Headlines

പെഗാസസ് വിവാദത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് മമത; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നേരിൽ കാണുന്ന കീഴ് വഴക്ക പ്രകാരമായിരുന്നു കൂടിക്കാഴ്ച. പെഗാസസ് വിവാദത്തിലും കൊവിഡ് പ്രതിരോധത്തിൽ ബംഗാളിനെ കേന്ദ്രം അവഗണിച്ചതിലും മമതാ ബാനർജി നേരിട്ട് പ്രതിഷേധം അറിയിച്ചു. പെഗാസസ് വിവാദത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് മമതാ ബാനർജി ആവശ്യപ്പെട്ടു. ബംഗാളിന് കൂടുതൽ ഡോസ് വാക്‌സിൻ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്ക് ശേഷം മമതാ ബാനർജി പ്രതികരിച്ചു.

Read More

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികർക്ക് സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ആദരം നൽകും

സ്വാതന്ത്ര്യ ദിനത്തിൽ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികർക്ക് പ്രത്യേക ആദരം. 3 സേനവിഭാഗങ്ങളിൽ നിന്നുമുള്ള സൈനികർക്ക് ധീരതക്കുള്ള പുരസ്‌കാരം നൽകും. ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് ധീരത മെഡലുകൾ നൽകുമെന്ന് വ്യാഴാഴ്ച വൃത്തങ്ങൾ അറിയിച്ചു. നാല് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ഉദ്യോഗസ്ഥർക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന വിശിഷ്ട സേവന സർവോത്തം യുദ്ധ് സേവാ മെഡൽ നൽകുമെന്ന് വ്യാഴാഴ്ച വൃത്തങ്ങൾ അറിയിച്ചു. കാർഗിൽ യുദ്ധത്തിന് ശേഷമാണ് സർവോത്തം യുദ്ധ സേവാ മെഡൽ അവസാനമായി വ്യോമസേനയ്ക്ക് വിതരണം ചെയ്തത്. ഏറ്റവും…

Read More

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി തുടരുന്നത് കാണാന്‍ ആഗ്രഹിക്കുന്നു- സുനില്‍ ഗവാസ്കര്‍

സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായി തുടരുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ ഇന്ത്യൻ നായകന്‍ സുനിൽ ഗവാസ്കർ. 2023 ലോകകപ്പ് അവസാനിക്കുന്നതുവരെ ഗാംഗുലി പ്രസിഡന്റായി തുടരാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ഗവാസ്‌കർ പറഞ്ഞു. പണ്ട് നായകനായിരുന്ന കാലത്ത് സൗരവ് ഇന്ത്യൻ ടീമിനെ ഉയർത്തി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം പുനസ്ഥാപിച്ചതുപോലെ, ഗാംഗുലിയും സംഘവും ബിസിസിഐ ഭരണകൂടവുമായി ചേർന്ന് ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കുമെന്ന് ഗാവസ്‌കർ പറഞ്ഞു. തങ്ങളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സൌരവ് ഗാംഗുലി, ജയ്…

Read More

പുതുവഴിയില്‍ മാതൃക; ബാണാസുരസാഗറില്‍ സൗരവിപ്ലവം

ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് ഈ സൗരോര്‍ജ വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോര്‍ജ്ജ നിലയം കൂടി ഇവിടെ സജ്ജീകരിച്ചു. 500 കിലോ വാട്ട്സ് ശേഷിയുള്ള ഫ്ളോട്ടിങ്ങ് സൗരോര്‍ജ്ജ നിലയത്തില്‍ നിന്നും 1072768.1 കിലോ വാട്ട്സ് വൈദ്യുതിയാണ് 2020 ഡിസംബര്‍ വരെ ഉത്പാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് ഫ്ളോട്ടിങ്ങ് സ്റ്റേഷന്‍ കമ്മീഷന്‍…

Read More

പതിനഞ്ചാം കേരള നിയമസഭ ബജറ്റ് സമ്മേളനം ജനുവരി 20 മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ ആരംഭിക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിൻെറ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമായിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുക. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള കാര്യങ്ങൾ സഭാസമ്മേളനത്തിൽ ചർച്ചയാകും. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള നിയമസഭാ സമ്മേളനത്തിനാണ് ഇനി കളമൊരുങ്ങുന്നത്. Logo live TV Advertisement Headlines Kerala News…

Read More

സ്കൂൾ, കോളേജ് വിദ്യാർഥികൾ പ്രസവിച്ചാൽ സാമ്പത്തിക സഹായം, ജനസംഖ്യ വർധിപ്പിക്കാൻ നടപടിയുമായി

മോസ്കോ: ജനനനിരക്കിൽ കുറയുന്നതിനെ തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും കുട്ടികളെ വളർത്താനും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. നിലവിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിർന്ന സ്കൂൾ പെൺകുട്ടികൾക്ക് 100,000 റുബിളിലധികം (ഏകദേശം 90,000 രൂപ) സാമ്പത്തിക സഹായം നൽകും. റഷ്യയിലെ ജനസംഖ്യാ ഇടിവ് മറികടക്കാൻ ലക്ഷ്യമിട്ട് 2025 മാർച്ചിൽ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി. രാജ്യത്തെ പത്ത് മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്….

Read More

Br.C.A.T. INTERNATIONAL CO. – SAUDI

Br.C.A.T. INTERNATIONAL CO. – SAUDI JOIN OUR WHATSAPP JOB GROUP*  DIRECT CLIENT INTERVIEW ON 9TH & 10TH (SATURDAY & SUNDAY) APRIL 2022 AT OUR OFFICE   HSE OFFICER (5 years exp)   HSE SUPERVISOR (7 years exp)   RIGGER 1 (5 years exp)   RIGGER 2 & 3 (3 years exp) JOIN OUR WHATSAPP JOB…

Read More

വയനാട് പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ബോബി ചെമ്മണ്ണൂർ ദാനമായി നൽകിയ ഭൂമിയിൽ 24 വീടുകൾ നിർമിക്കും

കൽപ്പറ്റ : പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ബോബി ചെമ്മണ്ണൂർ ദാനമായി നൽകിയ ഭൂമിയിൽ 24 വീടുകൾ നിർമിക്കുമെന്ന് കൽപ്പറ്റ എം എൽ. എ സി .കെ ശശീന്ദ്രൻ .ബോബി ചെമ്മണ്ണൂരി നോടൊപ്പം ഭൂമി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എൽ.എ. .. കൽപ്പറ്റ നഗര പരിധിയിലെ ആറ് കോടി രൂപ വിലമതിക്കുന്ന ഒരേക്കർ ഭൂമി ഭൂമി ജില്ലാ ഭരണകൂടത്തിന് നേരത്തെ കൈമാറിയിരുന്നു. ഈ ഭൂമിയിൽ ജില്ലാ നിർമിതി കേന്ദ്രമാണ് വീടുകൾ നിർമ്മിക്കുന്നത്.സംസ്ഥാന സർക്കാരിനു കീഴിലെ ഹൈ…

Read More

സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യും; നിർണായക നീക്കവുമായി കസ്റ്റംസ്

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നു. സർക്കാരിൽ തന്നെ സ്വാധീനമുള്ള ഉന്നത നേതാവാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ. സ്വപ്‌നയുടെ ഇടപാടുകളെ കുറിച്ച് ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നു എന്നാണ് സൂചന സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തനിക്ക് ഇയാൾ പലപ്പോഴും സഹായം നൽകിയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. പല ഇടപാടുകളിലും സ്വപ്നയെ ഇടനിലക്കാരാക്കിയതും രാഷ്ട്രീയ നേതാവിന്റെ നിർദേശപ്രകാരമാണ്. ഇവർ രണ്ട് പേരും പല സ്ഥലങ്ങളിലും വെച്ച്…

Read More