കൊവിഡ്: ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ രാഹുൽ ഗാന്ധി റദ്ദാക്കി

  കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസ്സിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

Read More

മേപ്പാടിയിലെ യുവാവിന്റെ മരണം കൊലപാതകം; പിതാവ് പോലീസ് പിടിയിൽ

  വയനാട മേപ്പാടി മാങ്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അക്ഷയ്(24)ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അക്ഷയ്‌നെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത് അക്ഷയ്‌ന്റെ പിതാവ് തോണിപ്പാടം മോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്ഷയ് മയക്കുമരുന്നിന് അടിമയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതും പതിവായിരുന്നു. ഇതാണ് കൊലക്ക് കാരണമായതെന്ന് മോഹൻ പോലീസിനോട് പറഞ്ഞു.

Read More

സൗരോർജത്തിലൂടെ വായുവിൽനിന്ന് വെള്ളം;  പദ്ധതിയുമായി ദുബായ് കമ്പനി 

  ദുബായ്: വായുവിൽനിന്ന് ധാതുക്കൾ വേർതിരിച്ച് ശുദ്ധജലം നിർമിക്കുന്ന ഏറ്റവും നൂതനമായ പദ്ധതിയുമായി ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനി. 2017 മുതൽ ദുബായിൽ പ്രവർത്തിക്കുന്ന സോഴ്‌സ് ഗ്ലോബൽ കമ്പനിയാണ് സൗരോർജം ഉപയോഗിച്ച് പദ്ധതി അവതരിപ്പിക്കുന്നത്. സോളാർ പാനലുകൾ ഉപയോഗിച്ച് കുടിക്കാനുള്ള ശുദ്ധജലം നിർമിക്കാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത. വലിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തന്നെ ശുദ്ധജലം ഉൽപാദിപ്പിക്കാൻ സോളാർ പാനലുകളിലൂടെ സാധിക്കുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് വാഹിദ് ഫതൂഹി പറഞ്ഞു. സൗരോർജം വഴി പവർ ഫാനിലൂടെ വായു ആഗിരണം…

Read More

ആശിഷ് മിശ്ര റിമാൻഡിൽ; അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചേക്കും

  ലഖിംപൂർ കർഷക കൂട്ടക്കൊലയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര റിമാൻഡിൽ. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ആശിഷ് മിശ്രയയെ രണ്ട് ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആശിഷ് മിശ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. പത്ത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ആശിഷ് മിശ്രയെ ഇന്നലെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫിസിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. തുടർന്ന് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ കലാപശ്രമം…

Read More

സെഞ്ച്വറി കൂട്ടുകെട്ട് പൊളിച്ച് ഷാർദൂൽ; ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു

  ഓവൽ ടെസ്റ്റിൽ 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. അവസാന ദിനം ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ്. വിജയലക്ഷ്യത്തിലേക്കെത്താൻ അവർക്കിനി 237 റൺസ് കൂടി വേണം റോറി ബേൺസ്, ഡേവിഡ് മലാൻ എന്നിവരാണ് പുറത്തായത്. ഓപണിംഗ് വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് റോറി ബേൺസ് പുറത്തായത്. അർധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ബേൺസിനെ ഷാർദൂൽ പുറത്താക്കുകയായിരുന്നു. 125 പന്തിൽ 50…

Read More

ഇന്ത്യ വാക്‌സിൻ ലഭ്യമാക്കിയത് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പ്രധാനമന്ത്രി

  ന്യൂഡൽഹി: ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ വാക്‌സിൻ ലഭ്യമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ രണ്ടാം തരംഗം ആശങ്കയാകുന്ന സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മെയ്ഡ് ഇൻ ഇന്ത്യാ വാക്‌സിനുകളുമായി ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്. കോവിഡ് മുന്നണി പോരാളികളെയും വലിയതോതിൽ മുതിർന്ന പൗരന്മാരെയും ഇതിനോടകം തന്നെ വാക്‌സിനേറ്റ് ചെയ്തു കഴിഞ്ഞു. സുപ്രധാനമായ മറ്റൊരു തീരുമാനവും രാജ്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രാജ്യത്തെ 18…

Read More

ഏതാനും മാസത്തിനുള്ളില്‍ 300 ദശലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 300 ദശലക്ഷം വരുന്ന പൗരന്മാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണ്. ഇനിയും കൂടുതല്‍ വക്‌സിനുകള്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു വെറും 12 ദിവസം കൊണ്ട് ഇന്ത്യ 2.3 ദശലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. അടുത്ത മാസത്തിനുള്ളില്‍ വരുന്ന വൃദ്ധരും മറ്റ്…

Read More

പരുക്ക് പറ്റിയിരുന്നു, കാണുമ്പോൾ വീണാ ജോർജ് അവശയായിരുന്നു; ആയുധം കൊണ്ട് പരുക്കേറ്റതായി പറഞ്ഞിട്ടില്ല: എ എൻ ഷംസീർ

മന്ത്രി വീണാ ജോർജിന് എതിരായ ആക്രമണത്തിൽ വിശദീകരണവുമായി സ്പീക്കർ എ എൻ ഷംസീർ. മന്ത്രി വീണാ ജോർജിന് പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു, അവർ അവശയായിരുന്നു. ആയുധം കൊണ്ട് പരിക്കുപറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഷംസീർ. ആയുധം കൊണ്ടാണ് പരുക്കെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ കാണുമ്പോൾ ആരോഗ്യമന്ത്രി അവശയായിരുന്നു. സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേ ഭാരതിൽ കയറി പോകാൻ എനിക്ക് കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും സ്‌പീക്കർ വിശദീകരിച്ചു. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്‌യു…

Read More

ഇന്ധനവില ഇന്നും വർധിച്ചു, പെട്രോൾ വില മുംബൈയിൽ 94 രൂപ കടന്നു

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോൾ വില 94.50 രൂപയിലെത്തി. ഡൽഹിയിൽ പെട്രോൾ വില 87.50 രൂപയും ബംഗളൂരുവിൽ 90.85 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.73 രൂപയിലെത്തി. ഡീസലിന് 83.91 രൂപയായി. കൊച്ചിയിൽ പെട്രോളിന് 88.10 രൂപയും ഡീസൽ 82.40 രൂപയുമായി.

Read More

കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കാനാകില്ല; 12 ആഴ്ചയായി തുടരുമെന്ന് വിദഗ്ധ സമിതി

  കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്ധ സമിതി. വാക്‌സിൻ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരും. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി പറയുന്നു. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ ഹൈക്കോടതി നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ഫലപ്രദമായ രീതിയിൽ നടത്താനാകില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. വാക്‌സിൻ ഡോസുകളുടെ ഇടവേള…

Read More