ടെലിവിഷൻ റേറ്റിങ്ങിൽ പരിഷ്‌കാരം; ലാൻഡിങ് പേജ് വഴിയുള്ള വ്യൂവർഷിപ്പ് റേറ്റിങ്ങിൽ കണക്കാക്കില്ല

ടെലിവിഷൻ റേറ്റിങ്ങിൽ പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്രസർക്കാർ. ലാൻഡിങ് പേജ് വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിൽ കണക്കാക്കില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ലാൻഡിംഗ് പേജ് മാർക്കറ്റിംഗ് ഉപകരണമായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ. റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നത് തടയാനെന്ന് കേന്ദ്രം.റേറ്റിങ്ങിൻറെ വിശ്വാസ്യത കൂട്ടുന്നതിനായി വിവരങ്ങൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണം (Sample Size) കൂട്ടാനും പുതിയ പരിഷ്കാരത്തിൽ നിർദേശിക്കുന്നുണ്ട്. സുതാര്യതയും വിശ്വാസതയും ഉറപ്പുവരുത്താനാണ് പുതിയ നയം. ലാൻഡിങ് പേജുകൾ ഇനി മാർക്കറ്റിംഗ് ഉപകരണമായി മാത്രം കണക്കാക്കും. ടിവി…

Read More

ജനതാദൾ എസ് – എൽ.ജെ.ഡി ലയനം അനിവാര്യം: ജുനൈദ് കൈപ്പാണി

കൽപ്പറ്റഃമുന്നണിയില്‍ രണ്ടായി നില്‍ക്കാതെ  ഒന്നിക്കണമെന്ന ഇരു പാർട്ടികളിലേയും പ്രവർത്തകരുടെ പൊതുവായ വികാരം ഉൾക്കൊണ്ട്  നിയസഭ തിരഞ്ഞെടുപ്പിന് മുൻപ് ലയനം സാധ്യമാക്കാൻ ജെ.ഡി .എസ്-എൽ.ജെ.ഡി   നേതൃത്വം ഗൗരവമായ ശ്രമം തുടരണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത്‌ പാർലിമെന്ററി പാർട്ടി ലീഡറും ജനതാദൾ എസ് നേതാവുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. രാജ്യത്തെ ബഹുസ്വരത നിലനിർത്താൻ സോഷ്യലിസ്റ്റുകളുടെ പുനരേകീകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

തീവ്രവാദികൾ എത്തിയത് സർക്കാർ അറിഞ്ഞില്ല; കേരളത്തിൽ നിയമസംവിധാനം തകർന്നുവെന്ന് മുല്ലപ്പള്ളി

അൽഖ്വയ്ദ ബന്ധമുള്ള മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് തീവ്രവാദികൾ എത്തിയിട്ടും കേരള സർക്കാർ അറിഞ്ഞില്ലെന്ന് രാമചന്ദ്രൻ കുറ്റപ്പെടുത്തി ഇന്റലിജൻസ് വിഭാഗത്തിന്റെ വീഴ്ചയാണിത്. കേരളത്തിൽ നിയമസംവിധാനം തകർന്നു. ദുബൈയിൽ നിന്ന് യുഎഇ കോൺസുലേറ്റിലേക്ക് ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് കേസെടുത്തത് അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് ഇതോടെ കള്ളക്കടത്തിൽ സർക്കാരിന്റെ പങ്ക് വ്യക്തമായി മതത്തെ ദുരുപയോഗം ചെയ്യാനാണ് സർക്കാരിന്റെ ശ്രമം. ഒരു കൂട്ടം മന്ത്രിമാരും ഉപജാപക…

Read More

അപൂർവസുന്ദരമായ ഒരു രാഗത്തിന്റെ പേരാണ് യേശുദാസ്; ഗാന​ഗന്ധർവന് ഇന്ന് 86-ാം പിറന്നാൾ

ഗന്ധർവ ഗായകൻ കെ.ജെ യേശുദാസിന് ഇന്ന് എൺപത്തിയാറാം പിറന്നാൾ.കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കുന്നത് യേശുദാസിന്റെ ശബ്ദമാണ്. നിത്യവിസ്മയമായി നമ്മുടെ ജീവിതങ്ങളുമായി ഇഴ ചേർന്നിരിക്കുന്നു യേശുദാസിന്റെ ഗാനാലാപനം.1961ൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ഈദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്. മലയാളികള്‍ക്ക്…

Read More

ഏഴര വർഷത്തെ മാനസിക പീഡനം: നീതി പീഠത്തിന് നന്ദിയെന്ന് തരൂർ

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഏഴര വർഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂർ. കേസിൽ കുറ്റവിമുക്തനാക്കിയുള്ള വിധി വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതി പീഠത്തിന് നന്ദിയെന്നും തരൂർ പ്രതികരിച്ചു. ഓൺലൈനിലൂടെ കോടതി നടപടികൾ തരൂർ കണ്ടിരുന്നു തരൂരിനെതിരെ തെളിവില്ലെന്ന് കണ്ടാണ് ഡൽഹി റോസ് അവന്യു കോടതി കുറ്റവിമുക്തനാക്കിയത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. 2014 ജനുവരി പതിനേഴിനാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

ഐപിഎല്‍; കോഹ്‌ലിപട ഒരുങ്ങിതന്നെ; സണ്‍റൈസേഴ്‌സിനെയും മറികടന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. സണ്‍റൈസേഴ്‌സിനെതിരേ ആറ് റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ നേടിയത്. 150 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങിയ ഹൈദരാബാദിനെ 20 ഓവറില്‍ 143 റണ്‍സില്‍ ബാംഗ്ലൂര്‍ പിടിച്ചുകെട്ടി. ഒമ്പത് വിക്കറ്റാണ് സണ്‍റൈസേഴ്‌സിന് നഷ്ടമായത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും (54), മനീഷ് പാണ്ഡെയും (38) ഫോമിലായിട്ടും സണ്‍റൈസേഴ്‌സിന് രണ്ടാം മല്‍സരത്തിലും തോല്‍ക്കാനായിരുന്നു വിധി. 17 റണ്‍സെടുത്ത് റാഷിദ് ഖാന്‍ അവസാന ഓവറില്‍ പൊരുതിയെങ്കിലും സിറാജ് താരത്തെ റണ്ണൗട്ടാക്കി. ഷഹബാസ്…

Read More

വയനാട് ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ്; 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ,12 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (16.09.20) 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 12 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2249 ആയി. 1711 പേര്‍ രോഗമുക്തരായി. നിലവില്‍ 527 പേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍: തൊണ്ടര്‍നാട് സ്വദേശികള്‍ 22 പേര്‍, മീനങ്ങാടി…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: ‘തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി; ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല’; വിഡി സതീശന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരായും ഇതുപോലെ ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യുമെന്ന് വിഡി സതീശന്‍ പറഞ്ഞു. അതില്‍ ആരായാലും ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനകത്ത് ഒരാള്‍ ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. കര്‍ശനമായി പാര്‍ട്ടി കൈകാര്യം ചെയ്യും. ഞാന്‍ തന്നെ അക്കാര്യത്തില്‍ മുന്‍കൈയെടുക്കും – അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയെ വിവാദ കേന്ദ്രമാക്കാന്‍ ഉദ്ദേശിക്കുന്നില്ല….

Read More

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു

രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്നു. ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശപ്പെട്ട വായു ഗുണനിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡല്‍ഹിയിൽ പലയിടങ്ങളിലും ആകാശത്ത് പുകയും പൊടിപടലങ്ങളും നിറഞ്ഞ മൂടല്‍ മഞ്ഞ് കാണപ്പെട്ടു. മലിനമായ വായു മൂലം പലർക്കും കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥതകള്‍ ഉണ്ടായി.താഴ്ന്ന താപനിലയും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്ന പുകയുമാണ് മൂടല്‍ മഞ്ഞിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വായു ഗുണനിലവാരം അപായകരമാം വിധം ഉയര്‍ന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് ഡല്‍ഹി നിവാസികളുടെ…

Read More

‘ എനിക്ക് ഒന്നും മറച്ചുവെക്കാനില്ല; ഇപ്പോള്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണി’; അടൂര്‍ പ്രകാശ്

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെ മാത്രമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് യാതൊരു അറിവുമില്ല. തന്നെ വിളിപ്പിച്ചിട്ടുമില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ചോദ്യംചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകും – അടൂര്‍ പ്രകാശ് പറഞ്ഞു.എസ്‌ഐടിയുടെ മുന്നില്‍…

Read More