30 ലക്ഷം രൂപയുടെ സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച പുലർച്ചെ 4.30ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ കണ്ണാടിപറമ്പ സ്വദേശി കെ.കെ.താഹയിൽ നിന്നാണ് 611 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ.അശോക് കുമാർ, മനോജ് കുമാർ, സൂരജ് ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം…

Read More

പോലീസ് ആക്ട് ഭേദഗതി: പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായി എ വിജയരാഘവൻ

കേരളാ പോലീസ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്ര നേതൃത്വം കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി. പാർട്ടിയൊരു വ്യക്തിയല്ല. പോലീസ് നിയമഭേദഗതിയിൽ വിമർശനം വന്നപ്പോൾ തിരുത്തുകയാണ് ചെയ്തത് നിയമഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോൾ പിഴവ് വന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി ബന്ധത്തെയും വിജയരാഘവൻ വിമർശിച്ചു. കോൺഗ്രസ് ബിജെപിയെ വിമർശിക്കുന്നില്ല. ബിജെപി പിന്തുണ നേടിയെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത് അപകടകരമായ രാഷ്ട്രീയ സഖ്യമാണിത്. സംസ്ഥാനത്ത്…

Read More

വയനാട്ടിലെ പുതിയ കണ്ടൈൻമെന്റ് ,മൈക്രോ കണ്ടൈൻമെന്റ് സോണുകൾ

പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 പൂർണ്ണമായും കണ്ടൈൻമെന്റ് പരിധിയിൽ ഉൾപ്പെടുത്തി. വാർഡ് 3 ലെ പിണങ്ങോട് ടൗൺ, കുവ്വപ്പാളി, പാറനിരപ്പ്കുന്ന്, പരിയാരംകുന്ന്, കുമ്മാടം കുന്ന് എന്നീ പ്രദേശങ്ങളും, വാർഡ് 6 ലെ മുത്താരി കുന്ന്, അക്കരപ്പാടി എന്നീ പ്രദേശങ്ങളും 04.09.20 ന് രാവിലെ 6 മുതല്‍ മൈക്രോ കണ്ടൈൻമെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Read More

ഉത്ര കൊലക്കേസ്: സൂരജിന്റെ പിതാവ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊല്ലം അഞ്ചൽ ഉത്ര കൊലപാതക കേസിൽ മുഖ്യപ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ സൂരജിനെതിരായ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. സൂരജ് മാത്രമാണ് കേസിലെ പ്രതി പണം തട്ടാനായാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ഉത്രയെ രണ്ട് തവണ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചതായി അന്വേഷണ ലംഘം പറയുന്നു. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപെടലുണ്ടായി പണം തട്ടിയെടുക്കുക എന്ന…

Read More

60,000ത്തിലധികം രോഗികള്‍; 143 മരണം: സമ്പൂർണ്ണ ലോക്ക്ഡൗൺ, തീരുമാനം ഇന്ന്

  ബംഗളൂരു: രാജ്യമെങ്ങും കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. മഹാരാഷ്ട, തമിഴ്നാട്, കർണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളിൽ അധികവും. രണ്ടുദിവസത്തിനിടെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത് 60,000ലധികം പേര്‍ക്ക്. 24 മണിക്കൂറിനിടെ 34,804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 143 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കടന്നതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകളുടെ ക്രമാതീതമായ വർദ്ധനവിൽ ആശങ്കയിലാണ് സംസ്ഥാനം. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ തീരുമാനിക്കാന്‍ മുഖ്യമന്ത്രി ബി…

Read More

ക്രിസ്മസ്- പുതുവത്സര വിപണി; വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ സപ്ലൈകോ

ക്രിസ്മസ്- പുതുവത്സര വിപണിയോട് അനുബന്ധിച്ച് വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ നീക്കവുമായി സപ്ലൈകോ. ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് നൽകും. സപ്ലൈകോ വഴി 319 രൂപയ്ക്ക് നൽകുന്ന സബ്സിഡി വെളിച്ചെണ്ണ 309 രൂപയ്ക്ക് നൽകും.മറ്റ് സപ്ലൈകോ ഉൽപന്നങ്ങൾക്കും വില കുറയ്ക്കാൻ ആലോചനയുണ്ട്. ക്രിസ്മസ് പുതുവത്സര വിപണി ഇന്നുമുതൽ ജനുവരി ഒന്നു വരെ എല്ലാ ജില്ലകളിലും നടക്കും. ഒരു കിലോ ആട്ട 17 രൂപ നിരക്കിൽ വെള്ള -നില കാർഡ് ഉടമകൾക്ക് നൽകും. രണ്ട് കിലോ വരെ…

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 120 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,520 രൂപയായി ഗ്രാമിന് 15 രൂപ വർധിച്ച് 4565 രൂപയിലെത്തി. ഇന്നലെ 36,400 രൂപയിലാണ് സ്വർണ വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1839 ഡോളറായി.

Read More

ഉത്തരാഖണ്ഡിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു

ഉത്തരാഖണ്ഡിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപെട്ടവരുടെ വിവരങ്ങൾ ഒന്നും അറിയാനായിട്ടില്ലെന്ന് കുമയോൺ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നിലേഷ് ആനന്ദ് ഭാർനെ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി.

Read More

ഫോൺ വിളിക്കുമ്പോഴുളള കൊവിഡ് സന്ദേശം അവസാനിപ്പിച്ച് ബിഎസ്എൻഎൽ

ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊവിഡിനെക്കുറിച്ചുളള ബോധവത്കരണ സന്ദേശങ്ങൾ നിർത്താൻ ബിഎസ്എൻഎൽ തീരുമാനിച്ചു. അടിയന്തര സന്ദർഭങ്ങളിലും, അപകടങ്ങളിലും കുടുങ്ങുന്നവർക്ക് ഫോൺ വിളിക്കുമ്പോൾ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ബിഎസ്എൻഎൽ നടപടി. സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വെളളപ്പൊക്ക, ഉരുൾപ്പൊട്ടൽ ഭീഷണി നിലനിന്ന സാഹചര്യത്തിൽ ഇതിനെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അത്യാവശത്തിന് വിളിക്കുമ്പോൾ മിനിറ്റുകളോളം കൊവിഡ് സന്ദേശങ്ങളാണ് കേൾക്കുന്നത്. ആംബുലൻസ് സഹായം അഭ്യർത്ഥിച്ച് വിളിക്കുമ്പോഴും ആദ്യം ഇതാണ് കേൾക്കുക. നടൻ ഷെയ്ൻ നീ​ഗം അടക്കമുളളവർ ഇതിനെതിരെ…

Read More