സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരും; അതിഥി തൊഴിലാളികൾക്കും കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

  കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. അടുത്താഴ്ച മുതൽ കിറ്റുകൾ കൊടുത്തു തുടങ്ങുമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു സംസ്ഥാനത്ത് 18-45 വയസ്സ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ല. മറ്റ് രോഗങ്ങളുള്ളവർക്ക് മുൻഗണന നൽകും. രോഗമുള്ളവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ പോകുന്ന വാർഡുതല സമിതിയിലുള്ളവർക്കും മുൻഗണന നൽകുമെന്നും…

Read More

യുപിയിൽ ഇന്ന് നാലാം ഘട്ട വോട്ടെടുപ്പ്; 59 മണ്ഡലങ്ങളിലേക്കായി 621 സ്ഥാനാർഥികൾ

  ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിന് തുടക്കം. പിലിഭിത്ത്, ലഖിംപൂർഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലക്‌നൗ, റായ്ബറേലി, ബണ്ട, ഫത്തേപൂർ ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 621 പേരാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിൽ 121 പേർ ഗുരുതരമായ ക്രിമിനൽ കേസുകളിലെ ആരോപണവിധേയർ കൂടിയാണ്. നാലാം ഘട്ടത്തിൽ കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 51 എണ്ണവും 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി…

Read More

രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ് ജയം; എം വി ഗോവിന്ദന്റെ മോറാഴയിലും എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല

ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്. എം വി ഗോവിന്ദന്റെ വാർഡായ മോറാഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല. പൊടിക്കുണ്ട് വാർഡിലും എതിരില്ലാതെ എൽഡിഎഫ്. മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു….

Read More

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ മീനങ്ങാടി സബ് സ്റ്റേഷന്‍ ഷട്ട്ഡൗണ്‍ ആയതിനാല്‍ മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ* മടക്കിമല, മുരണിക്കര, പരളിക്കുന്ന് എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ* ടീച്ചർമുക്ക് , എട്ടാംമൈൽ, പേരാൽ, കാലിക്കുനി, കുണ്ടിലങ്ങാടി എന്നീ…

Read More

യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്ക് തയ്യാർ, പുടിനുമായി ചർച്ചക്കും തയ്യാർ: യുക്രൈൻ പ്രസിഡന്റ്

  റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ചർച്ചക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചക്ക് തയ്യാറാണ്. യുക്രൈനിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ പുടിൻ തയ്യാറായാൽ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം യുക്രൈൻ ഉപേക്ഷിക്കുമെന്നും സെലൻസ്‌കി പറഞ്ഞു സൈനിക പിൻമാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുടിൻ ഉറപ്പ് നൽകിയാൽ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചർച്ച ചെയ്യാം. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ തർക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചർച്ച ചെയ്യപ്പെടണമെന്നും സെലൻസ്‌കി പറഞ്ഞു ഇത്…

Read More

‘സത്യമേവ ജയതേ’: ദിലീപ് കുറ്റവിമുക്തൻ; സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുലിന് ഈശ്വറിന് വേണ്ടി പ്രതികരിച്ച് ഭാര്യ ദീപ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരണം പ്രത്യക്ഷപ്പെട്ടു. രാഹുലിൻ്റെ ഭാര്യ ദീപയാണ് രാഹുല്‍ ഈശ്വറിന് പകരം പോസ്റ്റ് പങ്കുവെച്ചത്. സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുല്‍ ഈശ്വറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രതികരണം. നേരത്തേ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്ബോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചർച്ചകളില്‍ താനുണ്ടാകുമെന്ന് രാഹുല്‍ ഈശ്വർ പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇത് സാധിച്ചില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക…

Read More

സുൽത്താൻബത്തേരി ക്കടുത്ത മാടക്കരയിൽ വീട് കുത്തിതുറന്ന് വൻ മോഷണം; ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ കവർന്നു

സുൽത്താൻബത്തേരി കടുത്ത മടക്കരയിൽ വീട് കുത്തിതുറന്ന് വൻ മോഷണം ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ കവർന്നു. മാടക്കര വിളയാനിക്കൽ വി പി എൽദോയുടെ വീട്ടിൽ നിന്നാണ് പണം കവർന്നത്. ഈ മാസം 27 ന് രാത്രിയിലാണ് പിറകുവശത്തെ വാതിലും തുടർന്ന് അകത്തെ വാതിലും പൊളിച്ചു മോഷ്ടാവ് ഡൈനിങ് ഹാളിൽ കയറിയത്. ഡൈനിങ് ഹാളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയാണ് മോഷണം പോയത്. നൂൽപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ഡോഗ്…

Read More

ആകാംക്ഷയോടെ കേരളം: ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം, സ്‌ട്രോംഗ് റൂമുകൾ തുറന്നു

കേരളം കാത്തിരിക്കുന്ന ജനവിധി ഇന്ന്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ വ്യക്തമാകും. കഴിഞ്ഞ ഒരു മാസത്തോളമായി സായുധ സേനയുടെ സുരക്ഷയിലായിരുന്ന സ്‌ട്രോംഗ് റൂമുകൾ പോളിംഗ് ഉദ്യോഗസ്ഥർ തുറക്കുകയാണ്. തുടർന്ന് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ കൗണ്ടിംഗ് ടേബിളുകളിലേക്ക് എത്തിക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും 957 സ്ഥാനാർഥികൾ, 40,771 ബൂത്തുകൾ, രണ്ട് കോടിയിലധികം വോട്ടുകൾ, 50,496 ബാലറ്റ് യൂനിറ്റുകളും കൺട്രോൺ യൂനിറ്റുകളും 54,349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. എട്ട് മണിയോടെ തപാൽ വോട്ടുകൾ…

Read More

ഒളിംപിക്‌സ് മെഡല്‍ അമ്മയുടെ കഴുത്തിലണിയിച്ചു, പിന്നെ മടിയില്‍ തലവെച്ച് കിടന്നു; ഏറ്റവും വലിയ പ്രചോദനം അമ്മയെന്ന് മന്‍പ്രീത് സിങ്

ന്യൂഡല്‍ഹി: 41 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടി നാടിന്റെ യശസ്സുയര്‍ത്തിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് നാട്ടിലെത്തിയ ഉടനെ കണ്ടത് മാതാവിനെ. പഞ്ചാബിലെ ജലന്ധറിലുള്ള മിതാപൂര്‍ ഗ്രാമത്തിലെ വീട്ടിലെത്താന്‍ കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അമ്മയെ കണ്ടമാത്രയില്‍ രാജ്യം ഏറെ വിലമതിക്കുന്ന ആ ഒളിംപിക്‌സ് മെഡല്‍ കഴുത്തില്‍ ചാര്‍ത്തി. പിന്നെ കൊച്ചുകുട്ടിയെപ്പോലെ അമ്മയുടെ മടിയില്‍ തലചായ്ച്ച് കിടന്നു. മെഡല്‍നേട്ടത്തിനു ശേഷം ഇതില്‍ പരം സായൂജ്യമുണ്ടായ വേറെ നിമിഷമില്ലെന്ന് മന്‍പ്രീത് പറഞ്ഞു. ‘അമ്മയുടെ പുഞ്ചിരി…

Read More

മലപ്പുറത്ത് കൊവിഡ് രോഗി വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

  മലപ്പുറത്ത് കൊവിഡ് രോഗി വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയൻപള്ളിയിൽ അനി ആണ് ആത്മഹത്യ ചെയ്തത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ ഏതാനും ദിവസങ്ങൾക്ക് കൊച്ചിയിലും കൊവിഡ് ബാധിച്ച ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്.

Read More