ഓപ്പറേഷൻ നംഖോർ; നടൻ അമിത് ചക്കാലക്കലിനെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസ്

ഓപ്പറേഷൻ നംഖോറിൽ നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസ് വീണ്ടും വിളിപ്പിക്കും. കോയമ്പത്തൂർ സംഘവുമായുള്ള അമിതിന്റെ ബന്ധം അന്വേഷിക്കും.താരങ്ങൾക്ക് വാഹനം എത്തിച്ചു നൽകുന്നതിൽ അമിത്തിന് പങ്കുണ്ടോ എന്നകാര്യങ്ങളിലടക്കമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. കുണ്ടന്നൂരിലെ വർക്ക്‌ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്‍റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം…

Read More

വയനാട്ടില്‍ 11 പേർക്കുകൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. രോഗം സ്ഥിരീകരിച്ചവര്‍: ജൂണ്‍ 21 ന് ഷാര്‍ജയില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (27 വയസ്സ്), ജൂണ്‍ 25 ന് ഖത്തറില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി (33), ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ വരദൂര്‍ കണിയാമ്പറ്റ സ്വദേശി (23),…

Read More

സിപിഒ ശശിധരനെതിരെ നടപടി ഉണ്ടാകാത്തത് ഉന്നതർ ഇടപെട്ടതിനെ തുടർന്ന് ; ആരോപണവുമായി സുജിത്ത് വി എസ്

സിപിഒ ശശിധരൻ തന്നെ മർദിച്ചുവെന്നാരോപിച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്റ് സുജിത്ത് വി എസ്. കുന്നംകുളം പൊലീസ് സ്റ്റേഷന് സമീപം എത്തുമ്പോൾ ജീപ്പ് വഴിയിൽ നിർത്തി ശശിധരൻ മർദിച്ചു. സ്റ്റേഷനിലേക്ക് വന്നിട്ട് കാണിച്ചുതരാം എന്ന തരത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ശശിധരനെതിരെ നടപടി ഉണ്ടാകാതെ പോയത് ഉന്നതർ ഇടപെട്ടത് കൊണ്ടാണെന്നും സുജിത്ത് പറഞ്ഞു. ശശിധരനെതിരെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തൽ ഉണ്ടായിരുന്നു. അത് മുഖവിലക്കെടുക്കാതെയാണ് നടപടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് വർഗീസ്…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടാണ്. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും.വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്….

Read More

പരിസ്ഥിതി ലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയെന്ന് കേന്ദ്രം; മാർഗനിർദേശം പുറത്തിറക്കി

പരിസ്ഥിതി ലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. അനുമതി നൽകാൻ കഴിയാത്ത പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ പൊളിച്ചുനീക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇവ പൂർവസ്ഥിതിയിലാക്കി വൻ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് നിയമലംഘനം നടന്ന പദ്ധതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനമാകും പിഴ ഈടാക്കുക. പ്രവർത്തനം തുടങ്ങിയിട്ടുണ്ടെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനവും വിറ്റുവരവിന്റെ കാൽശതമാനവും പിഴയായി ഈടാക്കും പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കേണ്ടത് കേന്ദ്ര സംസ്ഥാന…

Read More

സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ആരംഭിക്കുന്നു; പി ബി യോഗം ഇന്ന് ചേരും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തിന് ഇന്ന് തുടക്കം. സംസ്ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് പ്രവർത്തകർ വരെ ഗൃഹസന്ദർശനത്തിനിറങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഫണ്ട് സമാഹരണവും ഇതോടൊപ്പം നടത്തും ഈ മാസം 31 വരെയാണ് ഗൃഹസന്ദർശനം തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ഇതേ രീതിയിൽ ഗൃഹസന്ദർശനം നടത്തിയിരുന്നു. ഇത് വലിയ തോതിൽ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരുന്നുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. അടുത്ത…

Read More

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി. മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന്റെ കർശന പരിശോധന. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്നും അറിയിച്ചിരുന്നു.

Read More

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് രോഗ ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആശങ്ക

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് രോഗ ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആശങ്ക. പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്. ഇതോടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീർ, കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കോവിഡ് ബാധിതരായി ചികിത്സയിലാണ്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെയൊന്നാകെ കോവിഡ് പിടികൂടിയത് പ്രചാരണത്തേയും…

Read More

ഇനിയീ തെരുവുകളില്‍ മറ്റിടങ്ങളില്‍ നിന്ന് നായ്ക്കളെത്തും, കുരങ്ങുകളെത്തും, പുതിയ പ്രശ്‌നങ്ങള്‍ വരും; ഡല്‍ഹിയില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കാനുള്ള ഉത്തരവിനെതിരെ മനേകാ ഗാന്ധി

ഡല്‍ഹിയിലെ തെരുവുനായ്ക്കളെ എട്ടാഴ്ചകള്‍ക്കുള്ളില്‍ ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ ആക്ടിവിസിറ്റുമായ മനേകാ ഗാന്ധി. ഡല്‍ഹിയിലെ തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂവെന്നും അത് നിരവധി പാരിസ്ഥിതിക, സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മനേകാ ഗാന്ധി പറഞ്ഞു. എട്ടാഴ്ചകള്‍ക്കുള്ളില്‍ സകല തെരുവുനായ്ക്കളേയും ഷെല്‍ട്ടറിലാക്കുക എന്നത് അപ്രായോഗികമാണെന്ന് മനേകാ ഗാന്ധി പറഞ്ഞു. ഇങ്ങനെയൊരു തീരുമാനം ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെത്തന്നെ തകിടം മറിക്കുമെന്നും മനേകാ ഗാന്ധി പറഞ്ഞു. 1880ല്‍ പാരിസില്‍ നടന്ന ഒരു സംഭവം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു…

Read More

ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം; സംഭവം ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ

ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗ ശ്രമം. രണ്ട് വിദ്യാർത്ഥികളും ഒരു ഗാർഡും സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപണം.പെൺകുട്ടിയുടെ സുഹൃത്ത് ആണ് പൊലീസിൽ വിവരം അറിയിച്ചത്. മൈതാൻ ഗർഹി പൊലീസ് സ്റ്റേഷനിലാണ് പിസിആർ കോൾ ലഭിച്ചത്. വിദ്യാർത്ഥിനിയെ നിലവിൽ കൗൺസിലിംഗ് നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ക്യാമ്പസിനു ഉള്ളിൽ വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു പെൺകുട്ടി കിടന്നത്.

Read More