Headlines

പതിനായിരം കടന്ന് രോഗികള്‍; 10606 പേര്‍ക്ക് കൂടി ഇന്ന് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി…

Read More

സംസ്ഥാനത്ത് ഇന്ന് 3527 പേർക്ക് കൊവിഡ്, 21 പേർ മരിച്ചു; 3782 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3527 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂർ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂർ 120, വയനാട് 68, ഇടുക്കി 67, കാസർഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

മോദി 2.0; 6 ഡോക്ടർമാരും 13 അഭിഭാഷകരും: മോദി മന്ത്രിസഭയുടെ സവിശേഷതകൾ

  ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടനയിൽ സവിശേഷതകളേറെ. യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയില്‍ പുതുമുഖങ്ങളുമുണ്ട്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ എന്ന ഖ്യാതിയും 77 അംഗ മോദി മന്ത്രിസഭയ്ക്കുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, മീനാക്ഷി ലേഖി എന്നിവർക്കൊപ്പം മലയാളിയായ രാജ്യസഭ അംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ആകും. നിലവിലെ മന്ത്രിസഭയിൽ നിന്നും 12 മന്ത്രിമാരെ പുറത്താക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശിന് ഏഴ് മന്ത്രിസ്ഥാനമാണ് നൽകിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനെക്കാളും…

Read More

ആശങ്ക ഒഴിഞ്ഞു; ജലസംഭരണികളില്‍ സുരക്ഷിതമായ ജലനിരപ്പെന്ന് അധികൃതര്‍

കൊച്ചി: ജലസംഭരണികളില്‍ സുരക്ഷിത ജലനിരപ്പായെന്ന് അധികൃതര്‍. ഇടമലയാറില്‍ ജലനിരപ്പ് ബ്ലൂ അലര്‍ട്ടിനും താഴെയെത്തി. ഇനി ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാര്‍ കരകവിയുമെന്ന ആശങ്ക വേണ്ടെന്നും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഇടമലയാര്‍ ഡാമും ഇടുക്കി ഡാമും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിയപ്പോള്‍ പെരിയാര്‍ കരകവിഞ്ഞൊഴുകാതിരിക്കാനുള്ള ദൗത്യം ജലസേചന വകുപ്പ് ഏറ്റെടുത്തിരുന്നു. ചെറുതോണി മുതല്‍ വടുതല , പറവൂര്‍ വരെ നിരീക്ഷണം നടത്തി ഓരോ മണിക്കൂറിലും ജലനിരപ്പ് സംബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തില്‍ പുറത്തു വിട്ടിരുന്നു. മഴ…

Read More

‘തുരുമ്പിക്കാൻ ജയിൽ കമ്പിയിൽ ഉപ്പ് വെച്ചു, അരിഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറച്ചു; ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു’: ഗോവിന്ദച്ചാമി ജയിൽചാടാൻ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം

ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം. പൊലീസ് ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുറത്ത്. സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നൽകി. സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിലെത്തി. തുടർന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളിൽ കയറി ഫെൻസിങ്ങിന്റെ തൂണിൽ കുടുക്കിട്ടുവെന്നും പ്രതി മൊഴി നൽകി. ബ്ലെയ്ഡ് ലഭിച്ചത്…

Read More

കൊല്ലം തേവലക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കൊല്ലം തേവലക്കര അരിനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തേവലക്കര സ്വദേശി സന്തോഷ് ജോസഫിന്റെ വാഹനമാണ് പൂർണമായും കത്തിനശിച്ചത്. കാറിൽനിന്ന് തീയും പുകയും ഉയർന്നയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. യാത്രക്കാരുമായി പോവുകയായിരുന്ന കാറിൻ്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനം റോഡരികിൽ ഒതുക്കി നിർത്തി. കാറിലുണ്ടായിരുന്നവർ വേഗത്തിൽ പുറത്തിറങ്ങി മാറിനിന്നതിനാൽ വലിയൊരു അപകടം ഒഴിവാക്കാനായി. തീ വളരെ വേഗത്തിൽ വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പ്രാഥമിക നിഗമനം…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനു കീഴിലെ ഇണ്ടിയേരി കുന്ന്, പള്ളിപീടിക തേറ്റമല, പഴഞ്ചന, വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ബുധന്‍ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ആരിച്ചാലില്‍ കവല ഭാഗത്ത് ബുധന്‍ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Read More

ലോക്ഡൗണ്‍ ഇളവുകള്‍; വയനാട് ജില്ലയില്‍ എ- വിഭാഗത്തില്‍ 3 തദ്ദേശ സ്ഥാപനങ്ങള ബി- യില്‍ 23 ഉം സി-യില്‍ 2 ഉം

  ലോക്ഡൗണ്‍ ഇളവുകള്‍; വയനാട് ജില്ലയില്‍ എ- വിഭാഗത്തില്‍ 3 തദ്ദേശ സ്ഥാപനങ്ങള ബി- യില്‍ 23 ഉം സി-യില്‍ 2 ഉം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിലവിലുള്ള രോഗസ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ടി.പി.ആര്‍ 8 ശതമാനത്തില്‍ താഴെയുള്ള മൂന്ന് ഗ്രാമപഞ്ചായത്തുകളെ എ- വിഭാഗത്തിലും 8 നും 20 നും ഇടയിലുള്ള…

Read More

ചീരാൽ ടൗൺ മൈക്രോ കണ്ടൈൻമെന്റ് സോണാക്കി

നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 ലെ കൈലാസകുന്ന് എന്ന സ്ഥലത്തിന്റെ 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ചീരാൽ ടൗൺ ഉൾപ്പെടുന്ന ചീരാൽ എ.യു.പി സ്കൂൾ മുതൽ മുത്താട്ട് വില്ല വരെയും , വാർഡ് 12 ലെ ചീരാൽ ടൗൺ ഉൾപ്പെടുന്ന ചീരാൽ എ .യു പി സ്കൂൾ മുൻവശം മുതൽ ശാന്തി സ്കൂൾ , വെണ്ടോൽ വിഷ്ണു ക്ഷേത്രം വരെയും ഉൾപ്പെടുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

Read More

ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതി; അന്വേഷണം അട്ടിമറിക്കാന്‍ മോന്‍സണ്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍

  ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതില്‍ അന്വേഷണം അട്ടിമറിക്കാന്‍ മോന്‍സണ്‍ മാവുങ്കല്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ലീസ് തുക തട്ടിയെന്ന പരാതിയില്‍ തുടക്കത്തില്‍ ഏകപക്ഷീയമായ അന്വേഷണം നടന്നുവെന്ന് ആലപ്പുഴ ജില്ല മുന്‍ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു. മോന്‍സണിന്റെ പരാതിയില്‍ തനിക്കെതിരെ വകുപ്പുതല അന്വേഷണം നടന്നുവെന്നും സാബു വെളിപ്പെടുത്തി. താന്‍ എസ്.പിയായിരുന്ന സമയത്താണ് ശ്രീവത്സം ഗ്രൂപ്പിനെതിരെ മോന്‍സണ്‍ കേസ് ഫയല്‍ ചെയ്തതെന്ന് പി. എസ് സാബു പറഞ്ഞു. ആ കേസില്‍ സി.ഐയെ സ്വാധീനിച്ച് ഏകപക്ഷീയമായ അന്വേഷണം നടത്താന്‍…

Read More