ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നു: പരാതി നൽകി കോൺഗ്രസ്

ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കുന്നതിന് ശ്രമം. നടക്കുന്നത് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് നൽകിയ പരാതിയിൽ പറയുന്നു. ഒരു വിഭാഗം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. മൂന്നുപേർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് മേരി വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി ആപ്പിലൂടെയാണ് കോൺഗ്രസ് പണം സ്വീകരിച്ചതങ്കിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടണമെന്ന് സിപിഐഎം…

Read More

‘സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരും; കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും’; ശ്വേതാ മേനോന്‍

പുതിയ നേതൃത്വത്തിന്റെ പുത്തനുണര്‍വില്‍ അഭിനേതാക്കളുടെ സംഘടന ‘അമ്മ’. സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞു. തനിക്കെതിരായ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി. പ്രതിസന്ധി സമയത്ത് നല്‍കിയ പിന്തുണയ്ക്ക് ശ്വേതാ മേനോന്‍ നന്ദിയറിയിച്ചു. ഇത് A M M A അല്ല, ‘ അമ്മ’ യാണ്. എല്ലാവരെയും കേള്‍ക്കണം, പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് അജണ്ട. തിരഞ്ഞെടുപ്പില്‍ ഇത്ര ശക്തമായ ഒരു മത്സരം പ്രതീക്ഷിച്ചിരുന്നില്ല. 300ഓളം ആളുകള്‍…

Read More

ഞങ്ങളെ കുടുക്കാൻ ശ്രമിക്കുന്നു ഗയ്‌സ്: ആസൂത്രണത്തോടെയുള്ള വേട്ടയാടലെന്ന് ബുൾജെറ്റ് സഹോദരൻമാർ

തങ്ങളെ ആസൂത്രിതമായി കുടുക്കാൻ ശ്രമിക്കുന്നുവെന്ന പുതിയ ആരോപണവുമായി വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർ. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് നടക്കുന്നത്. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകി കുടുക്കുകയാണ്. അറിവില്ലായ്മയെ ചൂഷണം ചെയ്തിട്ടാണ് നിയമസംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു കഞ്ചാവിനെതിരെ പ്രചാരണം നടത്തിയവരാണ് തങ്ങൾ. എന്നാൽ തങ്ങളെ കഞ്ചാവ് സംഘമായി പോലീസ് പ്രചരിപ്പിക്കുന്നു. തെളിവുകൾ കെട്ടിച്ചമക്കാൻ ശ്രമിക്കുന്നു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോൾ. ഞങ്ങൾക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട്. പിന്നോട്ടു പോകില്ലെന്നും പുതിയ വ്‌ളോഗിൽ…

Read More

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യം

കൊച്ചി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. എട്ട് മാസം നീണ്ടുനിന്ന് വാദംകേള്‍ക്കലിന് ഒടുവിലാണ് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. എന്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍…

Read More

താലിബാൻ വളരെ നല്ലവരെന്ന് പുകഴ്ത്തി വാര്‍ത്താവതാരകന്‍; പിന്നിൽ ഭീകരർ

  കാബൂള്‍: സ്റ്റുഡിയോയിയില്‍ ആയുധമേന്തി നില്‍ക്കുന്ന താലിബാന്‍ സംഘത്തിന് മുന്നിലിരുന്ന് വാര്‍ത്ത വായിക്കുന്ന വാര്‍ത്താവതാരകന്‍. അഫ്ഗാനിസ്താനിലെ ഒരു വാര്‍ത്താ ചാനലില്‍നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഭയക്കേണ്ടതില്ലെന്ന് ഭയചകിതമായ മുഖത്തോടെ വാര്‍ത്താവതാരകന്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. തോക്കേന്തിയ താലിബാന്‍ സംഘം പിന്നില്‍നില്‍ക്കുകയും അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് വാര്‍ത്താവായനക്കാരനെ കൊണ്ട് പറയിപ്പിക്കുകയുമാണെന്ന് മാസിഹ് ട്വീറ്റില്‍ പറയുന്നു. ദശലക്ഷക്കണക്കിനാളുകളുടെ മനസ്സില്‍ താലിബാന്‍ ഭയത്തിന്റെ മറ്റൊരു…

Read More

എക്‌സിറ്റ് പോളുകൾ തട്ടിക്കൂട്ട്, ശാസ്ത്രീയ അടിത്തറയില്ല; യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ചെന്നിത്തല

എക്‌സിറ്റ് പോൾ ഫലങ്ങൾ എതിരായതോടെ ഇതിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എക്‌സിറ്റ് പോൾ ഫലങ്ങൾ ഇടത് മുന്നണിക്ക് ഭരണ തുടർച്ചയാണ് പ്രവചിച്ചത്. ഇതിനാൽ എക്‌സിറ്റ് പോൾ ഫലങ്ങൾ യഥാർഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. രണ്ട് ലക്ഷം വോട്ടർമാരുള്ള ഒരു നിയോജക മണ്ഡലത്തിൽ കേവലം 250 പേരെ മാത്രം ഫോണിൽ വിവരങ്ങൾ ചോദിച്ച് തയ്യാറാക്കുന്ന എക്‌സിറ്റ് പോളുകൾക്ക് ശാസ്ത്രീയ അടിത്തറയില്ല. പലതും തട്ടിക്കൂട്ട് സർവേകളാണ് തെരഞ്ഞെടുപ്പിന്റെ തുടക്കം…

Read More

ഡിസംബർ 6 ന് ആറിടത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടു; ആക്രമണത്തിനായി വൈറ്റ് കോളർ സംഘം 30 ലക്ഷം സമാഹരിച്ചു

ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡിസംബർ 6 ന് ഡൽഹിയിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതി ഇട്ടതായി സൂചന. ആറിടങ്ങളിൽ ഒരേ സമയം ആക്രമണം നടത്താൻ ആയിരുന്നു പദ്ധതി. ലക്ഷ്യങ്ങളിൽ കൊണാട്ട് പ്ലേസ്, മയൂർ വിഹാർ, റെഡ് ഫോർട്ട്‌ പാർക്കിംഗ് എന്നിവിടങ്ങൾ ഉൾപ്പെട്ടതായാണ് വിവരം. ആക്രമണത്തിനായി വൈറ്റ് കോളർ സംഘം 30 ലക്ഷം രൂപ സമാഹരിച്ചു. പണം ഡോ ഉമറിന് കൈമാറിയതായാണ് മൊഴി. ഡോ മുസാമിലിന്റെ സർവകലാശലയിലെ മുറിയിലാണ് ഗൂഢാലോചന നടന്നത്. ബോംബ് നിർമ്മാണത്തിനായി…

Read More

കോവിഡ് വ്യാപനം; ഇന്ത്യയിലേക്കുള്ള വിമാന സർവീസ് സൗദി നിർത്തി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസ് സൗദി അറേബ്യ നിർത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷൻ ഉത്തരവിൽ പറയുന്നു. ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ വലിയ രീതിയിൽ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിർത്തുന്നത് എന്ന് സൗദി അറേബ്യ വ്യക്തമാക്കി. സൗദിയിലെ ഒട്ടേറെ പ്രവാസി മലയാളികൾക്കും അവധിക്ക് നാട്ടിൽ വന്ന ശേഷം മടങ്ങിപ്പോകാനിരുന്ന പ്രവാസി മലയാളികൾക്കും…

Read More

വയനാട് പുൽപ്പള്ളിയിൽ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാപ്പിസെറ്റ് കുരുക്കൂര്‍ സനോജ്-ദീപ ദമ്പതികളുടെ മകള്‍ നന്ദന(16)യെയാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പെരിക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം പ്ലസ് വണ്ണിന് അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിനിയായിരുന്നു.എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയാണ്.കാപ്പിസെറ്റ് ഗവ.ഹൈസ്‌ക്കൂളിലായിരുന്നു പത്താം ക്ലാസ് പഠനം.വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടിലുള്ളവര്‍ പുറത്ത് പോയ സമയത്തായിരുന്നു സംഭവം.പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം…

Read More

ഇ ഡിയെ വെറുതെ വിടില്ല: ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീലിന് സർക്കാർ

  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളും റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീലിന് പോകാൻ സാധ്യത. നിയമവിദഗ്ധരുമായി സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചു. എന്തെങ്കിലും പരാതി ബാക്കിയുണ്ടെങ്കിൽ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിചാരണ കോടതിയുടെ ഇടപെടലിൽ സർക്കാരിന് ആശങ്കയുണ്ട്. ഇതാണ് അപ്പീൽ പോകുന്ന കാര്യം ആലോചിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മേൽ ഇ ഡി സമ്മർദം ചെലുത്തിയതിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

Read More