Headlines

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

  ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോണ്‍ഗ്രസ് DMK സഖ്യം വിട്ടു. TVKയുമായുള്ള സഖ്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വർഗീയ ശക്തികളുമായി ധാരണയുണ്ടാക്കരതുെന്നും ഉപാധി. നിലവില്‍ അഞ്ചു സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയാണ് വിജയ് തന്നെ കെ.സി. വേണുഗോപാലിനെ സമീപിച്ചത്. പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് വിജയ് നേരിട്ട് കത്ത് നല്‍കിയതോടെ ഹൈക്കമാന്‍ഡ് വിഷയം ഗൗരവമായി എടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ…

Read More

ഇറാന്റെ കാര്യത്തിൽ താൻ സന്തുഷ്ടനല്ല; വലിയൊരു തീരുമാനം എടുക്കേണ്ടി വന്നേക്കാമെന്ന് ട്രംപ്

ആണവചർച്ചകളുടെ വിഷയത്തിൽ ഇറാന്റെ കാര്യത്തിൽ താൻ സന്തുഷ്ടനല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാനെ ആക്രമിക്കണമോ എന്ന കാര്യത്തിൽ താൻ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അർത്ഥവത്തായ ഒരു ധാരണയിലെത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ മാർഗത്തിലൂടെ അത് നേടണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ധാരണയിലെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇറാനെതിരെ വലിയൊരു തീരുമാനം എടുക്കേണ്ടി വന്നേക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജനീവയിൽ നടന്ന മൂന്നാം ഘട്ട ആണവചർച്ചയിലും അമേരിക്കയും ഇറാനും കരാറിൽ ധാരണയിലെത്തിയിട്ടില്ല. യുദ്ധം ആസന്നമാണെന്ന സൂചനയിൽ നിരവധി രാജ്യങ്ങൾ…

Read More

മുട്ടില്‍ മരംമുറിക്കല്‍; മുഖ്യപ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

മുട്ടില്‍ മരംമുറിക്കല്‍ കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. നാല് ദിവസത്തേക്കായിരുന്നു സുല്‍ത്താന്‍ ബത്തേരി ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളായ റോജി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റില്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. രണ്ടുദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് മരംമുറിക്കല്‍ നടന്ന മുട്ടിലിലെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മുട്ടില്‍ സൗത്ത് വില്ലേജിലെ പ്രദേശങ്ങളിലായിരുന്നു വ്യാഴാഴ്ച തെളിവെടുപ്പ്. പ്രതികളെ ഇന്ന് ബത്തേരി കോടതിയില്‍ ഹാജരാക്കും. മരംമുറിക്കലില്‍ ആദ്യം കേസെടുത്ത…

Read More

ഫോൺ ചോർത്തൽ വിവാദം: പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

  ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യസഭയിൽ ബിനോയ് വിശ്വവും ലോക്‌സഭയിൽ എൻ കെ പ്രേമചന്ദ്രനുമാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് ബിജെപി എംപിയായ സുബ്രഹ്മണ്യൻ സ്വാമിയും ആവശ്യപ്പെട്ടു. അതാണ് യുക്തിസഹമായ നടപടി. അല്ലെങ്കിൽ വാട്ടർഗേറ്റ് വിവാദം പോലെ യാഥാർഥ്യം പുറത്തുവന്നാൽ അത് ബിജെപിയെ വ്രണപ്പെടുത്തുമെന്നും സ്വാമി പറഞ്ഞു

Read More

കൊവിഡ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിലെ കൊവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി. ഈ മാസങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മരണനിരക്ക് വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ ഭയക്കുന്നത്. നിലവില്‍ പതിനായിരത്തിലധികമാണ് പ്രദിദിന കൊവിഡ് ബാധ. പരിശോധന വര്‍ധിച്ചാല്‍ അത് വീണ്ടും വര്‍ധിക്കും. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നതിന്റെ സൂചനയാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതും സംസ്ഥാനത്തെ…

Read More

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി; കാസർഗോഡ് വാടക വീട്ടിൽ തൂങ്ങിമരിച്ചു

കാസർഗോഡ് ഇൻഫ്ലുവൻസർ ജീവനൊടുക്കി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നവെന്നാണ് പൊലീസ് പറയുന്നത്. അതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

Read More

ഇടുക്കി മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു

  മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷ അലി(30)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറയൂർ സ്വദേശിനിയും അധ്യാപികയുമായ യുവതി(26) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഭ്രമരം വ്യൂ പോയിന്റിൽ വെച്ചാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച ശേഷം ഇരുവരും കൊക്കയിലേക്ക് ചാടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വിനോദ സഞ്ചാരികളാണ് പാറപ്പുറത്ത് അവശനിലയിൽ കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത്. യുവതി നൽകിയ വിവരം അനുസരിച്ചാണ് നാട്ടുകാരും പോലീസും കൊക്കയിൽ തെരച്ചിൽ…

Read More

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു

  കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ അവസ്ഥയിലായിരുന്നു പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനായ പുനീത് രാജ്കുമാർ കന്നഡ ചലച്ചിത്ര ലോകത്തെ ഏറ്റവും തിരക്കുള്ള നായകനാണ്. പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി…

Read More

കേന്ദ്രത്തെ മാത്രം കാത്തുനിൽക്കില്ല; വാക്‌സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി

  കൊവിഡ് വാക്‌സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൽ നിന്നുമാത്രം വാക്‌സിൻ കിട്ടാൻ കാത്തുനിൽക്കില്ല വാക്‌സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്‌സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിന്റെ ലഭ്യതക്ക് അനുസരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കും 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് മെയ് 1 മുതൽ വാക്‌സിൻ നൽകുമെന്നാണ് കേന്ദ്രം…

Read More

പാലക്കാട് ബിജെപി സ്ഥാനാർഥിയായി ഉണ്ണിമുകുന്ദനെ പരിഗണിക്കാൻ സാധ്യത

പാലക്കാട്‌ ബിജെപിയിൽ സെലിബ്രിറ്റി സ്ഥാനാർഥി?. സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.അതേസമയം പാലക്കാട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന്…

Read More