Headlines

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4),…

Read More

സ്‌കൂള്‍ അധ്യയന സമയം നീട്ടുന്നതില്‍ തീരുമാനമായില്ല; ഉപ്പളയിലെ റാഗിങ്ങില്‍ കര്‍ശന നടപടി: മന്ത്രി വി ശിവന്‍കുട്ടി

  തിരുവനന്തപുരം: സ്‌കൂള്‍ അധ്യയന സമയം നീട്ടുന്ന കാര്യം ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും തീരുമാനമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു അധിക സീറ്റ് സംബന്ധിച്ച് വിവരശേഖരണം നടക്കുകയാണ്‌. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടറോട്…

Read More

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ മത്സരിക്കാനൊരുങ്ങി കെ മുരളീധരൻ; ഗുരുവായൂരിൽ മത്സരിപ്പിക്കാൻ നീക്കം

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂർ ജില്ലയിൽ മത്സരിക്കാനൊരുങ്ങി കെ മുരളീധരൻ. ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനാണ് നീക്കം. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കെ മുരളീധരന് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം. ലീഗിന്റെ സീറ്റായ ഗുരുവായൂരിന് പകരം പട്ടാമ്പി സീറ്റ് ലീഗിന് നൽകും. സീറ്റ് വച്ചു മാറൽ സംബന്ധിച്ച് ഉഭയ കക്ഷി ചർച്ചയിൽ തീരുമാനം ഉണ്ടാക്കാനാണ് ആലോചന. ജനുവരി ആദ്യ വാരത്തോടെ ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കാനാണ് കെപിസിസി കെ മുരളീധരന് നിർദേശം നൽകിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ…

Read More

ആലപ്പുഴയിൽ സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല, അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി

ആലപ്പുഴ കാർത്തികപ്പള്ളിയിൽ തകർന്ന് വീണ സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല. മേൽക്കൂര അപകടാവസ്ഥയിൽ എന്ന് പഞ്ചായത്ത്‌ എഞ്ചിനിയറിങ് വിഭാഗം മാസങ്ങൾ മുന്നേ റിപ്പോർട്ട്‌ നൽകിയിരുന്നു. ശക്തമായ മഴയിൽ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സ്കൂൾ കെട്ടിടത്തിൽ ക്ലാസ് റൂമുകളും ഓഫീസുകളും പ്രവർത്തിച്ചിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കെട്ടിടം പ്രവർത്തിച്ചിരുന്നില്ലെന്ന വാദത്തിൽ ഉറച്ച് സ്കൂൾ അധികൃതർ രംഗത്തെത്തി. കെട്ടിടത്തിന്റെ മേൽക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാ​ഗമാണ്…

Read More

ടൗട്ടേ ചുഴലിക്കാറ്റ്: കർണാടകയിൽ നാല് മരണം; 73 ഗ്രാമങ്ങളെ ബാധിച്ചതായി അധികൃതർ

  ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 73 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായും കർണാടക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്ന് തീരദേശ ജില്ലകൾ അടക്കം ആറ് ജില്ലകളിൽ അതിശക്തമായ മഴയാണുണ്ടായത്. കൊങ്കൻ തീരത്തിനടുത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. മെയ് 17…

Read More

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. ആവശ്യമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹര്‍ജി നല്‍കിയത് നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള…

Read More

കോഴിക്കോട് അതിഥി തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

കോഴിക്കോട് രാമനാട്ടുകരയിൽ അഥിതി തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കാറിൽവച്ച് മയക്കികിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോയെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ 19 -ാം തീയതിയാണ് സംഭവം. തുണിക്കടയിൽ ജീവനക്കാരിയായ പെൺകുട്ടിയെ പുറത്ത് പോകാമെന്ന് പറഞ്ഞ് കാമുകൻ വിളിച്ചിറക്കുകയായിരുന്നു. കടയിൽനിന്ന് പെൺകുട്ടി ആൺസുഹൃത്തിനൊപ്പം അവധിയെടുത്ത് പോകുകയും കാറിൽ വെച്ച് മയക്കി കിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ കാമുകനൊപ്പം മറ്റ് നാല് പേർ കൂടി ഉണ്ടായിരുന്നു. ബലപ്രയോഗത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കുകളും ഉണ്ടായി. തൊട്ടടുത്ത ദിവസമാണ്…

Read More

പരീക്ഷകൾ: ഇന്നും, നാളെയും കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും

തിരുവനന്തപുരം: ഇന്നും, നാളെയും (ശനി, ഞായർ) സംസ്ഥാനത്ത് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. ഓഗസ്റ്റ് 7 ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്ന എസ്.സി ഡെവലപ്‌മെന്റ് ഓഫീസർ ഗ്രേഡ് 2, ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയും ഓഗസ്റ്റ് 8 ഞായറാഴ്ച തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി നടക്കുന്ന സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പരീക്ഷ കേന്ദ്രങ്ങളിലേക്ക് ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ സംസ്ഥാനത്തിന്റെ…

Read More

പ്രഭാത വാർത്തകൾ

  🔳കെ റയില്‍ പദ്ധതിക്കു മൂന്നു ജില്ലകളില്‍കൂടി സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനം. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് സാമൂഹികാഘാത പഠനം. കണ്ണൂര്‍ ജില്ലയിലേതിന് നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും എറണാകുളം ജില്ലയില്‍ ആലുവ, കണയന്നൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലുമാണ് സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനം. 🔳കെ റെയിലിനെതിരേ സമരപരിപാടികള്‍ തീരുമാനിക്കാന്‍ യുഡഎഫ് യോഗം ഇന്ന്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഇന്നു 11 ന്…

Read More