Headlines

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർക്ക് സമയം നീട്ടി നൽകി ജി.സി.ഡി.എ

കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോൺസർക്ക് സമയം നീട്ടി നൽകി ജി.സി.ഡി.എ. ഈ മാസം 20-ാം തീയതിവരെയാണ് സമയം നീട്ടി നൽകിയത്. ഏറ്റെടുത്ത നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് സ്പോൺസർ സ്റ്റേഡിയം ജി.സി.ഡി.എക്ക് തിരികെ നൽകിയത്. അര്ജന്റീന ടീമിന്റെ കേരള സന്ദർശനത്തിനായി സെപ്റ്റംബർ 26 നൽകിയ സ്റ്റേഡിയം ഇന്നലെയാണ് സ്പോൺസർ ജി.സി.ഡി.എക്ക് തിരികെ നൽകിയത്. സ്റ്റേഡിയത്തിൽ 70 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് സ്പോൺസർ പ്രഖ്യാപിച്ചത്. എന്നാൽ നിശ്ചയിച്ച സമയത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. ഇതോടെയാണ് സ്പോൺസർക്ക് കൂടുതൽ…

Read More

24 മണിക്കൂറിനിടെ 6563 പേർക്ക് കൂടി കൊവിഡ്; 132 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6563 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 7.3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 132 പേർ കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചു രാജ്യത്ത് ഇതിനോടകം 3,47,46,838 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,77,554 ആയി ഉയർന്നു. ഇന്നലെ 8077 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. ഇതിനോടകം 3,41,87,017 പേരാണ് രോഗമുക്തരായത്. നിലവിൽ 82,267 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ…

Read More

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎം തീരുമാനമാണെന്ന് കോടിയേരി

  രവീന്ദ്രൻ പട്ടയത്തെ ചൊല്ലി സിപിഎം, സിപിഐ പോര് ശക്തമാകുന്നതിനിടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണ്. പട്ടയം റദ്ദാക്കിയ നടപടി 2019ൽ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ഇടുക്കിയിൽ സിപിഎമ്മിലും സിപിഐയും ഉണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി ഇതിന്റെ നടപടികൾ പൂർത്തിയാക്കണം. നിയമപരമായി പരിശോധനകൾ നടത്തിയ ശേഷം വീണ്ടും പട്ടയം നൽകും….

Read More

‘ഇത് തട്ടിപ്പല്ല, യാഥാർഥ്യം’; അതിദാരിദ്ര്യം ചെറുത്തുതോൽപ്പിച്ചെന്ന് മുഖ്യമന്ത്രി

കേരളം അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തട്ടിപ്പല്ല, യാഥാർഥ്യമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ പരമാർശം കേൾക്കേണ്ടിവന്നുവെന്നും വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുന്നതിന്റെ ചാരിതാർഥ്യം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണിത്. ലൈഫ് ഭവൻ പദ്ധതിയിലൂടെ 4,70,000 വീടുകൾ യാഥാർഥ്യമാക്കിയെന്നും ജനം സന്തുഷ്ടരാണെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ദുരവസ്ഥയെ നാം ചെറുത്തുതോൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെട്ടത്…

Read More

പിടിവിട്ട് പ്രതിരോധം: 24 മണിക്കൂറിനിടെ 4.14 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3915 പേർ മരിച്ചു

  രാജ്യത്ത് ഇന്നും കൊവിഡ് പ്രതിദിന കേസുകൾ നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയർന്നു 3915 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം 1,76,12,351 പേർ രോഗമുക്തരായിട്ടുണ്ട്. 36,45,164 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ 62,194 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 49,058 പേർക്കും കേരളത്തിൽ 42,464 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ…

Read More

കേരളത്തിന്റെ പ്രതിരോധം ഫലപ്രദം; ജാഗ്രതയും നടപടികളും വെറുതെ ആയില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ കൊവിഡ് പ്രതിരോധം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം ദേശീയ ശരാശരിയേക്കാൾ താഴേയാണ്. ഇതുവരെ കാണിച്ച ജാഗ്രത വെറുതെ ആയില്ല. തുടർന്നും ശക്തമായ ജാഗ്രത പാലിക്കേണ്ടതുണ്ട് ഓഗസ്റ്റിൽ ഐസിഎംആർ നടത്തിയ സീറോ സർവേ പ്രകാരം കേരളത്തിൽ 0.8 ശതമാനം ആളുകൾക്കാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയത്. ദേശീയ തലത്തിൽ ഇത് 6.6 ശതമാനാണ്. എല്ലാവർക്കും രോഗം വരുമെനന്ന നിലയിൽ പ്രചിപ്പിക്കുന്ന ധാരണ തെറ്റാണ് ടെസ്റ്റ് പെർ മില്യൺ ദേശീയ തലത്തിൽ 77,054 ആണ്. കേരളത്തിലിത് 92,788 ആണ്….

Read More

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ മഴ ശക്തി പ്രാപിക്കും; തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രത. വടക്കൻ…

Read More

ഇന്ദ്രന്‍സിന്‍റെ ‘ഹോം’ ബോളിവുഡിലേക്ക്

അഭിനയവ് മികവ് കൊണ്ട് ഇന്ദ്രന്‍സ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ഹോം. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ആയിരുന്നു ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. മികച്ച കുടുംബ ചിത്രം എന്ന അഭിപ്രായം നേടിയ സിനിമ ഇപ്പോള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നിര്‍മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക ഫ്രൈഡേ ഫിലിംസിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരിക്കും…

Read More

ഈട് വേണ്ട; 50 ലക്ഷം വരെ ബിസിനസ് ലോണുമായി ഫേസ്ബുക്ക്

ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി സോഷ്യൽ മീഡിയാ ഭീമന്മാരായ ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നൽകുന്നത്. ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘ഇൻഡിഫൈ’യുമായി സഹകരിച്ചാണ് പദ്ധതി. ലോണിന് പ്രോസസിങ് ഫീ ഒന്നും ഈടാക്കുന്നില്ലെന്നും, അപേക്ഷയും രേഖകളും പരിശോധിച്ച് ലോൺ അപ്രുവൽ ആയാൽ മൂന്നു ദിവസത്തിനകം തുക നൽകുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. ബിസിനസിന്റെ ആവശ്യം അനുസരിച്ച് രണ്ട് ലക്ഷം മുതൽ 20 ലക്ഷം രൂപ…

Read More