രെയ്നിലെ കുട്ടികളുടെ നിഷ്കളങ്കത ഓർമ്മിപ്പിച്ച് വ്ലാദിമിർ പുടിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ, മെലാനിയ ട്രംപിന്റെ കത്ത്. ഏത് രാജ്യത്താണെങ്കിലും കുട്ടികൾ ഒരുപോലെയാണ് സ്വപ്നം കാണുന്നത്. എന്നാൽ യുക്രെയ്നിലെ കുട്ടികൾ ഇന്ന് ഇരുട്ടിലാണ്. സന്തോഷത്തോടെയുള്ള അവരുടെ ചിരി തിരിച്ചു കൊണ്ടുവരാൻ താങ്കൾക്ക് സാധിക്കും എന്ന് കത്തിൽ മെലാനിയ ചൂണ്ടിക്കാട്ടുന്നു. യുക്രെയ്‌നിന്റെ പേര് പറയാതെയാണ് മെലാനിയ ട്രംപിന്റെ കത്ത്. യുദ്ധം കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം ചൂണ്ടികാണിച്ചുകൊണ്ടാണ് കത്ത്. “കുട്ടികളുടെ നിഷ്കളങ്കത സംരക്ഷിക്കുന്നതിലൂടെ, റഷ്യയെ മാത്രം സേവിക്കുന്നതിനേക്കാൾ കൂടുതൽ…

Read More

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്‍ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു

  തെലുങ്ക് സൂപ്പര്‍ താരം നടൻ ചിരഞ്‍ജീവിക്കും കൊവിഡ് സ്ഥിരികീരിച്ചു. ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് ചിരഞ്‍ജീവി അറിയിച്ചു. വൈകാതെ തിരിച്ചെത്താൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചിരഞ്‍ജീവി പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലുണ്ടായ എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ചിരഞ്‍ജീവി അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ‘ആചാര്യ’ എന്ന ചിത്രമാണ് ചിരഞ്‍ജീവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാം ചരണും…

Read More