കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു; ജോലി സമ്മർദം കാരണമെന്ന് കുടുംബം

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ. ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് സംഭവം. എന്നാൽ എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍…

Read More

റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം; നൂറിലധികം ടെന്റുകൾ കത്തിനശിച്ചു

ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം. കോക്‌സ് ബസാർ ജില്ലയിലെ ക്യാമ്പിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. നൂറുകണക്കിന് ടെൻറുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂർണമായി കത്തി നശിച്ചു. പൊലീസും ഫയർഫോഴ്‌സും, സാമൂഹികപ്രവർത്തകരുമടങ്ങുന്ന സംഘവും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

Read More

ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി കള; അഭിമാന നിമിഷമെന്ന് ടൊവിനോ

  ടൊവീനോ പ്രധാനവേഷത്തിലെത്തിയ ചിത്രം കള ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തോമസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കള ടീമിന് ഇത് അഭിമാന നിമിഷം എന്നാണ് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കളയുടെ തിയേറ്റര്‍ റിലീസ്. ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്.ചിത്രത്തിന്റെ അവതരണ ശൈലിയെയും സംവിധാന മികവിനെയും കുറിച്ച് മികച്ച പ്രതികരണമാണ് കിട്ടിയത്. പിന്നീട് ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. രോഹിത്ത് വി എസ്…

Read More

അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 19 പേരെ, എട്ട് പേർ മെഡിക്കൽ വിദ്യാർത്ഥികൾ

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു. കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന് പുറത്തുവരും. 248 പേരുടെ ബന്ധുക്കൾ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 19 പേരെയാണ് തിരിച്ചറിഞ്ഞത്. 11 യാത്രക്കാരെയും 8 മെഡിക്കൽ വിദ്യാർത്ഥികളെയുമാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനായത്. ഗുജറാത്ത്‌, രാജസ്ഥാൻ, മഹാരാഷ്ട്ര സ്വദേശികളെയും ഒരു വിദേശ പൗരയെയുമാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയുന്ന മൃതദേഹം വേഗത്തിൽ തന്നെ ബന്ധുക്കൾക്ക് കൈമാറാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. അപകടത്തിൽ മരിച്ച മലയാളി…

Read More

തമിഴ്‌നാട്ടിൽ ഡി.എം.കെ മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിൻ മന്ത്രിസഭയിലേക്കുള്ള പുതിയ മന്ത്രിമാരെ തീരുമാനിക്കാൻ മന്ത്രിസഭ ചര്‍ച്ചകള്‍ തുടങ്ങി. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെ 158 സീറ്റുകള്‍ നേടിയാണ് ഡി.എം.കെ അധികാരത്തിലേറുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ സ്റ്റാലിൻ അധികാരത്തിലേറും. ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളതെന്നാണ് ലഭ്യമായ വിവരം.  

Read More

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി നടന്നതായുള്ള ആരോപണത്തില്‍ അന്വേഷണം തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കാനഡ-ന്യൂസീലന്‍ഡ് മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഒത്തുകളിയില്‍ അധോലോകനായകന്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പിന് പങ്കുണ്ടെന്ന വിവരങ്ങളും പുറത്തു വന്നതോടെ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഇന്ത്യന്‍ വംശജനായ കാനഡ ബൗളര്‍ക്കെതിരെയും അന്വേഷണം നടത്തും. മത്സരത്തില്‍ കാനഡ ക്യാപ്റ്റന്‍ ദില്‍പ്രീത് ബജ്വയാണ് ആരോപണ വിധേയനായി നില്‍ക്കുന്നത്. ഇദ്ദേഹം ഓവറാണ് ഒത്തുകളി ആരോപണത്തിന് ശക്തിപകരുന്നത്….

Read More

ശ്വാസംമുട്ടി ദില്ലി, മലിനീകരണത്തോത് 400 കടന്ന് അതീവ ​ഗുരുതരം, വായുഗുണനിലവാരം 270, ക്ലൗഡ് സീഡിം​ഗിന് നീക്കം

ദില്ലി: ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കവേ ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. വായുഗുണനിലവാര സൂചികയിൽ 270 ആണ് ശരാശരി രേഖപ്പെടുത്തിയത്. സുപ്രീംകോടതി അനുമതി നല്‍കിയ സമയക്രമത്തെ മറികടന്ന് പടക്കം പൊട്ടിച്ചുള്ള ആഘോഷം തുടരുന്നതും വായു മലിനീകരണം ഇരട്ടിയാക്കുകയാണ്. എവിടെ തിരിഞ്ഞാലും പടക്കം പൊട്ടിക്കലും ന​ഗരം സ്തംഭിക്കുന്ന ​ഗതാ​ഗത കുരുക്കും ദീപാവലി തിരക്കിലമരുന്ന രാജ്യതലസ്ഥാനത്തിന് ഇപ്പോൾ തന്നെ ശ്വാസം മുട്ടി തുടങ്ങി. ന​ഗരത്തിൽ രണ്ട് മേഖലകളിൽ വായുമലിനീകരണതോത് നാനൂറ് കടന്ന് ​ഗുരുതര…

Read More

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം: നൈസാറിന്റെ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാറിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.40നാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം ആയ നൈസറിനെയും വഹിച്ച് ജിഎസ്എല്‍വി എഫ്-16 റോക്കറ്റ് കുതിച്ചുയരുക. ഇരട്ട ഫ്രീക്വന്‍സി ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ റഡാര്‍ സാറ്റലൈറ്റ് ആണ് നൈസാര്‍. നാസ – ഇസ്രോ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ എന്നതിന്റെ ചുരുക്ക പേരായ നൈസാറില്‍ എസ് ബാന്‍ഡ് റഡാര്‍ നിര്‍മ്മിച്ചത് ഐഎസ്ആര്‍ഒയും എല്‍ ബാന്‍ഡ് റഡാര്‍ നിര്‍മ്മിച്ചത്…

Read More

യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും

  യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഫോണിലൂടെ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരവെയാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കാനൊരുങ്ങുന്നത് യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് മോദി സെലൻസ്‌കിയുമായി സംസാരിക്കുന്നത്. റഷ്യക്കെതിരെ സെലൻസ്‌കി ഇന്ത്യയുടെ പിന്തുണ തേടിയിരുന്നു. എന്നാൽ റഷ്യക്കെതിരായ നിലപാട് സ്വീകരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല ഇതിനിടെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി…

Read More

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്; അധികാരത്തിലേറുക 2116 ജനപ്രതിനിധികള്‍

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമപഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ജില്ലാ പഞ്ചായത്ത് ,മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി യോഗങ്ങള്‍ ഇന്ന് നടക്കും. മേയര്‍ ,മുന്‍സിപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 26ന് നടക്കും. 27ന് ആണ് ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കഴിഞ്ഞ ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും…

Read More