Headlines

ആഗോളതലത്തിൽ നേട്ടം;മൊബൈൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ

മൊബൈൽ ഉത്പാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രോണിക്ക് ഉത്പാദന കേന്ദ്രമാക്കി രാജ്യത്തിനെ മാറ്റുന്നതിൽ ഇതൊരു നിർണായക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. (India has become the second largest mobile phone manufacturer in the world)2014 -2015 സാമ്പത്തിക വർഷത്തിൽ വെറും രണ്ട് മൊബൈൽ നിർമാണ യൂണിറ്റുകൾ ആയിരുന്നു രാജ്യത്ത്…

Read More

സംസ്ഥാനത്ത് 20 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി…

Read More

പ്രഭാത വാർത്തകൾ

  🔳ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുന്നതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 🔳ഒമിക്രോണ്‍ ആശങ്ക ശക്തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ ബൂസ്റ്റര്‍…

Read More

വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് മദ്യപൻ ചവിട്ടി തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടേഴ്സ് സംഘം ശ്രീക്കുട്ടിയെ പരിശോധിക്കും. റിമാൻഡിൽ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. കേരള എക്സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെൺകുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. വീഴ്ചയുടെ ആഘാതത്തിൽ പെൺകുട്ടിയുടെ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്. പെൺകുട്ടി അപകടനില തരണം ചെയ്തെന്ന് നിലവിൽ പറയാൻ ആകില്ലെന്നാണ് ഡോക്ടർമാർ…

Read More

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി; ഒമ്പത് ഷട്ടറുകളും തുറന്നു

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് അനുവദിനീയ സംഭരണശേഷിയായ 142 അടിയിലേക്ക് ഉയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളും ഉയര്‍ത്തി. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്. ഇന്നലെ രാത്രിയില്‍ 141.9 അടിയായിരുന്നു ജലനിരപ്പ്. ഇ്‌ന് രാവിലെയോടെ 142 അടിയിലേക്ക് എത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്.

Read More

ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരു ലക്ഷം മുടക്കിയാല്‍ ഒരു കോടി കിട്ടുമെന്ന് വാഗ്ദാനം; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

ഇറിഡിയം വിറ്റ് വന്‍ ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 20 ലക്ഷം കവര്‍ന്നതായി പരാതി. ഒരു ലക്ഷം മുടക്കിയാല്‍ ഒരു കോടിയായിരുന്നു വാഗ്ദാനം. തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി ജിനു മാത്യുവിനെതിരെ പോലീസ് എടുത്ത കേസില്‍ അനാസ്ഥയെന്നും ആരോപണം. നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വീട്ടമ്മ ത്രേസ്യ ട്വന്റിഫോറിനോട് പറഞ്ഞു. (kochi woman lost 20 lakhs in eridium scam) ഇറിഡിയം വിദേശത്ത് വിറ്റ് കോടികള്‍ സമ്പാദിച്ച് അതില്‍ നിന്നുള്ള വിഹിതം നല്‍കുമെന്ന് വാഗ്ദാനം…

Read More

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിദഗ്ധ സമിതി റിപ്പോർട്ട്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് റിപ്പോർട്ട്. ആർ ബി ഐ ഡെപ്യൂട്ടി ഗവർണർ അടങ്ങിയ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ. രണ്ടാം പാദത്തിൽ സമ്പദ് രംഗം 8.6 ശതമാനം ചുരുങ്ങിയെന്നാണ് വിലയിരുത്തൽ തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടിവർധനവുണ്ടായെന്നും സമിതി വിലയിരുത്തുന്നു.

Read More

അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം തുടങ്ങി;പ്രവേശനം പാസ്സ് മൂലം

സാമൂഹ്യ അകലം പാലിക്കാത്തതിനെ തുടർന്ന് അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം തുടങ്ങി. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രവർത്തനം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മാർക്കറ്റ് ആരംഭിച്ചത്. പുലർച്ചെ രണ്ട് മുതൽ 6 മണി വരെ മൊത്തക്കച്ചവടക്കാർക്ക് മാത്രമാണ് പ്രവേശനം. അരമണിക്കൂർ വീതം മുൻകൂട്ടി നിശ്ചയിച്ച പാസ്സ് മുഖേനയാണ് മാർക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ആറ് മണി മുതൽ ഒൻപതുവരെയാണ് ചില്ലറകച്ചവടത്തിനുള്ള സമയം. തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ശേഷം ഒരേ സമയത്തു 50 പേരെ മാത്രമാണ് മാർക്കറ്റിനുള്ളിലേക്ക്…

Read More

സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തിൽപ്പെട്ടു; 36 പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വെച്ച് ഇന്ന് പുലർച്ചെ 2 .45 അപകടത്തിൽപ്പെട്ടത്. 46 വിദ്യാർഥികളും, 4 അധ്യാപകരും ആണ് ബസിൽ ഉണ്ടായിരുന്നത്. 36 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 6 പേർക്ക് സാരമായ പരുക്കാണുള്ളത്. കൊടൈക്കനാലിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ജില്ലാ അതിർത്തിയായ നെല്ലാപ്പാറ ചൂരപ്പേട്ട…

Read More

ആശീര്‍ നന്ദയുടെ ആത്മഹത്യ: സെന്റ് ഡൊമിനിക് സ്‌കൂളിന്റെ വാദം പൊളിയുന്നു; മാര്‍ക്ക് കുറഞ്ഞാല്‍ ക്ലാസ് മാറാമെന്ന് കുട്ടികളില്‍ നിന്ന് എഴുതി വാങ്ങിയിരുന്നതിന് തെളിവ്

പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികളെ കൊണ്ട് മാര്‍ക്ക് കുറഞ്ഞാല്‍ താഴെയുള്ള ക്ലാസ്സില്‍ പോയിരിക്കാം എന്ന് എഴുതി വാങ്ങാറില്ല എന്ന മാനേജ്‌മെന്റ് വാദം പൊളിഞ്ഞു. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയെ കൊണ്ട് സ്‌കൂള്‍ മാനേജ്‌മെന്റ് സ്വന്തം കൈപ്പടയില്‍ എഴുതി വാങ്ങിച്ച കുറിപ്പ് ലഭിച്ചു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഒമ്പതാം ക്ലാസില്‍ നിന്ന് എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പോയി പഠിക്കാം എന്ന് ആശീര്‍ നന്ദയുടെ ക്ലാസിലെ മറ്റൊരു കുട്ടി…

Read More