ഫ്രാങ്കോയെ വെറുതെവിട്ട വിധിക്കെതിരെ പോലീസ് അപ്പീലിന്; നിയമോപദേശം തേടി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ സാധ്യത തേടി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ ഇതുസംബന്ധിച്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ചാൽ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകുമെന്നും എസ് പി വ്യക്തമാക്കി ഇന്നലെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ഫ്രാങ്കോയെ വെറുതെവിട്ടു കൊണ്ടുള്ള വിധിന്യായം പുറപ്പെടുവിച്ചത്. അമ്പരപ്പുണ്ടാക്കുന്ന വിധിയെന്നായിരുന്നു കോട്ടയം മുൻ എസ് പിയായിരുന്ന ഹരിശങ്കർ…

Read More

സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊവിഡ്, 29 മരണം; 1813 പേർക്ക് രോഗമുക്തി

  കേരളത്തിൽ 4801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

ചെർണോബിൽ യുക്രൈൻ ആണവായുധങ്ങൾ നിർമ്മിക്കുന്നു: ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ

  യുദ്ധം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ യുക്രൈനിനെതിരെ ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ. ചെർണോബിൽ യുക്രൈൻ ആണവായുധം നിർമ്മിക്കുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ ആരോപിച്ചു. പേര് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടാത്ത ഉറവിടത്തെ ഉദ്ദരിച്ചാണ് റഷ്യൻ മാധ്യമങ്ങളുടെ ആരോപണം. എന്നാൽ മാധ്യമ ആരോപണത്തെ ശരിവയക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഫെബ്രുവരി 24-നാണ് യുക്രൈൻ അധിനിവേശത്തിന് ഉത്തരവിടുന്നത്. യുക്രൈൻ നാറ്റോയിൽ അംഗമാവുന്നതിനെ തടയുകയെന്ന ഉദ്ദേശമായിരുന്നു റഷ്യയുടെ ആക്രമണത്തിനു പിന്നിലെ പ്രധാന കാരണം. യുക്രൈനിൽ ആക്രമണം അഴിച്ചു വിട്ടതിനു പിന്നാലെ സാമ്പത്തിക…

Read More

ആറാട്ട് റിലീസ് തിയതി പ്രഖ്യാപിച്ചു

  മോഹൻലാൽ കേന്ദ്രകഥാപാത്രത്തിലെത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഫെബ്രുവരി 18 ന് തീയേറ്ററുകളിലെത്തും. നേരത്തെ ഫെബ്രുവരി പത്തിനായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത് എന്നാൽ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ റിലീസിംഗ് മാറ്റുകയായിരുന്നു. ആരോമ മോഹന്റെ നിർമാണത്തിൽ ഉദയകൃഷ്ണ യുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം മാസ് എന്റെർറ്റൈൻർ സ്വഭാവമുള്ള ഒന്നായിരിക്കുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം. ചിത്രത്തിൽ നെടുമുടി വേണു, സായികുമാർ, വിജയരാഘവൻ, സിദ്ദിഖ് ജോഡി, ആന്റണി ,ഇന്ദ്രൻ ഷീല,സ്വാസിക, രചന നാരായണൻകുട്ടി, മാളവിക എന്നിവർ പ്രധാന…

Read More

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: അന്വേഷണം ദക്ഷിണേന്ത്യയിലേക്കും; ബെംഗളൂരു സ്വദേശിയായ എഞ്ചിനീയര്‍ സാക്കിര്‍ ഉസ്താദിന് പങ്കെന്ന് സൂചന

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യയിലേക്കും. 2022ലെ കോയമ്പത്തൂരില്‍ നടന്ന ബോംബ് സ്‌ഫോടനം, മാംഗളൂരുവിലെ ഓട്ടോറിക്ഷ സ്‌ഫോടനം എന്നിവയ്ക്ക് പിന്നില്‍ ഒരേ സംഘമാണെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സംശയം. 2024ലെ ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനത്തിന് പിന്നിലും ഒരേ ഭീകരര്‍ തന്നെയെന്നാണ് സംശയം. ബെംഗളൂരു സ്വദേശി ഫൈസല്‍ എന്ന സാക്കിര്‍ ഉസ്താദിന് ഈ ആക്രമണവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. മേല്‍പ്പറഞ്ഞ സ്‌ഫോടനങ്ങള്‍ക്കും ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിനും സമാനതകള്‍ ധാരാളമുണ്ടെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന്…

Read More

ഭർത്താവിന്റെ അറുത്തെടുത്ത ശിരസ്സുമായി വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

  ആന്ധ്രാപ്രദേശിലെ ചിറ്റൂർ റെനിഗുണ്ടയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ തലയറുത്ത് കൊന്ന വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഭർത്താവിന്റെ അറുത്തെടുത്ത ശിരസ്സുമായാണ് ഇവർ സ്‌റ്റേഷനിലെത്തിയത്. 53കാരനായ ഭശ്യാം രവിചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ(50) പോലീസ് അറസ്റ്റ് ചെയ്തു ഇവരുടെ വീട്ടിൽനിന്ന് ഭശ്യാമിന്റെ ബാക്കി ശരീരം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 20 വയസ്സുള്ള മകനൊപ്പമാണ് റെനിഗുണ്ട ടൗണിലെ പോലീസ് ലൈനിൽ ഇവർ താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്ക്…

Read More

ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു: കുട്ടികളടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

  പലസ്തീന് നേരെ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ. ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് ഇസ്രായേൽന നടത്തിയ സൈനിക നടപടിയിൽ കുട്ടികളും സ്ത്രീകളുമടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ 31 കുട്ടികളടക്കം 126 പേരാണ് പലസ്തീനിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ അയൽ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ലെബനൻ അതിർത്തിയിൽ രണ്ട് പലസ്തീൻ അനുകൂലികളെ ഇസ്രായേൽ വെടിവെച്ചു കൊന്നു. സിറിയയിൽ നിന്ന് ഇസ്രായേലിലേക്ക് മൂന്ന് തവണ…

Read More

പി എം ശ്രീ പദ്ധതി: SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല

പി എം ശ്രീ പദ്ധതിയിൽ SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല. ഫണ്ടുമായി ബന്ധപ്പെട്ട നടപടി എല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് എസ് എസ് കെ ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചു. സാങ്കേതികമായി ഇനി പുതിയ പ്രൊപ്പോസൽ നൽകേണ്ടതില്ല. മുൻ വർഷങ്ങളിലെ കുടിശിക ലഭിക്കുന്നതിനായുള്ള രേഖകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസവകുപ്പുമായി കൂടി ആലോചിച്ച ശേഷമാകും തീരുമാനം.പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. അതേസമയം പിഎം ശ്രീ പദ്ധതി താത്കാലികമായി മരവിപ്പിക്കാനുള്ള മന്ത്രിസഭാ…

Read More

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷാതടവുകാരൻ രക്ഷപ്പെട്ടു

തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷാതടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് രക്ഷപ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിനാണ് ഇയാൾ കടന്നുകളഞ്ഞത് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിവരം അധികൃതർ അറിഞ്ഞത്. സ്ത്രീയെ അപമാനിച്ച കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More