Headlines

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, കൂക്കുവിളിയും പ്രതിഷേധവും

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന എൽഎൽഎ പുറത്തുവന്നത്. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. പറയാനുള്ളത് കോടതിയിൽ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. അതിനിടെ രണ്ടാമത്തെ പീഡനകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ…

Read More

വയനാട് കമ്പളക്കാട് 6 പേര്‍ക്ക് കോവിഡ്

കമ്പളക്കാട് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150  പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയവരില്‍ നിന്നാണ് 6 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു വരികയാണ്. കമ്പളക്കാട് ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഉള്‍പ്പെടെ 6 ലധികം പേര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇതേത്തുടര്‍ന്ന് കമ്പളക്കാട് ടൗണും പരിസരവും നിലവില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ ആയി മാറിയിരിക്കുകയാണ്.കമ്പളക്കാട് അന്‍സാരിയ കോംപ്ലക്‌സില്‍ വച്ച് നടന്ന ആന്റിജന്‍…

Read More

ഒമിക്രോൺ തീവ്രമായേക്കില്ല; മൂന്നാം തരം​ഗ സാധ്യത കുറവ്: ​ആരോ​ഗ്യമന്ത്രാലയം

  ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ തീവ്രമായേക്കില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. മുൻ വകഭേദങ്ങളേക്കാൾ ഒമിക്രോൺ ബാധിച്ചവര് വേ​ഗത്തിൽ സുഖപ്പെടുന്നുണ്ടെന്നും രോ​ഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരം​ഗ സാധ്യത കുറവാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോൺ ബാധിതരിൽ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുൻകരുതലെന്ന നിലയിലുമാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ടുതന്നെ അത്യാഹിത സംഭവങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. നിലവിലെ കോവിഡ് വാക്‌സിൻ ഒമിക്രോണിനും പര്യാപ്തമാണെന്ന് കേന്ദ്രം അറിയിച്ചു. നിലവിലെ വാക്സീനുകളുടെ പ്രതിരോധ ശേഷിയെ…

Read More

പ്രഭാത വാർത്തകൾ

  🔳തിരുവനന്തപുരത്തു സില്‍വര്‍ ലൈന്‍ പാതയ്ക്കു കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് എത്തിയെങ്കിലും കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. സില്‍വര്‍ ലൈനിനു ജനപിന്തുണയ്ക്കായി പൗരപ്രമുഖരുടെ യോഗം വിളിച്ചുകൂട്ടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കേയാണ് പ്രതിഷേധം ശക്തമാകുന്നത്. 🔳ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിയെ സംഭവത്തില്‍ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സസ്പെന്‍ഡ് ചെയ്തത്. പ്രമോദിനെ റെയില്‍വേയില്‍ നിന്നും മാറ്റാനും തീരുമാനമായി. 🔳കണ്ടെയിന്മെന്റ് സോണുകളില്‍ ഉള്ളവര്‍ ഓഫീസുകളില്‍…

Read More

ചാമ്പ്യൻസ് ലീഗിലെ സൂപ്പർ പോരാട്ടത്തിൽ യുവന്റസിനെ തകർത്ത് ബാഴ്‌സലോണ

ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെ ബാഴ്‌സലോണ തകർത്തു. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്പാനിഷ് ചാമ്പ്യൻമാരുടെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് ബാഴ്‌സക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചതേയില്ല   ഒരു ഗോളും ഒരു അസിസ്റ്റുമായി മെസ്സി ബാഴ്‌സയുടെ വിജയത്തിനായി മുന്നിൽ നിന്നു. പതിനാലാം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്ന് ഡെംബാലയാണ് ബാഴ്‌സയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് തവണ മൊറാട്ട ബാഴ്‌സയുടെ വല കുലുക്കിയെങ്കിലും രണ്ടും ഓഫ് സൈഡായി പരിണമിച്ചു രണ്ടാം…

Read More

നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് വത്തിക്കാനിൽ കൂടിക്കാഴ്‌ച നടത്തും. ഇന്ത്യൻ സമയം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാകും കൂടിക്കാഴ്ച. അര മണിക്കൂർ നേരം കൂടിക്കാഴ്ച നീളും. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ജി20 ഉച്ചകോടിയുടെ ഭാഗമായി ഒക്ടോബർ 29 നാണ് മോദി ഇറ്റലിയിലെത്തിയത്. ഒക്ടോബർ 31 വരെ അദ്ദേഹം ഇറ്റലിയിലുണ്ടാവും. മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹർ…

Read More

കുഴഞ്ഞുവീണ് മരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  ചേർത്തല: കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ(65)ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ വച്ച് ശനിയാഴ്ച രാത്രിയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെമുതൽ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 20 വർഷമായി ചേർത്തലയിലായിരുന്നു താമസം. അത്ഭുതചികിത്സകൾ…

Read More

‘മസാല ബോണ്ട്‌ സർക്കാർ പദ്ധതി ആണ്, ഇ ഡി നടപടി ഭരണ സ്ഥാപനത്തോടുള്ള കയ്യേറ്റം’: ഇ പി ജയരാജൻ

മസാല ബോണ്ട് കേസിലെ ഇഡി നടപടി, ഇ ഡി വാർത്താക്കുറിപ്പിറക്കാൻ പാടുള്ളതല്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തീർത്തും തെറ്റായ നടപടി. എന്ത് അടിസ്ഥാനത്തിലാണ് വാർത്ത കുറിപ്പ് ഇറക്കുന്നത് ?. കിഫ്ബിക്കെതിരെ കേസെടുത്താൽ നിയമപരമായ നിലനിൽപ്പ് ഉണ്ടാകില്ല. സർക്കാരിനെ കളങ്കപ്പെടുത്താനുള്ള നീക്കം നടക്കുന്നു. ഇ ഡി അന്വേഷണത്തെ സർക്കാർ ഭയക്കുന്നില്ല. മസാല ബോണ്ട്‌ സർക്കാർ പദ്ധതി ആണ്. ഇ ഡി യുടെ നടപടി ഭരണ സ്ഥാപനത്തോടുള്ള കയ്യേറ്റം. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമ്പോൾ കേരളം മറികടക്കുന്നത് ഇത്തരം…

Read More

പശ്ചിമേഷ്യൻ സംഘർഷം; പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ

പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഉത്പന്നങ്ങളുടെ ലഭ്യത ആഭ്യന്തര വിപണയില്‍ ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് സര്‍ക്കാരിന്റെ നീക്കം. യൂറിയയുടെയും ഡിഎപിയുടെയും വിതരണം തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ സംസ്ഥാനങ്ങള്‍ ഉറപ്പുനല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച കേന്ദ്രത്തിന്റെ അന്തര്‍ മന്ത്രാലയ സമിതിയുടെ രണ്ടാം യോഗം ഇന്ന് വൈകിട്ട് ചേരും. പ്ലാസ്റ്റിക്ക്, പാക്കിംഗ്, തുണിത്തരങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, ഓട്ടോമോട്ടീവ് മേഖലകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കാനാണ് കേന്ദ്രം പെട്രോക്കെമിക്കല്‍ ഉത്പന്നങ്ങളുടെ…

Read More

വലിയ ട്രേഡ് സെൻ്റെർ , ഉയരം കൂടിയ കെട്ടിടം; ഇനി കാശ്മീർക്കുന്നും കോഴിക്കോട് വളരുന്നു

കോഴിക്കോട് ഇന്ന് പല മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗാലക്‌സിയുടെ ഉയരം കൂടിയ കെട്ടിടം നഗരത്തിന്റെ skyline തന്നെ മാറ്റിയപ്പോൾ, ഹൈലൈറ്റിന്റെ വലിയ ട്രേഡ് സെന്റർ നഗരത്തിന്റെ വ്യാപാര ദിശയെ പുതുക്കി. ഈ രണ്ട് വികസനങ്ങളും നഗരത്തിന്റെ വളർച്ചയ്ക്ക് പുതിയ മുഖം നൽകിയിട്ടുണ്ട്. ഇതിന്റെ ഇടയിൽ, പലർക്കും ഇപ്പോഴും അത്ര പരിചിതമല്ലാത്ത ഒരു ഇടം പതിയെ ശ്രദ്ധയിൽപ്പെടുകയാണ് — കാശ്മീർകുന്ന്. നഗരത്തിന്റെ നടുവിൽ ആണ് കാശ്മീർകുന്ന് സ്ഥിതി ചെയ്യുന്നത്. എന്നാൽ അവിടേക്ക് എത്തുന്നവർ പറയുന്നത്, ഇത് കോഴിക്കോട് തന്നെയാണെന്ന് വിശ്വസിക്കാൻ…

Read More