Headlines

HCL Recruitment 2022 – Apply For Latest Apprentice Vacancies

Hindustan Copper Limited (HCL) invites online applications to the posts of trade apprentice vacancies. About HCL Hindustan Copper Ltd is a Government-owned corporation in the Central Public Sector Enterprise under the Ministry of Mines (India), Government of India. HCL is the only vertically integrated copper producer in India engaged in a wide spectrum of activities…

Read More

സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം നൽകിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രിയുടെ നിർദേശം

  സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. ഗ്രാമീണ മേഖലയിൽ കൊവിഡ് പരിശോധനയും ഓക്‌സിജൻ വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. വെന്റിലേറ്ററുകൾ സ്ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവർത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രി നിർദേശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രാദേശികമായി കണ്ടെയ്ൻമെന്റ് സോണുകളാക്കുക എന്ന രീതിയാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമെന്നും മോദി…

Read More

കല്പറ്റയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി

കല്പറ്റയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി.റാട്ടക്കൊല്ലി, പൂത്തൂർ വയൽപ്രദേശത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന് മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മക്കൾ.കുഞ്ഞാമി ഹൈദറലി, പാത്തു, സുബൈദ, ലത്തീഫ്, ഖാലിദ്, മുഹമ്മദ് കോയ, നൗഷത്ത്, ഹസീന മരുമക്കൾ.മുഹമ്മദലി ഹാജി (ദേവർ ഷോല), മരക്കാർ ഹാജി( വട്ടോളി) സിറാജുദ്ദീൻ(റിട്ട. സെയിൽ ടാക്സ് ഓഫീസർ) എൻ.കെ.മുസ്തഫ ഹാജി(മുട്ടിൽ) കടവത്ത് അബു ഹാജി (പള്ളിക്കൽ) അഫ്സത്ത്, ശൈലജ, ഫാത്തിമ, ജംഷീല.

Read More

കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാലുവയസ്സുകാരി മരിച്ചു

  കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക്ക് ടാങ്കിൽ വീണ് പരുക്കേറ്റ നാല് വയസ്സുകാരി മരിച്ചു. സൈനികനായ കൊറ്റിയിലെ ഷമലിന്റെയും വി കെ അമൃതയുടെയും ഏക മകൾ സാൻവിയയാണ് മരിച്ചത്. ഞായറാഴ്ചയാണ് സാൻവിയ ടാങ്കിൽ വീണത്. ടാങ്കിൽ നിറയ വെള്ളമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതോടെ പരിസര വാസികളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് കുട്ടി മരിച്ചത്.

Read More

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു

  കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. പൊതു സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകൾ ഇതുപ്രകാരം പൂർണാമയും നിരോധിച്ചു. തൊഴിൽ അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. ഇവിടങ്ങളിലെ ആരാധനാലയങ്ങളിൽ ചടങ്ങുകൾക്ക് അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കരുത്. സെക്ടറൽ മജിസ്‌ട്രേറ്റുമാർ കണ്ടെയ്ൻമെന്റ് സോണുകളിൽ നിരീക്ഷണത്തിനുണ്ടാകും

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്റ്റിൽ

  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമിതി അംഗങ്ങളായ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരൻ, ജോസ് ചക്രംപള്ളി, ബൈജു ടി എസ്, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായത് നേരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളായ കിരണിനെ കൂടി ഇനി അറസ്റ്റ് ചെയ്യേണ്ടതുണ്ട്. അതേസമയം ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ…

Read More

സംസ്ഥാനത്ത് ചൂട് കൂടിവരുന്നു; കരുതൽ വേണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ചൂട് കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഇടങ്ങളിൽ 37 ഡിഗ്രി വരെ താപനില ഉയരുന്നു. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിലും കൂടിയ താപനില രേഖപ്പെടുത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉയർന്ന ചൂട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഉഷ്ണകാല രോഗങ്ങളായ ഉഷ്ണ തരംഗം, സൂര്യാഘാതം, സൂര്യതാപം എന്നിവയെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നേ തന്നെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വേനൽക്കാല പ്രശ്നങ്ങൾ അവലോകനം ചെയ്യുകയും ആവശ്യമായ മുൻകരുതൽ…

Read More

ആറ് കേസുകളിൽ കൂടി ലീഗ് എംഎൽഎ കമറുദ്ദീന് ജാമ്യം; ജയിൽ മോചനത്തിന് വഴിയൊരുങ്ങി

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിൽ കമറുദ്ദീന് ഇന്ന് ജാമ്യം ലഭിച്ചു 142 കേസുകളിലും മുസ്ലിം ലീഗ് എംഎൽഎക്ക് ജാമ്യം ലഭിച്ചു. ഇതോടെ ജയിൽ മോചനത്തിന് കളമൊരുങ്ങി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കമറുദ്ദീൻ. തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ എംഎൽഎയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല

Read More

ഗെലോട്ടുമായി ഇടഞ്ഞ് രാഹുല്‍, ആ പരാമര്‍ശം അതിരുകടന്നു, സച്ചിന് അവസരവുമായി കോണ്‍ഗ്രസ്!!

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജസ്ഥാന്‍ പോര് കടുത്ത വിള്ളലുണ്ടാക്കുന്നു. പാര്‍ട്ടി നേതൃത്വം കഴിഞ്ഞ ദിവസം അശോക് ഗെലോട്ട് നടത്തിയ വ്യക്തിപരമായ ആക്രമണത്തില്‍ ഇടഞ്ഞിരിക്കുകയാണ്. ഗെലോട്ട് അധികാര കേന്ദ്രീകരണത്തിനായി ശ്രമിക്കുകയാണെന്ന ജൂനിയര്‍ നേതാക്കളുടെ വാദത്തിന് ബലം പകരുന്നതാണ് കഴിഞ്ഞ ദിവസം സംഭവിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളും സമവായത്തിനായി ഗെലോട്ട് ശ്രമിക്കുന്നില്ലെന്ന് പരാതി ഉന്നയിച്ചിരിക്കുകയാണ്. സച്ചിന്റെ തിരിച്ചുവരവിന് കുറച്ച് കൂടി താല്‍പര്യം ഇതോടെ കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് ഒരു കഴിവും ഇല്ലാത്ത നേതാവാണെന്ന് ഗെലോട്ട് ആരോപിച്ചിരുന്നു. ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന…

Read More

കൊവിഡിന്റെ ഒമിക്രോൺ വകഭേദം: വിമാന സർവീസുകൾ നിർത്തിവെക്കണമെന്ന് കെജ്രിവാൾ

  കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഏറെ പ്രയാസപ്പെട്ടാണ് രാജ്യം കോവിഡിൽനിന്നു കരകയറിയതെന്ന് കെജരിവാൾ ട്വീറ്റ് ചെയ്തു. പുതിയ വകഭേദം ഇന്ത്യയിൽ എത്തുന്നതു തടയാൻ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് കെജരിവാൾ ആവശ്യപ്പെട്ടു. അതേസമയം വിഷയം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

Read More