Headlines

വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവം; ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഉടന്‍ നടക്കും

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുന്നേ നടന്ന ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ മറന്നു വെച്ച കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടന്‍ നടക്കും. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. രാത്രിയോടെ ആശുപത്രിയിലെത്തിച്ച ഉഷ ജോസഫിനെ വിദഗ്ദ ഡോക്ടേഴ്‌സിന്റെ സംഘം പരിശോധിച്ചു. (Scissors found in woman’s abdomen)വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്സ്…

Read More

മൊഫിയയുടെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

  ആലുവയിൽ നി‍യമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. മൊഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരുടെ ഹർജിയാണ് തള്ളിയത്. മോഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ സുഹൈലിന്‍റെ മൊബൈൽ ഫോൺ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാർത്ഥിനി മൊഫിയാ പർവ്വീണിന്റെ ആത്മഹത്യ…

Read More

തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും; പൊതുജനങ്ങൾക്ക് പ്രവേശനമില്ല

  തൃശ്ശൂർ പൂരം ഇത്തവണ ചടങ്ങുകൾ മാത്രമായി നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. പൊതുജനങ്ങൾക്ക് പൂരത്തിന് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു മാനദണ്ഡങ്ങളോടെ പൂരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് മാറ്റുകയായിരുന്നു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനമായി ഉയർന്നിരുന്നു. പൂരം ആഘോഷമാക്കി തന്നെ നടത്തണമെന്ന ആദ്യ നിലപാടിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അയവ് വരുത്തിയിരുന്നു. കർശന നിയന്ത്രണങ്ങൾ വേണമെന്ന് പോലീസും നിലപാട്…

Read More

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ; കൊട്ടിക്കലാശം നാളെ

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് മുന്നണികൾ. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം നടക്കുക. ന​ഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് യുഡിഎഫ് – എൽ ഡി എഫ് സ്ഥാനാർഥികൾ മണ്ഡലത്തിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കും. പി വി അൻവറും അവസാന ലാപ്പിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്….

Read More

നീയല്ലാതെ മറ്റാരും എനിക്കില്ല; ആ കുഞ്ഞിനെ വീണ്ടെടുത്തത് അമ്മയുടെ ചേതനയറ്റ കരങ്ങളില്‍ നിന്ന്

അമ്മയുടെ ചേതനയറ്റ കൈകൾക്കുള്ളിൽ നിന്ന് ശനിയാഴ്ച പുലർച്ചെ പുറത്തെടുക്കുമ്പോൾ ഒമറിന്റെ കുഞ്ഞുകാലിൽ മുന്നിടത്ത് പൊട്ടലുകളുണ്ടായിരുന്നു. കാലിൽ പ്ലാസ്റ്ററിട്ട് ഗാസയിലെ ഒരാശുപത്രിയിൽ ചികിത്സയിലാണ് ആ കുഞ്ഞ്. റോക്കറ്റാക്രമണത്തിൽ തന്റെ അമ്മയും നാല് സഹോദരങ്ങളും മരിച്ചു പോയെന്ന് തിരിച്ചറിയാൻ അഞ്ച് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന് കഴിയില്ല. പക്ഷെ ആ നഷ്ടത്തിന്റെ വിതുമ്പൽ അടക്കിപ്പിടിച്ച് കിടക്കയുടെ അറ്റത്ത് അവന്റെ അച്ഛനിരിക്കുന്നുണ്ട്. ഈ കുഞ്ഞല്ലാതെ മറ്റാരും ഈ ലോകത്ത് തനിക്കിനി അവശേഷിക്കുന്നില്ല മുഹമ്മദ് അൽ ഹദീദി എന്ന മുപ്പത്തിയേഴുകാരൻ പുലമ്പുന്നു….

Read More

ഇറ്റാലിയന്‍ കടല്‍ക്കൊല കേസ്; ബോട്ടുടമയുടെ നഷ്ടപരിഹാരം തടഞ്ഞ് സുപ്രീംകോടതി

കടൽക്കൊല കേസിൽ ബോട്ടുടമയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് താത്ക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ രണ്ടംഗ ബഞ്ചിന്റെ നടപടി. ഇറ്റാലിയൻ നാവികരുടെ വെടിവെപ്പിന് ഇരയായ സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വിഷയത്തിൽ നിലപാട് അറിയിക്കാനാവശ്യപ്പെട്ട് ബോട്ടുടമക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിനോടും കോടതി നിലപാട് ആരാഞ്ഞിട്ടുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് ഹരജി…

Read More

വയനാട്ടിൽ കരടിയുടെ ആക്രമണം; തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് പരുക്ക്

തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തോൽപ്പെട്ടിവന്യജീവി സങ്കേതത്തിലെ ദാസൻഘട്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്ത് വെച്ചാണ് കുമാരനെ കരടി ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദാസൻ ഘട്ട ഫോറസ്റ്റ് സെക്ഷനിലെ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വലതു കാലിൽ പരുക്കേറ്റ കുമാരനെ വയനാട് മെഡിക്കൽ കോളജ്…

Read More

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ. പാട്ട് ഉൾപ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് റിപ്പോർട്ട് നൽകാനാണ് വിസി ഡോ പി രവീന്ദ്രന് ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശം. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാഗിന്റെ പരാതിയിലാണ് നടപടി. വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണം എന്നായിരുന്നു ആവശ്യം. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് ഭൂമി ഞാൻ വീഴുന്നിടം എന്ന വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരുന്നത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ…

Read More

ഞായർ വെടിക്കെട്ടുമായി ഡിവില്ലിയേഴ്‌സും മാക്‌സ്വെല്ലും; ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ

  ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുത്തു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചതെങ്കിലും പിന്നീട് മാക്‌സ് വെല്ലും, അവസാന ഓവറുകളിൽ ഡിവില്ലിയേഴ്‌സും നടത്തിയ വെടിക്കെട്ടാണ് ബാംഗ്ലൂരിനെ തുണച്ചത്. സ്‌കോർ 9ൽ എത്തുമ്പോഴേക്കും വിരാട് കോഹ്ലിയെയും രജത് പാടിദാറിനെയും ബാംഗ്ലൂരിന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ദേവ്ദത്ത് പടിക്കലും മാക്‌സ് വെല്ലും ചേർന്ന് സ്‌കോർ ഉയർത്തി. 25 റൺസെടുത്ത ദേവ്ദത്ത് പുറത്തായതിന്…

Read More