Headlines

സർ,മാഡം വിളി ഒഴിവാക്കി വയനാട് നെന്മേനി ഗ്രാമപഞ്ചായത്തും

  സുൽത്താൻ ബത്തേരി: മാത്തൂർ മാതൃകയിൽ സർ, മാഡം വിളി ഒഴിവാക്കി വയനാട്ടിലെ നെന്മേനി ഗ്രാമപഞ്ചായത്തും.കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗത്തിലാണ് ഐക്യകണ്ഠേനയുള്ള തീരുമാനമുണ്ടായത്.സർക്കാർ സേവനങ്ങൾക്ക് സമീപിക്കുന്നവർ അപേക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു എന്നതിനു പകരം അവകാശപ്പെടുന്നു, താത്പര്യപ്പെടുന്നു എന്ന വാക്കുകൾ ഉപയോഗിച്ചാൽ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളായ സർ മാഡം വിളികൾ ഒഴിവാക്കാൻ പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.ഇതിനെ തുടർന്ന് യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെല്ലാം ഇതേ…

Read More

സ്വാമി അക്ഷയാമൃതാന്ദപുരി സമാധിയായി

  മാതാ അമൃതാനന്ദമയി ദേവിയുടെ അരുമ ശിഷ്യനും മാനന്തവാടി മഠത്തിന്റെ അധ്യക്ഷനുമായ സ്വാമി അക്ഷയാമൃതാന്ദപുരി (65) വിടവാങ്ങി. വയനാട് ജില്ലയുടെ സാമൂഹിക – സാംസ്‌കാരിക മേഘലകളിൽ നിറ സാന്നിധ്യമായിരുന്നു സ്വാമിജി . കോഴിക്കോട് സ്വദേശിയായ സ്വാമിജി, നിയമ പഠനത്തിന്റെ അവസാന ഘട്ടത്തിലാണ് അമ്മയെ കാണുന്നതും ആശ്രമത്തിൽ അന്തേവാസിയായി ചേരുന്നതും. പിന്നീട് അമ്മയിൽ നിന്നും ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചതിലൂടെ ഗിരീഷ് കുമാർ എന്ന പൂർവാശ്രമ പേര് മാറ്റി അക്ഷയാമൃത ചൈതന്യ എന്ന പേര് സ്വീകരിക്കുകയിരുന്നു. 1994ൽ അമ്മയുടെ നിർദേശമനുസരിച്ച്…

Read More

ദത്ത് വിവാദം; നിയമനടപടികൾ തുടരട്ടെ: പരസ്യ പ്രതികരണത്തിനില്ലെന്ന് ഷിജു ഖാൻ

തിരുവനന്തപുരം ദത്ത് കേസിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ. ഔദ്യോഗിക നിയമ നടപടികൾ തുടരുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ല. കേസിലെ നടപടി ക്രമങ്ങള്‍ തുടരട്ടെയെന്നും ഷിജുഖാൻ പറഞ്ഞു. ഷിജു ഖാനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ചത്. ഷിജുഖാന്റെ ഭാഗത്തുനിന്ന് നിയമപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ ആരെങ്കിലും സമരം ചെയ്യുന്നു എന്ന് കരുതി നടപടി എടുക്കാനാവില്ല. ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും…

Read More

24 മണിക്കൂറിനിടെ 2.59 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4209 പേർ മരിച്ചു

  വലിയ ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,60,31,991 ആയി 4209 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 3,57,295 പേർ രോഗമുക്തരായി. ഇതിനോടകം 2,27,12,735 പേർ രോഗമുക്തരായി. 2,91,331 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. നലവിൽ 30,27,925 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 19,18,79,503 പേർക്ക് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

വയനാട് മാനന്തവാടി ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു

മാനന്തവാടി:  ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു.  മാനന്തവാടി   ചെറ്റപ്പാലം തൈയ്യുള്ളതിൽ റഹീം (55) ആണ് മരിച്ചത് . ഇന്നലെ  വൈകുന്നേരം മൊതക്കര പോയി മടങ്ങി വരുമ്പോൾ  തരുവണ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.  ഭാര്യ : നബീസ മക്കൾ ഷെർബി, ഷെർജിൽ, അമാന ഷെറിൻ മരുമക്കൾ:  സുബൈർ  

Read More

പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

  പാലക്കാട് ചെർപ്പുളശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇന്നലെ അർധരാത്രിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ എതിരെ വന്ന ലോറിക്കടയിലേക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രികനായ ശ്രീകൃഷ്ണപുരം സ്വദേശി ഉണ്ണികൃഷ്ണൻ(55) മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More