വയനാട് ജില്ലയില്‍ 603 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.3

  വയനാട് ജില്ലയില്‍ ഇന്ന് (14.08.21) 603 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 772 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.3 ആണ്. 590 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85538 ആയി. 77927പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6672 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5166 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

‘രാഹുൽ മാങ്കൂട്ടത്തില്‍ സൈക്കോ പാത്ത്, കേരളം കണ്ടിട്ടില്ലാത്ത പൊളിറ്റിക്കൽ അശ്ലീലങ്ങളായി കോൺഗ്രസ് സംഘം മാറി’; രൂക്ഷ വിമര്‍ശനവുമായി ആര്‍ഷോ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. രാഹുൽ മാങ്കൂട്ടത്തില്‍ സൈക്കോ പാത്ത് ആണെന്നും നാട്ടുകാർക്ക് ജനാധിപത്യബോധ്യം ഉള്ളതുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധ സദസ്സിൽ ഒതുക്കുന്നത്, അല്ലായിരുന്നുവെങ്കിൽ പേപിടിച്ച സൈക്കോപാത്തിനെ ജനങ്ങൾ കല്ലെറിഞ്ഞ് ഓടിച്ചേനെ എന്നും ആര്‍ഷോ പറഞ്ഞു. നായ്ക്കൾക്ക് പേപിടിച്ചാൽ കല്ലെറിഞ്ഞോടിക്കും അല്ലെങ്കിൽ അടിച്ചു കൊല്ലും. ചിലർ സമീകരിക്കാൻ ശ്രമം നടത്തുന്നു. സമാനതകളില്ലാത്ത ക്രിമിനൽ പ്രവർത്തനമാണ് എംഎൽഎ കുപ്പായത്തിന്റെ തണലിൽ സൈക്കോപാത്തായ രാഹുൽ മാങ്കൂട്ടത്തില്‍ ചെയ്തത്. ഉമാ തോമസ്, കെ…

Read More

ആക്രമിക്കാൻ എത്തിയ നായയുടെ കാൽ വെട്ടിമുറിച്ചു; സംഭവം പാലക്കാട്

പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാൽ വെട്ടി നാട്ടുകാർ. മലമ്പള പൂതനൂർ സ്വദേശി രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മുണ്ടൂർ മലമ്പള്ളത്ത് സുജീഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയ്ക്കാണ് വെട്ടേറ്റത്. വയോധികയെയും, സമീപത്തെ മറ്റൊരു വളർത്തു നായയേയും പിറ്റ് ബുൾ അക്രമിക്കാനെത്തിയപ്പോൾ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിറ്റ് ബുൾ ഇനത്തിൽ പെട്ട വളർത്തുനായ മറ്റൊരു നായയെ മുൻപ് കടിച്ച് കൊന്നതാണെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ സുജീഷിൻ്റെ പരാതിയുടെ…

Read More

വോട്ടെണ്ണൽ ദിനമായ മെയ് 2ന് കേരളത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹർജി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി. മെയ് ഒന്ന് അർധരാത്രി മുതൽ രണ്ടാം തീയതി അർധരാത്രി വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആവശ്യം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. കോടതി ഫയലിൽ സ്വീകരിച്ച ഹർജി സർക്കാരിനോട് പ്രതികരണം തേടി. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു.

Read More

നിയമസഭ തെരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ എംഎൽഎമാർക്ക് നിർദേശം നൽകി കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ എംഎൽഎമാർക്ക് നിർദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെ ഇടപെടൽ നടത്തി മേൽക്കൈ നേടണമെന്നും നിർദേശം. സിറ്റിംഗ് സീറ്റുകളിൽ ഒന്നുപോലും നഷ്ടപ്പെടരുത് എന്നാണ് കോൺഗ്രസ് എംഎൽഎമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിനായി മണ്ഡലത്തിൽ നടപ്പിലാക്കിയിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ പരമാവധി പ്രചാരണം നൽകണം. സമൂഹമാധ്യമങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തണം. സമൂഹമാധ്യമങ്ങളിൽ ഇടപെടലിലൂടെ ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച്…

Read More

ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി വിധി പറയാനായി ഹൈക്കോടതി മാറ്റി

കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി വിധി പറയാനായി മാറ്റി. യൂട്യൂബറെ ആക്രമിച്ചെന്ന കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമം കൈലെടുക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു. വിജയ് പി നായര്‍ വിളിച്ചിട്ടാണ് പോയതെന്നതിന്…

Read More

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് ഇന്ന് 280 രൂപ കൂടി

സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 12,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഇന്നലെ പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന്…

Read More

രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റ് നശിച്ചുപോയ സംഭവം; നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് രാജിവെച്ചു

പ്രളയ ദുരിതബാധിതർക്ക് വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി എം.പി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് രാജിവെച്ചു. ഭക്ഷ്യ കിറ്റ് നശിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മലപ്പുറം നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികളാണ് പഴകിയതിനെ തുടർന്ന് പുഴുവരിച്ച് നശിച്ചത്.  പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂർണമായും നശിച്ചത്.

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തോപ്പുംപടി സ്വദേശി

കൊച്ചി തോപ്പുംപടി സ്വദേശിയായ വ്യാപാരിയാണ് മരിച്ചത്. കഴിഞ്ഞ 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ബ്രോഡ്‌വേയില്‍ വ്യാപാരം നടത്തുകയായിരുന്ന യൂസിഫ് (66) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചത് അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാക്കിയിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്

Read More

ടീം മിഷൻ സുൽത്താൻ ബത്തേരി, വിക്ടറി ഹോസ്പിറ്റൽ, വിനായക ഹോസ്പിറ്റൽ, ബിനാച്ചി അക്ഷയ എന്നിവയുമായി ചേർന്ന് സുൽത്താൻ ബത്തേരിയിലെ ആർമാട്, പൂമല എന്നീ സ്ഥലങ്ങളിൽ സൗജന്യ കോവിഡ് – 19 വാക്സിനേഷൻ നൽകി

ടീം മിഷൻ സുൽത്താൻ ബത്തേരി, വിക്ടറി ഹോസ്പിറ്റൽ, വിനായക ഹോസ്പിറ്റൽ, ബിനാച്ചി അക്ഷയ എന്നിവയുമായി ചേർന്ന് സുൽത്താൻ ബത്തേരിയിലെ ആർമാട്, പൂമല എന്നീ സ്ഥലങ്ങളിൽ സൗജന്യ കോവിഡ് – 19 വാക്സിനേഷൻ നൽകി. 45 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കാണ് സൗജന്യ കോവിഡ് വാക്സിനേഷനുകൾ നൽകിയത്. രാവിലെ 9 മണിമുതൽ വൈകിട്ട് 4:30 വരെ സെൻ്ററുകൾ പ്രവർത്തിച്ചു. രണ്ട് ക്യാമ്പുകളിലായി 569 പേർ വാക്സിൻ സ്വീകരിച്ചു. രണ്ടാം വാക്സിൻ എടുത്തവരും ഇക്കൂട്ടത്തിൽപ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 51 പേർക്ക്…

Read More