Headlines

ഓസ്‌ട്രേലിയ 338 റൺസിന് പുറത്ത്; ജഡേജക്ക് നാല് വിക്കറ്റ്, ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 338 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ സ്മിത്തിന്റെ മികവിലാണ് ഓസീസ് സ്‌കോർ 300 കടത്തിയത്. 2ന് 166 റൺസ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത് സ്മിത്ത് 131 റൺസെടുത്തു. ലാബുഷെയ്ൻ 91 റൺസിന് പുറത്തായി. മിച്ചൽ സ്റ്റാർക്ക് 24 റൺസും മാത്യു വെയ്ഡ് 13 റൺസുമെടുത്തു. നേരത്തെ വിൽ പുകോവ്‌സ്‌കി 62 റൺസെടുത്തിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ വീഴ്ത്തി. ബുമ്രയും നവ്ദീപ്…

Read More

വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതിയെന്നത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ലോക്സഭയില്‍ പങ്കുവച്ച വിവരങ്ങളനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്. ഹരിയാന, സിക്കിം, ജമ്മു, ലഡാക്, മിസോറം, അരുണാചല്‍ പ്രദേശ് തുടങ്ങിയ…

Read More

ശബരിമല സ്വർണ്ണക്കൊള്ള, സ്വര്‍ണപാളി ഏറ്റുവാങ്ങിയത് നാഗേഷ് അല്ല നരേഷ്; ദേവസ്വം വിജിലന്‍സിന് തെറ്റായ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ സ്വര്‍ണപാളി ഏറ്റുവാങ്ങിയത് നാഗേഷല്ല. ഹൈദരാബാദില്‍ പാളി വാങ്ങിയത് നരേഷ്. നാഗേഷ് എന്ന് പോറ്റി ദേവസ്വം വിജിലന്‍സിന് തെറ്റായ മൊഴി നല്‍കി. എസ്.ഐ.ടിയുടെ അന്വേഷണത്തിലാണ് പേരിലെ മാറ്റം കണ്ടെത്തിയത്. 2019ലാണ് പാളികള്‍ ഹൈദരാബാദില്‍ നരേഷിനാണ് കൈമാറിയത്. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം 2019-ൽ തങ്കപ്പാളികൾ ഏറ്റെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യമാണ്. അയാൾ ഈ പാളികൾ ആദ്യം ബെംഗളൂരുവിൽ കൊണ്ടുപോവുകയും, അവിടെ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹൈദരാബാദിൽ വെച്ച് നരേഷ്…

Read More

രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു; മരിച്ചത് മഹാരാഷ്ട്ര സ്വദേശി

  രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ പിംപ്രി ചിന്ച്ച്വാദി. ഇയാൾ മഹാരഷ്ട്ര സ്വദേശിയാണ്. ഈ മാസം 28 നാണ് ഇയാൾ മരിച്ചത്. പിന്നീട് സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 263 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച ദില്ലിയാണ് പട്ടികയില്‍ ഒന്നാമത്. ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 46 ശതമാനവും ഒമൈക്രോണ്‍ വകഭേദമാണ്.                …

Read More

ബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍; സുവേന്ദു അധികാരത്തില്‍

  പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് ഘോഷും അഗ്‌നിമിത്ര പോളുമടക്കം അഞ്ചു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എന്‍ഡിഎയുടെ ശക്തി പ്രകടനമായി ചടങ്ങ് മാറി. (Suvendu Adhikari sworn in as first BJP CM of West Bengal)     ബിജെപിയെ തെരഞ്ഞെടുപ്പില്‍ നയിച്ച , മമതാ ബാനര്‍ജിയെ ഭവാനിപൂരില്‍ തോല്‍പ്പിച്ച സുവേന്ദു അധികാരി ആദ്യ ബിജെപി മുഖ്യമന്ത്രി. മുതിര്‍ന്ന ബിജെപി നേതാവ്…

Read More

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പിഎം ശ്രീ വിവാദം; നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ, വിട്ടുവീഴ്ചയില്ലാതെ പോകുമെന്ന് കെ രാജൻ

കൊച്ചി: പിഎം ശ്രീ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ പോകുമെന്ന് റവന്യൂമന്ത്രി കെ രാജൻ. വിവാദത്തിൽ സിപിഐ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ പറയേണ്ടതൊക്കെ പറയും എന്നായിരുന്നു മന്ത്രി ക. രാജന്റെ പ്രതികരണം. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാർട്ടിക്ക് പറയാനുള്ളതെല്ലാം പാർട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം നന്ദൻകോട് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

  തിരുവനന്തപുരം: നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലയില്‍ സ്വര്‍ണ പണിക്കാരനായ മാനോജിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പ്രാഥമിക സൂചനകള്‍ അനുസരിച്ച് സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read More

പൂരത്തിന് താരം രാമൻ തന്നെ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ഏക്കത്തുക

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ലേലത്തുക. 13ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കാണ് ഏക്കത്തിനടുത്തത് അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷകമ്മിറ്റി. ഫെബ്രുവരി 7 നാണ് പൂരം. കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത ആനകളിൽ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കേരളത്തിലെ നാട്ടാനകളിൽ സൂപ്പർ സ്റ്റാറായ രാമചന്ദ്രന് ആരാധകർ ഏറെയാണ്.തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് ഈ കൊമ്പന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ…

Read More

ഹർഭജൻ സിംഗ് ആംആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥി

  ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥിയാകും. എഎപി ഹർഭജന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് ആപ്പിന് അഞ്ച് സീറ്റുകൾ ലഭിക്കും പഞ്ചാബിൽ കായിക സർവകലാശാലയുടെ ചുമതല കൂടി ഹർഭജൻ സിംഗിന് ഭഗവന്ത് സിംഗ് മൻ നൽകിയേക്കുമെന്ന് സൂചനകളുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഹർഭജൻ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹമുയർന്നിരുന്നു. സിദ്ദു ഹർഭജനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന്…

Read More